/indian-express-malayalam/media/media_files/nDybZhlMzhbsLZIMi9jE.jpg)
ചിത്രം: എക്സ്/സച്ചിൻ, ബിസിസിഎ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 5 വിക്കറ്റെടുത്ത് മാജിക്ക് ആവർത്തിച്ച് ജസ്പ്രീത് ബുമ്ര. ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ പ്രതീക്ഷകൾ തകർത്ത ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ്, ടോം ഹാർട്ട്‌ലി എന്നീവരെയാണ് ബുമ്ര ഡ്രസ്സിങ് റൂമിലേക്ക് മടക്കിയത്.
ഇന്ത്യയുടെ 396 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 253 റൺസിന് പുറത്തായപ്പോൾ, 45 റൺസിന് 6 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ പത്താമത്തെ 5 വിക്കറ്റ് നേട്ടമാണ് ബുമ്ര നേടിയത്. 150 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തുന്ന വേഗമേറിയ ഇന്ത്യക്കാരൻ എന്ന നേട്ടവും ബുമ്ര ഈ മത്സരത്തിൽ നേടി. 6781 റൺസ് വിട്ടുനൽകിയാണ് താരത്തിന്റെ നേട്ടം. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, കപിൽ ദേവ്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് വലംകൈയൻ ഫാസ്റ്റ് ബൗളറുടെ ഈ നേട്ടം.
55 പന്തില്‍ 21 റണ്‍സുമായി ക്രീസിൽ നിലയുറപ്പിച്ച പേപ്പിന്റെ കഴിഞ്ഞ മത്സരങ്ങളിലെ ഫോം, ഈ മത്സരത്തിലും ഇന്ത്യക്ക് ഭീഷണിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആത്ഭുതകരമായ ഇന്‍സ്വിംഗിംഗ് യോര്‍ക്കറിലുടെ പേപ്പിന്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര രക്ഷകനായത്. ഷോര്‍ട്ട് ബോൾ പ്രതീക്ഷിച്ച് ബാറ്റുവീശാൻ തയ്യാറായിരുന്ന ബാറ്ററുടെ മുന്നിലേക്കാണ് ബുമ്ര മാജിക്ക തീപാറിച്ചെത്തിയത്. എങ്ങനെയാണ് പുറത്തായതെന്ന ആശ്ചര്യത്തോടെയാണ് പേപ്പ് കളം വിട്ടത്.
Boom Boom Bumrah! 🔥☝️#IDFCFirstBankTestSeries#BazBowled#INDvsENG#JioCinemaSportspic.twitter.com/05Nx7ora36
— JioCinema (@JioCinema) February 3, 2024
ആറ് വിക്കറ്റിന് 336 റൺസ് എന്ന നിലയിൽ ഓവർനൈറ്റ് പുനരാരംഭിച്ച ഇന്ത്യ, ഉച്ചഭക്ഷണത്തിന് 30 മിനിറ്റിലധികം ശേഷിക്കെ 112-ാം ഓവറിൽ പുറത്താകുന്നതിന് മുൻമ്പ് 60 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഒന്നാം ദിനത്തിന് തുടർച്ചയെന്നോളം രണ്ടാം ദിനവും ജയ്‌സ്വാളിന്റെ (290 പന്തിൽ 209) ബാറ്റിനെയാണ് ഇന്ത്യ ആശ്രയിച്ചത്. മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ, വിനോദ് കാംബ്ലിക്കും ഇതിഹാസം സുനിൽ ഗവാസ്‌കറിനും ശേഷം ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി ജയ്‌സ്വാൾ.
ജയ്‌സ്വാളിനെക്കൂടാതെ, സീം ബൗളിംഗിൽ മാസ്റ്റർക്ലാസ് സൃഷ്ടിച്ച 41 കാരനായ ജെയിംസ് ആൻഡേഴ്സണായിരുന്നു സെഷനിലെ മറ്റൊരു താരം.
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us