കിവികൾക്കെതിരെ തിളങ്ങാനായില്ല; ഏകദിന റാങ്കിങ്ങിൽ ബുംറയ്ക്ക് തിരിച്ചടി

ബുംറയ്ക്ക് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിരുന്നില്ല

jasprit Bumrah, ജസ്പ്രീത് ബുംറ,Bumrah,ബുംറ, Bumrah 100th Wicket, India vs Srilanka, live score, ind vs sl, ഇന്ത്യ - ശ്രീലങ്ക, cricket score, cricket, cricket world cup, ലോകകപ്പ്, ക്രിക്കറ്റ്, hotstar, dream 11, virat kohli, rohit sharma, ms dhoni, muhammed shami, jasprit bumra, വിരാട് കോഹ്‌ലി, എം.എസ് ധോണി, ie malayalam, ഐഇ മലയാളം

ദുബൈ: ന്യൂസിലൻഡ് പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. വിരാട് കോഹ്‌ലി ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബോളർമാരിൽ ജസപ്രീത് ബുംറ താഴേക്ക് വീണു. പരുക്കിൽ നിന്ന് മുക്തനായി മൈതാനത്തേക്ക് മടങ്ങിയെത്തിയ ബുംറയ്ക്ക് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിരുന്നില്ല.

ബാറ്റിങ്ങിൽ കാര്യമയ പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ നായകൻ കോഹ്‌ലിക്കും സാധിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് 75 റൺസ് മാത്രമാണ് താരം അടിച്ചെടുത്തത്. എന്നാൽ അത് കോഹ്‌ലിയുടെ ഒന്നാം സ്ഥാനത്തിന് യാതൊരു കോട്ടവും വരുത്തിയില്ല. 869 പോയിന്റാണ് കോഹ്‌ലിക്കുള്ളത്.

Also Read: ജയം അർഹിച്ചിരുന്നില്ല, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയപ്പെട്ടു: വിരാട് കോഹ്‌ലി

രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ രോഹിത് ശർമയാണ്. 855 പോയിന്റാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ന്യൂസിലൻഡിന്റെ റോസ് ടെയ്‌ലർ നാലം സ്ഥാനത്തേക്ക് വീണു.

ന്യൂസിലൻഡ് തികച്ചും നിറം മങ്ങിയ പ്രകടനമാണ് ബുംറ പുറത്തെടുത്തത്. പരമ്പരയിൽ 30 ഓവറുകളിലായി ബുംറ വിട്ടു നൽകിയത് 167 റൺസാണ്. ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല. ന്യൂസിലൻഡിന്റെ ട്രെന്ര് ബോൾട്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാൻ, പാക്കിസ്ഥാന്റെ കഗിസോ റബാഡ, ഓസിസ് താരം പാറ്റ് കമ്മിൻസ് എന്നിവരാണ് പട്ടികയിൽ ബുംറയ്ക്ക് പിന്നിലുള്ളത്.

Also Read: വലിയ മെസിയാകാൻ ആഗ്രഹിക്കുന്ന കുഞ്ഞു ഡാനി; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വണ്ടർ ഗോളിനുടമ ഇവനാണ്

ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ജഡേജ നിലവിൽ ഏഴാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. ബെൻ സ്റ്റോക്സ് ഇമാദ് വാസിം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മൂന്നാം ഏകദിനത്തിലും ന്യൂസിലൻഡ് വിജയം ആധികാരികമായിരുന്നു. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 47.1 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 296 റൺസ് നേടി. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc odi ranking jasprit bumrah loses top spot virat kohli continues in no 1

Next Story
ജയം അർഹിച്ചിരുന്നില്ല, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയപ്പെട്ടു: വിരാട് കോഹ്‌ലിindia vs new zealand, ഇന്ത്യ-ന്യൂസിലൻഡ്, Match preview, playing XI, വിരാട് കോഹ്‌ലി, cricket, ind vs nz, ind vs nz live score, ind vs nz 2020, ind vs nz 2nd odi, ind vs nz 2nd odi live score, ind vs nz 2nd odi live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs new zealand live streaming, india vs new zealand live match, India vs new zealand 2nd odi, India vs new zealand 2nd odi live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com