scorecardresearch

വിരാട് കോഹ്ലിയെ അവരുമായി താരതമ്യപ്പെടുത്തരുത്; കേൾക്കുമ്പോൾ തന്നെ ചിരിവരുമെന്ന് പാക് താരം

വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ

വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ

author-image
Sports Desk
New Update
Virat Kohli, Babar Azam

ചിത്രം: എക്സ്

വിരാട് കോഹ്ലിയുമായി പലപ്പോഴും പാക്കിസ്ഥാൻ ആരാധകർ താരതമ്യപ്പെടുത്താറുള്ള ക്രിക്കറ്റ് താരമാണ് പാക് ബാറ്റർ ബാബർ അസം. ബാബർ അസം, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് തുടങ്ങി ഈ തലമുറയിലെ ഒരു കളിക്കാരുമായും വിരാട് കോഹിലിയെ താരമ്യപ്പെടുത്താൻ സാധിക്കില്ലെന്ന് പറയുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ.

Advertisment

വിരാട് കോഹ്‌ലി ആരുമായും താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന് ആമിർ പറഞ്ഞു. " വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ബാബർ അസം, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരുമായി കോഹ്ലിയെ താരതമ്യപ്പെടുത്തുമ്പോൾ ചിരിവരും. വിരാട് കോഹ്‌ലിയെ ആരുമായും താരതമ്യപ്പെടുത്താൻ കഴിയില്ല. കാരണം അദ്ദേഹം നിരവധി മത്സരങ്ങൾ ഇന്ത്യയെ വിജയത്തിലെത്തിച്ച താരമാണ്,' അദ്ദേഹം പറഞ്ഞു. 

"ഒരു ഫോർമാറ്റിൽ മാത്രമല്ല, എല്ലാ ഫോർമാറ്റുകളിലെയും വിരാട് കോഹ്ലി മികച്ച കളിക്കാരനാണ്. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണ് വിരാട് കോഹ്ലി. കോഹ്ലിയുടെ 'വർക്ക് എതിക്സ്' അദ്ദേഹത്തെ എല്ലാ കളിക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. 2014ലെ മോശം കാലഘട്ടത്തിനു ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവും, പിന്നീട് 10 വർഷക്കാലം തുടർച്ചയായി ഉജ്ജ്വല പ്രകടനം കാഴ്ചവച്ചതും ഒരു സാധാരണ നേട്ടമായിരുന്നില്ല. 

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയുടെ വിക്കറ്റായിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രധാനം. അതാണ് ഞങ്ങളെ വിജയത്തിലെത്തിച്ചത്. വിരാടിനെ പുറത്താക്കിയില്ലായിരുന്നെങ്കിൽ, ഫൈനലിൽ ഞങ്ങൾ പരാജയപ്പെടുമായിരുന്നു. കാരണം പിന്തുടരുമ്പോൾ കോഹ്ലിയുടെ റെക്കോർഡ് എത്രമാത്രം അസാധാരണമാണെന്ന് നമുക്കെല്ലാവർക്കും അറിയുവുന്നതാണ്," മുഹമ്മദ് ആമിർ പറഞ്ഞു. ക്രിക്കറ്റ് പ്രഡിക്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

Advertisment
Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: