/indian-express-malayalam/media/media_files/2025/04/04/ZBhcWiZzSUz7zfhfHYTX.jpg)
Vighnesh Puthur Bowling For Mumbai Indians: (Mumbai Indians, Instagram)
MI vs RCB IPL 2025: നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ് നിൽക്കുകയാണ് മുംബൈ ഇന്ത്യൻസ്. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാമത് നിൽക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഇന്ന് ബുമ്ര കളിച്ചേക്കും എന്നതാണ് മുംബൈ ഇന്ത്യൻസിന് പ്രതീക്ഷ നൽകുന്നത്.
കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ രോഹിത് ശർമ ഇന്ന് ആർസിബിക്ക് എതിരെ മുംബൈയുടെ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. സീസണിൽ ഇതുവരെ രോഹിത് ശർമയ്ക്ക് ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ഇന്ത്യൻ ക്യാപ്റ്റന് മേലുള്ള സമ്മർദം കൂട്ടുന്നു.
ഇഎസ്പപിഎൻക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച രോഹിത് ശർമ ബാറ്റിങ് പരിശീലനം നടത്തി. ബുമ്ര, ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ എന്നിവരെ നെറ്റ്സിൽ രോഹിത് ശർമ നേരിട്ടു. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ബാറ്റിങ്ങിൽ മുംബൈയുടെ ഓപ്പണിങ് സഖ്യം രണ്ടാം ഓവർ അതിജീവിച്ചിട്ടില്ല.
ആദ്യ രണ്ട് കളിയിൽ ഏഴാമത് ബാറ്റ് ചെയ്ത നമൻ ധീർ കഴിഞ്ഞ കളിയിൽ വൺഡൗണായി ഇറങ്ങിയപ്പോൾ 24 പന്തിൽ നിന്ന് 46 റൺസ് സ്കോർ ചെയ്തിരുന്നു. രോഹിത് ശർമ തിരിച്ചുവരുന്നതോടെ വിൽ ജാക്സ് ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങുമ്പോൾ നമൻ ധിറിന്റെ ബാറ്റിങ് സ്ഥാനവും താഴേക്കിറങ്ങും. സൂര്യകുമാർ യാദവിന്റെ ഫോം മുംബൈ ഇന്ത്യൻസിന് ആശ്വാസം നൽകുന്നതാണ്. ഹർദിക് പാണ്ഡ്യക്ക് ഡെത്ത് ഓവറുകളിൽ സ്കോറിങ്ങിന്റെ വേഗം കൂട്ടാനാവാത്തത് മുംബൈക്ക് മറ്റൊരു തലവേദനയാണ്.
സീസണിൽ ഇതുവരെ മികച്ച ഫോമിൽ നിൽക്കുന്ന ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 2008ന് ശേഷം ആദ്യമായി ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ചെപ്പോക്കിൽ ജയം പിടിച്ചത് ആർസിബിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. എന്നാൽ വാങ്കഡെയിൽ മുംബൈയെ തോൽപ്പിക്കുക ആർസിബിക്ക് എളുപ്പമല്ല. വാങ്കഡെയിൽ മൂന്ന് വട്ടം മാത്രമാണ് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ആർസിബിക്ക് സാധിച്ചിട്ടുള്ളത്. 2015ന് ശേഷം വാങ്കഡെയിൽ മുംബൈക്കെതിരെ ജയിക്കാൻ ആർസിബിക്ക് സാധിച്ചിട്ടും ഇല്ല.
മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്. ബുമ്ര
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സാധ്യത ഇലവൻ: ഫിൽ സോൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാടിദാർ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ. ക്രുനാൽ പാണ്ഡ്യ, ടിം ഡേവിഡ്, ഭുവനേശ്വർ കുമാർ, ഹെയ്സൽവുജ്, യഷ് ദയാൽ
മുംബൈ ഇന്ത്യൻസ് -റോയൽ ചലഞ്ചേഴ്സ് മത്സരം ടെലിവിഷനിൽ ലൈവായി എവിടെ കാണാം?
മുംബൈ ഇന്ത്യൻസ് -റോയൽ ചലഞ്ചേഴ്സ് പേര് തത്സമയം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിൽ കാണാം.
മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us