/indian-express-malayalam/media/media_files/2025/03/18/RWAzwmDBl6gLmY9CZbA5.jpg)
എം.എസ്.ധോണി Photograph: (ഫയൽ ഫോട്ടോ)
MS Dhoni Chennai Super Kings IPL: ലോക ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് എം.എസ്.ധോണി. എന്നാൽ ക്യാപ്റ്റൻ കൂളിനെ ക്ഷുഭിതനാക്കുന്ന ഒരു സംഭവം ഉണ്ടായി. ഇതോടെ രാത്രിയിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സ് ഹോട്ടൽ മാറിയതായാണ് റിപ്പോർട്ടുകൾ.
പുറത്ത് നിന്ന് ബിരിയാണി ഹോട്ടലിന് ഉള്ളിൽ അനുവദിക്കില്ല എന്ന ഹോട്ടൽ അധികൃതരുടെ നിലപാടാണ് ധോണിയെ പ്രകോപിപ്പിച്ചത്. ഇതോടെ ഐടിസി ഗ്രാൻഡ് കകാടിയ ഹോട്ടലിൽ നിന്ന് താജ് കൃഷ്ണയിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീം താമസം മാറ്റി.
2014ൽ ആണ് സംഭവം. ചാംപ്യൻസ് ലീഗ് ട്വന്റി20 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ടീം. ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾ കഴിഞ്ഞിരുന്ന ഹോട്ടലിലേക്ക് അമ്പാട്ടി റായിഡു വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി കൊണ്ടുവരികയായിരുന്നു.
ഹോട്ടൽ അധികൃതർ ആദ്യം റൂമിലേക്ക് ബിരിയാണി കൊണ്ടുപോകുന്നത് വിലക്കിയതായാണ് റിപ്പോർട്ട്. എന്നാൽ ടീം അംഗങ്ങളോട് റൂമിൽ കൊണ്ടുപോയി വെച്ച് ബിരിയാണി കഴിച്ചോളാനും എന്നാൽ ഹോട്ടലിലെ പൊതു ഇടങ്ങളിൽ വെച്ച് കഴിക്കരുത് എന്നാണ് നിർദേശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ബിരിയാണി കഴിക്കുന്നതിൽ ഹോട്ടൽ അധികൃതർ വെച്ച നിബന്ധന ധോണിയെ പ്രകോപിപ്പിക്കുകയും ഫ്രാഞ്ചൈസി ഹോട്ടൽ മാറുകയുമായിരുന്നു.
ആ ഹോട്ടലിൽ ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്സും ചേർന്ന് 180 റൂം ബുക്ക് ചെയ്തിരുന്നതായാണ് വിവരം. ആ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് കളിക്കാർക്ക് റായിഡുവിന്റെ വീട്ടിലുണ്ടാക്കിയ ബിരിയാണി ആസ്വദിക്കാൻ സാധിച്ചു.
അഞ്ച് വട്ടമാണ് ഐപിഎൽ കിരീടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുത്തമിട്ടത്. മാർച്ച് 23ന് മുംബൈ ഇന്ത്യൻസിന് എതിരെയാണ് ചെന്നൈയുടെ സീസണിലെ ആദ്യ മത്സരം. ഋതുരാജ് ഗയ്കവാദിന് കീഴിൽ ജയത്തോടെ തുടങ്ങാൻ ഉറച്ചാവും ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഹർദിക്കിനെ മുംബൈയെ ജയിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് മുംബൈയുടെ ആരാധകർ.
Read More
- അന്ന് ആ ആഗ്രഹം നടന്നില്ല, ഇന്ന് അതിലും മികച്ച സമ്മാനം; ധോണിയോട് നന്ദി പറഞ്ഞ് അശ്വിൻ
- കിരീടം ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി
- 100-ാം ടെസ്റ്റിലേക്ക് ധോണിയെ ക്ഷണിച്ചു; അവിടെ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നു: ആർ അശ്വിൻ
- Sanju Samson IPL: രാജസ്ഥാന് ആശ്വാസ വാർത്ത; സഞ്ജു ടീമിനൊപ്പം ചേരുന്നതിൽ തീരുമാനമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us