/indian-express-malayalam/media/media_files/2025/01/27/hLEaRG5cQZCfeNe2T4F0.jpg)
മുഹമ്മദ് സിറാജ്, സനയ് ഭോസ്ലേ : (ഫോട്ടോ കടപ്പാട്: ഇൻസ്റ്റഗ്രാം)
പ്രശസ്ത ഗായിക ആശാ ഭോസ്ലെയുടെ കൊച്ചുമകൾ സനയ് ഭോസ്ലെയുടെ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനൊപ്പമുള്ള ഫോട്ടോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. സനയുടെ 23ാം ജന്മദിനാഘോഷങ്ങൾക്കിടയിലെ ഫോട്ടോ ആയിരുന്നു ഇത്. ഈ ഫോട്ടോ ചൂണ്ടി ഇരുവരും ഡേറ്റ് ചെയ്യുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം ഉയർന്നത്. എന്നാൽ തങ്ങൾ ഡേറ്റ് ചെയ്യുകയാണ് എന്ന അഭ്യൂഹങ്ങൾ തള്ളി എത്തുകയാണ് സനയും ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജും.
/indian-express-malayalam/media/media_files/2025/01/27/H8ygDS8oiRTYLbOoN5Ph.jpg)
സഹോദരനും സഹോദരിയും എന്ന് എഴുതിയാണ് ഇന്റർനെറ്റിൽ വൈറലായ ഫോട്ടോ സിറാജും സനയും റിഷെയർ ചെയ്തത്. എനിക്ക് അവളില്ലാതെ ജീവിക്കേണ്ട. ചന്ദ്രനേയും നക്ഷത്രങ്ങളേയും പോലെ. എന്റെ സഹോദരിയും അതുപോലെയാണ്..മുഹമ്മദ് സിറാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ഇങ്ങനെ. ഇതോടെ ഇരുവരും ഡേറ്റ് ചെയ്യുകയാണ് എന്ന അഭ്യൂഹങ്ങൾക്കെല്ലാം അവസാനമായി.
എന്റെ പ്രിയപ്പെട്ട സഹോദരൻ എന്ന് പറഞ്ഞാണ് സിറാജിന്റെ ഇൻസ്റ്റാ സ്റ്റോറി സനയും പങ്കുവെച്ചത്. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സനയുടെ 23ാം ജന്മദിനാഘോഷ പരിപാടികൾ നടന്നത്. മുഹമ്മദ് സിറാജിനെ കൂടാതെ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ശ്രേയസിനൊപ്പമുള്ള ചിത്രങ്ങളും സനയ് പങ്കുവെച്ചിരുന്നു. കാജോൾ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ആശാ ഭോസ്ലെയുടെ കൊച്ചുമകളുടെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
മുത്തശ്ശിയുടെ പാത പിന്തുടർന്ന് സംഗീത രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് സനയ്. പുതിയ മ്യൂസിക് പ്രോജക്ടിന്റെ വിവരങ്ങൾ സനയ് ആരാധകരുമായി അടുത്തിടെ പങ്കുവെച്ചിരുന്നു. മുഹമ്മദ് സിറാജിന്റെ കാര്യത്തിലേക്ക് വരുമ്പോൾ നിലവിൽ ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് സിറാജ്. ഐപിഎൽ ആണ് ഇനി സിറാജിന്റെ മുൻപിലുള്ളത്. ഗുജറാത്ത് ടൈറ്റൻസ് ആണ് മുഹമ്മദ് സിറാജിന്റെ പുതിയ ടീം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.