scorecardresearch

'ജയ് ശ്രീറാം വിളിയിൽ എന്താണ് പ്രശ്നം.. 1000 തവണ പറയുക'; മുഹമ്മദ് ഷമി

'ജയ് ശ്രീറാം', 'അള്ളാഹു അക്ബർ' എന്നീ ജപങ്ങളിൽ യാതൊരു വ്യത്യാസവും തോന്നുന്നില്ലെന്ന് മുഹമ്മദ് ഷമി

'ജയ് ശ്രീറാം', 'അള്ളാഹു അക്ബർ' എന്നീ ജപങ്ങളിൽ യാതൊരു വ്യത്യാസവും തോന്നുന്നില്ലെന്ന് മുഹമ്മദ് ഷമി

author-image
WebDesk
New Update
Mohammed shami | fastest 50 wickets | record

ഫയൽ ചിത്രം

ജയ് ശ്രീറാം വിളിയിൽ എന്താണ് ഇത്ര പ്രശ്നമെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി . തന്റെ കാഴ്ച്ചപ്പാടിൽ ജയ് ശ്രീറാം ജപവും അല്ലാഹു അക്ബർ എന്ന് വിളിക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാ മതത്തിലും, എതിർ മതത്തിൽ നിന്നുള്ള വ്യക്തിയെ ഇഷ്ടപ്പെടാത്ത 5 മുതൽ 10 വരെ ആളുകൾ കാണുമെന്നും ഷമി പറഞ്ഞു. നവംബറിൽ കാലിനേറ്റ പരിക്കിൽ നിന്ന് ഇപ്പോൾ സുഖം പ്രാപിക്കുന്ന 33 കാരനായ ഷമി, താൻ വിക്കറ്റ് നേടിയ ശേഷം സജ്ദ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 

Advertisment

“സജ്ദ എന്ന വിഷയം എങ്ങനെ ഉയർന്നു വന്നതുപോലെ... രാമക്ഷേത്രം പണിയുകയാണെങ്കിൽ, ജയ് ശ്രീറാം എന്ന് പറയുന്നതിൽ എന്താണ് പ്രശ്നം... 1000 തവണ പറയുക. എനിക്ക് അള്ളാഹു അക്ബർ എന്ന് പറയണമെങ്കിൽ ഞാനത് 1000 തവണ പറയും... അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ഷമി പറഞ്ഞു.

നേരത്തെ തന്റെ യൂട്യൂബ് ചാനലിൽ, താൻ എന്തിനാണ് രണ്ട് കാൽമുട്ടുകളിൽ നിലത്ത് വീണതെന്ന് ഷമി വിശദീകരിച്ചിരുന്നു, ഇത് സജ്ദ ചെയ്യാനുള്ള ശ്രമമായി സോഷ്യൽ മീഡിയയിൽ പലരും കരുതിയെന്ന് ഷമി പറഞ്ഞിരുന്നു. 

“ഞാൻ തുടർച്ചയായി അഞ്ചാമത്തെ ഓവർ എറിയുകയായിരുന്നു, ഞാൻ കരുതുന്നു, എന്റെ കഴിവിനപ്പുറമുള്ള പ്രയത്നത്തോടെയാണ് ഞാൻ പന്തെറിയുന്നത്. ആ സമയം ഞാൻ ക്ഷീണിതനായിരുന്നു. പന്ത് പലപ്പോഴും എഡ്ജ് അടിച്ചുകൊണ്ടിരുന്നു, അതിനാൽ ഒടുവിൽ ആ അഞ്ചാം വിക്കറ്റ് കിട്ടിയപ്പോൾ ഞാൻ മുട്ടുകുത്തി. ആരോ എന്നെ തള്ളിയതിനാൽ ഞാൻ കുറച്ച് മുന്നോട്ട് നീങ്ങി. ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എനിക്ക് സജ്‌ദ ചെയ്യണമെന്ന് ആളുകൾ കരുതി, പക്ഷേ ചെയ്തില്ല. എനിക്ക് അവർക്ക് ഒരു ഉപദേശം മാത്രമേ നൽകാനുള്ളു, ദയവായി ഇത്തരം ശല്യം അവസാനിപ്പിക്കൂ, ”അദ്ദേഹം പറഞ്ഞു.

Advertisment

"ഞാൻ ഒരു മുസ്ലീമാണ്, ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, അങ്ങനെ ഒരാളായതിൽ അഭിമാനിക്കുന്നു. ഞാനും അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരനാണ്. എന്നെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതാണ്. ഈ കാര്യങ്ങൾ ആരെയെങ്കിലും അലട്ടുന്നുവെങ്കിൽ, ഞാൻ അത് കാര്യമാക്കുന്നില്ല.

“ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു, ഞാൻ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, എനിക്ക് മറ്റൊന്നും പ്രധാനമല്ല. വിവാദങ്ങളെ സംബന്ധിച്ചിടത്തോളം, സോഷ്യൽ മീഡിയയിൽ ഈ ഗെയിമുകൾ കളിക്കാൻ മാത്രം ജീവിക്കുന്നവർ, ഞാൻ അവയെ കാര്യമാക്കുന്നില്ല. സജ്ദയെ സംബന്ധിച്ചിടത്തോളം, എനിക്ക് അത് ചെയ്യണമെങ്കിൽ, ഞാൻ ചെയ്യുമായിരുന്നു. ഇത് മറ്റാരെയും ബാധിക്കരുത്. ” ഷമി പറഞ്ഞു. 

ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകളുമായാണ് ഷമി ലോകകപ്പ് പൂർത്തിയാക്കിയത്.

Read More

Muhammad Shami India Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: