scorecardresearch

കോഹ്‌ലി കുടുംബസമേതം യുകെയിലേക്ക് താമസം മാറ്റുന്നോ...? സാമൂഹിക മാധ്യമങ്ങളിൽ ചർച്ച മുറുകുന്നു

കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയാണ് ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും കുട്ടികൾക്കുമൊപ്പം കോഹ് ലി യുകെയിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്

കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയാണ് ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും കുട്ടികൾക്കുമൊപ്പം കോഹ് ലി യുകെയിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്

author-image
Sports Desk
New Update
Virat Kohli, Virat Kohli Test

കോഹ്‌ലി കുടുംബസമേതം യുകെയിലേക്ക് താമസം മാറ്റുന്നോ...?

ന്യൂഡൽഹി: ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ് ലി ഉടൻ തന്നെ യുകെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ട്. നിലവിൽ തന്നെ ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും മക്കൾക്കുമൊപ്പം കോഹ് ലി കൂടുതൽ സമയം യുകെയിൽ ചെലവഴിക്കുന്നത്്. അതിനിടെയാണ് കുടുംബവുമൊന്നിച്ച് വിരാട് കോഹ് ലി ഉടൻ തന്നെ യുകെയിലേക്ക് പോകുമെന്നും അവിടെ സ്ഥിരതാമസം തുടങ്ങുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Advertisment

കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയാണ് ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും കുട്ടികൾക്കുമൊപ്പം കോഹ് ലി യുകെയിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്. കോഹ് ലിയും അനുഷ്‌കയും ലണ്ടനിൽ ഒരു വസ്തു സ്വന്തമാക്കിയിട്ടുണ്ട്. ഇരുവർക്കും കുഞ്ഞ് ജനിച്ചതു മുതലാണ് അവർ അവിടെ ധാരാളം സമയം ചെലവഴിക്കാൻ തുടങ്ങിയത്. 'വിരാട് തന്റെ മക്കൾക്കും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം ലണ്ടനിലേക്ക് മാറാൻ പദ്ധതിയിടുന്നു. അവൻ ഇന്ത്യ വിട്ട് താമസിയാതെ മാറാൻ പോകുന്നു. ഇപ്പോൾ, കോഹ്ലി ക്രിക്കറ്റിന് പുറമെ കുടുംബത്തോടൊപ്പമാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്.'- രാജ്കുമാർ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ 36 വയസ്സുള്ള കോഹ്ലി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ച് കഴിഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിനായി എത്രനാൾ കളിക്കുമെന്ന കാര്യത്തിൽ താരം ഇതുവരെ മനസ് തുറന്നിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി ടെസ്റ്റിൽ മോശം ഫോമിലായിരുന്നു കോഹ് ലി. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി കണ്ടെത്തി തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന സന്ദേശം അദ്ദേഹം നൽകി. എന്നാൽ രണ്ടാമത്തെ ടെസ്റ്റിലും മൂന്നാമത്തെ ടെസ്റ്റിലും അദ്ദേഹം നിരാശപ്പെടുത്തി.

Read More

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: