scorecardresearch

MS Dhoni IPL: അവസാനമായി? ധോണിയുടെ ടി ഷർട്ടിൽ മോഴ്സ് കോഡ്; ഡികോഡ് ചെയ്ത് ആരാധകർ

ഐപിഎല്ലിൽ നിന്ന് ധോണി എന്ന് വിരമിക്കൽ പ്രഖ്യാപിക്കും എന്നത് ക്രിക്കറ്റ് ലോകത്തെ ഒരു ചൂടുള്ള ചർച്ചയാണ്. എന്നാൽ അതിന് വ്യക്തമായ മറുപടി നൽകി പിടി തരാൻ ധോണി ഇതുവരെ തയ്യാറായിട്ടില്ല

ഐപിഎല്ലിൽ നിന്ന് ധോണി എന്ന് വിരമിക്കൽ പ്രഖ്യാപിക്കും എന്നത് ക്രിക്കറ്റ് ലോകത്തെ ഒരു ചൂടുള്ള ചർച്ചയാണ്. എന്നാൽ അതിന് വ്യക്തമായ മറുപടി നൽകി പിടി തരാൻ ധോണി ഇതുവരെ തയ്യാറായിട്ടില്ല

author-image
Sports Desk
New Update
ms dhoni t shirt code

എം.എസ്.ധോണി Photograph: (ഫോട്ടോ: എക്സ്)

ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ശൈലികൾ വളരെ വ്യത്യസ്തമാണ്. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിൽ പോലും അത് പ്രകടമാണ്. ഇപ്പോൾ ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കുമോ എന്ന ചോദ്യമാണ് ശക്തം. അതിന് ഇടയിൽ ചർച്ചയാവുകയാണ് ധോണിയുടെ ടി ഷർട്ട്. 

Advertisment

ചെന്നൈയിൽ വിമാനത്താവളത്തി? എത്തിയ സമയം ധോണി ധരിച്ച ടി ഷർട്ടിലെ കോഡ് ആണ് ആരാധകർ ഡികോഡ് ചെയ്യുന്നത്. വൺ ലാസ്റ്റ് ടൈം എന്നാണ് ഇതിൽ നിന്ന് ആരാധകർ കണ്ടെത്തുന്നത്. ധോണിയുടെ ടി ഷർട്ടിലെ കോഡ് ചാറ്റ് ജിപിടിയോട് ചോദിച്ചാണ് പലരും മോഴ്സ് കോഡ് ഡികോഡ് ചെയ്തത്. 

ഐപിഎല്ലിനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രീസീസൺ ക്യാംപിനൊപ്പം ധോണി ചേർന്നു. മാർച്ച് 21നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഇത് തന്റെ അവസാന ഐപിഎൽ സീസൺ ആയിരിക്കുമോ എന്ന ചോദ്യത്തിന് ധോണി ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. 

Advertisment

കളി ആസ്വദിക്കാൻ സാധിക്കുന്നിടത്തോളം കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് അടുത്തിടെ തന്റെ ആപ്പിന്റെ ലോഞ്ചിന്റെ സമയം ധോണി പറഞ്ഞിരുന്നു. "ഇന്ത്യയെ ജയങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു എന്നും എന്നെ പ്രചോദിപ്പിച്ചിരുന്നത്. ഇപ്പോൾ ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു. ഇപ്പോൾ എന്നെ മുൻപോട്ട് നയിക്കുന്നത് കളിയോടുള്ള സ്നേഹമാണ്," ധോണി പറയുന്നു. 

ജൂലൈയിൽ ധോണിക്ക് 44 വയസ് തികയും. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ ധോണി ഇപ്പോഴും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി 14 മത്സരങ്ങളും ധോണി കളിച്ചിരുരന്നു. 220 എന്ന സ്ട്രൈക്ക്റേറ്റിൽ 161 റൺസ് ആണ് ധോണി കണ്ടെത്തിയത്. 

ധോണിയ അൺക്യാപ്പ്ഡ് താരമായാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ ടീമിൽ നിലനിർത്തിയത്. അങ്ങനെ വരുമ്പോൾ ധോണിയുടെ പ്രതിഫലം സീസണിൽ നാല് കോടിയിലേക്ക് ഒതുങ്ങും. അടുത്ത സീസണിലേക്ക് വരുമ്പോൾ മാർച്ച് 22നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. മുംബൈ ഇന്ത്യൻസ് ആണ് എതിരാളികൾ. 

Read More

Chennai Super Kings Ipl Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: