ഇന്നലെ കഴിഞ്ഞതുപോലെ, ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരും; ലോകകപ്പ് നേട്ടത്തെ കുറിച്ച് സച്ചിൻ

ഏറെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പിലെ തന്റെ ആറാം വരവിലാണ് സച്ചിന് ലോക കിരീടത്തിൽ മുത്തമിടാനായത്

laureus awards, laureus awards 2020, 2020 laureus awards, സച്ചിൻ ടെൻഡുൽക്കർ 2011 ലോകകപ്പ് വിജയം, Sachin Tendulkar 2011 World Cup, Best Moment , India 2011 World Cup, IE Malayalam, ഐഇ മലയാളം, laureus awards streaming, rafael nadal, lionel messi, sachin tendulkar,

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു ദൈവം ലോകകപ്പ് ഉയർത്തിയ ആ നിമിഷം. ഏറെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പിലെ തന്റെ ആറാം വരവിലാണ് സച്ചിന് ലോക കിരീടത്തിൽ മുത്തമിടാനായത്. അത് ഇന്നലെ കഴിഞ്ഞതുപോലെയുണ്ടെന്നും ആ നിമിഷം ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരുമെന്ന് സച്ചിൻ തന്നെ പറയുന്നു.

2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ 130 കോടി ജനങ്ങൾക്കും അത് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. 1983 നു ശേഷമാണ് ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകിരീടം 2011 ൽ സ്വന്തമാക്കിയത്. ഒട്ടേറെ വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു അത്. അതോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഇന്ത്യ സമ്മാനിച്ച അതുല്യ നിമിഷവും.

Also Read: കിവികൾക്കെതിരെ തിളങ്ങാനായില്ല; ഏകദിന റാങ്കിങ്ങിൽ ബുംറയ്ക്ക് തിരിച്ചടി

നേരത്തെ ആ നിമിഷത്തെ ലോറസ് സ്‌പോട്ടിങ് മൊമന്റ് അവാർഡ് പട്ടികയുടെ കഴിഞ്ഞ 20 വർഷത്തെ ഏറ്റവും സുന്ദരമായ സംഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് പങ്കുവച്ച് ടീമിൽ സച്ചിന്റെ സഹതാരവും ലോകകപ്പിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായാണ് സച്ചിന്റെ വാക്കുകൾ.

“യുവി, ഇത് ഇന്ത്യൻ ടീമിനും ലോകത്തെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനുമുള്ളതായിരുന്നു.2011ലെ ലോകകപ്പ് നേട്ടം എന്റെ മനസിൽ ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്. ആ രാത്രി ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും.” സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

Also Read: ജയം അർഹിച്ചിരുന്നില്ല, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയപ്പെട്ടു: വിരാട് കോഹ്‌ലി

ഇന്ത്യയ്‌ക്കുവേണ്ടി ആറ് ലോകകപ്പ് ടൂർണമെന്റിലാണ് സച്ചിൻ കളിച്ചിട്ടുള്ളത്. 2011 ലേത് അവസാന ലോകകപ്പായിരുന്നു. ആദ്യ അഞ്ച് തവണയും സച്ചിനു ലോകകപ്പ് നേട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. രാജ്യത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയ സച്ചിനുവേണ്ടി ലോകകപ്പ് സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ. ഒടുവിൽ ശ്രീലങ്കയെ ഫെെനലിൽ തോൽപ്പിച്ചാണ് ഇന്ത്യ 2011 ലെ ലോകകപ്പ് സ്വന്തമാക്കിയത്. മുംബെെയിലായിരുന്നു അന്ന് ഫെെനൽ മത്സരം നടന്നത്.

2011 ക്രിക്കറ്റ് ലോകകപ്പിൽ സച്ചിൻ മികച്ച പ്രകടനമാണ് നടത്തിയത്. ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു സച്ചിൻ. ഇന്ത്യയ്‌ക്കുവേണ്ടി 482 റൺസാണ് സച്ചിൻ നേടിയത്. ശ്രീലങ്കയുടെ തിലകതര്‌നെ ദിൽഷനായിരുന്നു 500 റൺസുമായി ഒന്നാമത്. രണ്ട് സെഞ്ചുറികളാണ് 2011 ലോകകപ്പിൽ സച്ചിൻ ഇന്ത്യയ്‌ക്കുവേണ്ടി നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Still get goosebumps thinking about 2011 world cup win says sachin tendulkar

Next Story
കിവികൾക്കെതിരെ തിളങ്ങാനായില്ല; ഏകദിന റാങ്കിങ്ങിൽ ബുംറയ്ക്ക് തിരിച്ചടിjasprit Bumrah, ജസ്പ്രീത് ബുംറ,Bumrah,ബുംറ, Bumrah 100th Wicket, India vs Srilanka, live score, ind vs sl, ഇന്ത്യ - ശ്രീലങ്ക, cricket score, cricket, cricket world cup, ലോകകപ്പ്, ക്രിക്കറ്റ്, hotstar, dream 11, virat kohli, rohit sharma, ms dhoni, muhammed shami, jasprit bumra, വിരാട് കോഹ്‌ലി, എം.എസ് ധോണി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com