scorecardresearch

തലയെടുപ്പുള്ള 'തല'; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ ധോണിയെന്ന് റെയ്ന

ഏത് അവസ്ഥയും നേരിടാൻ സാധിക്കുന്ന ടീമാക്കി ഇന്ത്യയെ മാറ്റിയ നായകനാണ് ധോണി

ഏത് അവസ്ഥയും നേരിടാൻ സാധിക്കുന്ന ടീമാക്കി ഇന്ത്യയെ മാറ്റിയ നായകനാണ് ധോണി

author-image
Sports Desk
New Update
MS Dhoni, എംഎസ് ധോണി, Suresh Raina, സുരേഷ് റെയ്ന, best indian captain, dhoni vs kohli, ipl, ഐപിഎൽ, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നായകൻ എം.എസ്.ധോണിയാണെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടയാളാണ് ധോണിയെന്നും റെയ്ന. ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റെയ്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലും ധോണിയുടെ സഹതാരമാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റെയ്ന ധോണിയെ കുറിച്ച് വാചാലനായത്.

Advertisment

"ഏത് അവസ്ഥയും നേരിടാൻ സാധിക്കുന്ന ടീമാക്കി ഇന്ത്യയെ മാറ്റിയ നായകനാണ് ധോണി. ഇപ്പോഴും ആ പ്രഭാവലയം ഡ്രസിങ് റൂമിലുണ്ട്" റെയ്ന പറഞ്ഞു.

Also Read: ഇന്നലെ കഴിഞ്ഞതുപോലെ, ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരും; ലോകകപ്പ് നേട്ടത്തെ കുറിച്ച് സച്ചിൻ

ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ധോണി തലയാണെങ്കിൽ റെയ്ന ചിന്നത്തലയാണ്. കഴിഞ്ഞ സീസണിന്റെ കലാശപോരാട്ടത്തിൽ മുംബൈയ്ക്ക് മുന്നിൽ കീഴടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പുതിയ സീസണിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ്. ചെന്നൈയുടെ പ്രതീക്ഷകളെക്കുറിച്ചും റെയ്ന വാചാലനായി.

Advertisment

"ഇത്തവണയും വലിയ പ്രതീക്ഷകളാണുള്ളത്. ടീമിൽ കഴിവുറ്റ നിരവധി പുതിയ താരങ്ങൾ ടീമിലെത്തിയിട്ടുണ്ട്. പിയൂഷ് ചൗള, ഹെയ്സൽവുഡ്, സാം കുറാൻ, തമിഴ്നാട്ടിൽ നിന്നുള്ള സായ് കിഷോർ അങ്ങനെ. യുവനിരയുടെയും പരിചയ സമ്പന്നരുടെയും ഒരു കൂട്ടമാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ" റെയ്ന പറഞ്ഞു.

Also Read: കിവികൾക്കെതിരെ തിളങ്ങാനായില്ല; ഏകദിന റാങ്കിങ്ങിൽ ബുംറയ്ക്ക് തിരിച്ചടി

ധോണിയുടെ ലോകകപ്പ് ടീമിൽ റെയ്നയ്ക്കൊപ്പം ചൗളയുമുണ്ടായിരുന്നു. മറ്റൊരു താരം ഹർഭജൻ സിങ്ങും നേരത്തെ തന്നെ ചെന്നൈയുടെ ഭാഗമാണ്. അതേസമയം, ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് എം.എസ്.ധോണിയെ നേരത്തെ ഒഴിവാക്കിയിരുന്നു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കിയത്.

Suresh Raina Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: