/indian-express-malayalam/media/media_files/F7x4Rrgn9n3aXQjdmOHf.jpg)
രവീന്ദ്ര ജഡേജ, രചിൻ രവീന്ദ്ര(ഫയൽ ഫോട്ടോ)
IPL 2025: ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന്റെ ആഘോഷങ്ങളിൽ നിന്ന് ഐപിഎൽ ആവേശത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. തങ്ങളുടെ ടീമിന്റെ കരുത്തും പോരായ്മകളും എല്ലാം കണക്ക് കൂട്ടി ആരാധകർ ഐപിഎല്ലിനായി ഒരുങ്ങുകയാണ്. കളിക്കാർ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കൊപ്പം ചേർന്ന് തുടങ്ങുന്നു. ഇപ്പോൾ ദേശിയ ടീമിനൊപ്പം ചേരാതെ ഐപിഎൽ കളിക്കാൻ എത്തുന്ന ന്യൂസിലൻഡ് കളിക്കാരുടെ വരവാണ് ചർച്ചയാവുന്നത്.
പാക്കിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയാണ് ഇനി ന്യൂസിലൻഡിന്റെ മുൻപിലുള്ളത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, പഞ്ചാബ് കിങ്സ് താരം ലോക്കി ഫെർഗൂസൻ, മുംബൈ ഇന്ത്യൻസ് താരം മിച്ചൽ സാന്ത്നർ, ഗുജറാത്ത് ജയന്റ്സ് താരം ഗ്ലെൻ ഫിലിപ്പ്സ് എന്നിവർ പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നു.
ദേശിയ ടീമിൽ നിന്ന് വിട്ടുനിന്ന് ഈ താരങ്ങൾ ഐപിഎൽ പണത്തിന് പ്രാധാന്യം നൽകുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ താരങ്ങൾ വിട്ടുനിൽക്കുന്നത് ന്യൂസിലൻഡിന്റെ പാക്കിസ്ഥാന് എതിരായ പ്രകടനത്തെ കാര്യമായി ബാധിക്കും എന്ന് ഉറപ്പാണ്.
ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പ്രാധാന്യം ലോക ക്രിക്കറ്റിൽ വളരുന്നത് മനസിലാക്കി തങ്ങളുടെ താരങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ അനുകൂലമായ നിലപാടാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് സ്വീകരിക്കുന്നത്. മാത്രമല്ല ഇനി ഐപിഎല്ലിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വിലക്ക് ഉൾപ്പെടെ താരങ്ങൾക്ക് ഐപിഎല്ലിൽ നേരിടേണ്ടി വരും.
ഐപിഎല്ലിലൂടെ ലഭിക്കുന്ന പണത്തിന് പുറമെ ഇതിലൂടെ വലിയ അവസരങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ താരങ്ങൾക്ക് മുൻപിൽ തുറക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ മികച്ച പ്രകടനം മറ്റ് ലീഗുകളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനും കളിക്കാരെ സഹായിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.