scorecardresearch

ആദ്യം ജോട്ട, പിന്നെ ഗ്രഹാം തോർപ്പ്; ഹൃദയം തൊട്ട് മുഹമ്മദ് സിറാജ് വീണ്ടും

Mohammed Siraj India vs England 5th Test: മെന്റൽ ഹെൽത്ത് പ്രശ്നങ്ങളിൽ കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനായി ഗ്രഹാം തോർപ്പിന്റെ കുടുംബം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തി.

Mohammed Siraj India vs England 5th Test: മെന്റൽ ഹെൽത്ത് പ്രശ്നങ്ങളിൽ കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനായി ഗ്രഹാം തോർപ്പിന്റെ കുടുംബം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തി.

author-image
Sports Desk
New Update
Mohammed Siraj and Graham Thorpe

Mohammed Siraj wearing white headband: (Source: Instagram)

Mohammed Siraj india Vs England 5th Test: വിടപറഞ്ഞ ലിവർപൂൾ ഫുട്ബോൾ താരം ഡിയാഗോ ജോട്ടയുടെ ഗോൾ സെലിബ്രേഷൻ ആഘോഷിച്ച് മുഹമ്മദ് സിറാജ് ഏവരുടേയും ഹൃദയം തൊട്ടിരുന്നു. ഇപ്പോഴിതാ വിഷാദത്തിലും ഉത്കണ്ഠയിലും വലഞ്ഞ് ഒടുവിൽ ജീവൻ അവസാനിപ്പിച്ച ഇംഗ്ലണ്ട് മുൻ താരം ഗ്രഹാം തോർപ്പിന്റെ പേര് എഴുതിയ ഹെഡ്ബാൻഡ് അണിഞ്ഞ് ഓവലിൽ കളിക്കാനിറങ്ങിയും മുഹമ്മദ് സിറാജ് കയ്യടി നേടുന്നു. 

Advertisment

കടുത്ത വിഷാദ രോഗത്തിലായിരുന്ന ഗ്രഹാം തോർപ്പ് തീവണ്ടിക്ക് മുൻപിൽ ചാടിയാണ് ജീവനൊടുക്കിയത്. ഇംഗ്ലണ്ട് മുൻ താരവും പരിശീലകനുമായിരുന്ന തോർപ്പിന് ആദരവ് അർപ്പിച്ച് ഇംഗ്ലണ്ട് കളിക്കാർ ഓവലിൽ അദ്ദേഹത്തിന്റെ പേര് എഴുതിയ ഹെഡ്ബാൻഡ് അണിഞ്ഞ് ഇറങ്ങി. ഈ ഇംഗ്ലണ്ട് കളിക്കാർക്കൊപ്പം മുഹമ്മദ് സിറാജും ചേർന്നു. 

Also Read: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ഗ്രഹാം തോർപ്പ് ജീവനൊടുക്കിയത്. മെന്റൽ ഹെൽത്ത് പ്രശ്നങ്ങളിൽ കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഗ്രഹാം തോർപ്പിന്റെ കുടുംബം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കടുത്ത വിഷാദരോഗത്തിലൂടെ കടന്ന് പോവുകയായിരുന്നു എന്നും വെളിപ്പെടുത്തി. 

Advertisment

എന്നെ ഒന്ന് മരിക്കാൻ സഹായിക്കാമോ?

എന്നെ ഒന്ന് മരിക്കാൻ സഹായിക്കാമോ എന്ന് ഗ്രഹാം തോർപ്പ് തന്നോട് ചോദിച്ചതായി ഭാര്യ വെളിപ്പെടുത്തിയത് എല്ലാവരുടേയും ഹൃദയം ഉലച്ചിരുന്നു. ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനം ഗ്രഹാം തോർപ്പിന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം സ്റ്റേഡിയത്തിൽ ഒത്തുചേർന്ന് അദ്ദേഹത്തിന് ആദരവർപ്പിച്ചു. 

Also Read: ആകാശിന്റെ പ്രകോപനം; ഡക്കറ്റിന്റെ തോളിൽ കയ്യിട്ട് താരം; പിടിച്ചുമാറ്റി രാഹുൽ

ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം ആരംഭിക്കുന്നതിന് മുൻപായുള്ള ബെൽ അടിച്ചത് ഗ്രഹാം തോർപ്പിന്റെ മകളായ എമ്മ ആണ്. ഗ്രഹാം തോർപ്പിന്റെ ഭാര്യ അമാൻഡയും ഓവലിൽ എത്തി. ഗ്രഹാം തോർപ്പിന്റെ പേരിന്റെ ഇനിഷ്യൽ കുറിച്ച ഹെഡ്ബാൻഡ് ആണ് ഇംഗ്ലണ്ട് കളിക്കാരും മുഹമ്മദ് സിറാജും അണിഞ്ഞത്. 

Also Read: കോഹ്ലിക്കും ധോണിക്കുമെതിരെ ക്രിക്കറ്റ് കളിക്കാൻ മെസി? 7 കളിക്കാരുടെ ടീം

രണ്ടാം ദിനം ഇംഗ്ലണ്ട് വമ്പന്മാരെ വീഴ്ത്തി മുഹമ്മദ് സിറാജ്

ഇന്ത്യക്കായി ബോളിങ്ങിൽ മിന്നും പ്രകടനമാണ് രണ്ടാം ദിനം മുഹമ്മദ് സിറാജിൽ നിന്നും വന്നത്. 16.2 ഓവറിൽ 86 റൺസ് വഴങ്ങി സിറാജ്  നാല് വിക്കറ്റ് പിഴുതു. ഇതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒലി പോപ്പിനെ പുറത്താക്കൻ ഉൾപ്പെടെ വന്ന സിറാജിന്റെ പന്തുകൾക്ക് വലിയ കയ്യടി കിട്ടി. 

ഒലി പോപ്പിന് പുറമെ ജോ റൂട്ട്, ജേക്കബ് ബെതൽ, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റും വീഴ്ത്തിയത് സിറാജ് ആണ്. ഇതോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്സ് 247ൽ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യക്ക് 52 റൺസിന്റെ ലീഡ് ആണ് ഉള്ളത്. 

Read More: 961 ദിവസത്തെ കാത്തിരിപ്പ്; 'എന്റെ മകനെ തഴഞ്ഞ് കരുണിന് അവസരം'; ആഞ്ഞടിച്ച് അഭിമന്യുവിന്റെ പിതാവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: