scorecardresearch

MI vs LSG: ഇന്ന് ഋഷഭ് പന്ത് ഹർദിക്കിനെതിരെ; വിഘ്നേഷ് കളിക്കുമോ? മത്സരം എവിടെ കാണാം?

MI vs LSG IPL 2025: മുംബൈ ഇന്ത്യൻസിന് എതിരായ നേർക്കുനേർ കണക്ക് ആണ് ലക്നൗ സൂപ്പർ ജയന്റ്സിന് ആത്മവിശ്വാസം നൽകുന്നത്. ആറ് മത്സരങ്ങളിൽ അഞ്ചിലും ലക്നൗ ജയിച്ചു

MI vs LSG IPL 2025: മുംബൈ ഇന്ത്യൻസിന് എതിരായ നേർക്കുനേർ കണക്ക് ആണ് ലക്നൗ സൂപ്പർ ജയന്റ്സിന് ആത്മവിശ്വാസം നൽകുന്നത്. ആറ് മത്സരങ്ങളിൽ അഞ്ചിലും ലക്നൗ ജയിച്ചു

author-image
Sports Desk
New Update
Rishabh Pant, Lucknow Super Giants IPL

ഋഷഭ് പന്ത് Photograph: (എക്സ്)

MI vs LSG IPL 2025: ഐപിഎല്ലിൽ ഇന്ന് ഹർദിക് പാണ്ഡ്യയും ഋഷഭ് പന്തും നേർക്കുനേർ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം നേടി എത്തുന്ന മുംബൈ ഇന്ത്യൻസിനെ പഞ്ചാബ് കിങ്സിന് എതിരെ തോറ്റ് എത്തുന്ന ലക്നൗ സൂപ്പർ ജയന്റ്സിന് നേരിടുക എളുപ്പമല്ല. എന്നാൽ മുംബൈക്ക് എതിരായ നേർക്കുനേർ കണക്ക് ആണ് ലക്നൗവിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. 

Advertisment

ആറ് വട്ടം ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയപ്പോൾ അതിൽ അഞ്ച് തവണയും ജയം പിടിച്ചത് ലക്നൗ ആണ്. ഒരു വട്ടമാണ് ലക്നൗവിന് എതിരെ മുംബൈക്ക് ജയിക്കാനായത്.  ലക്നൗവിന്റെ ഹോം ഗ്രൗണ്ട് ആയ ഏകനയിലാണ് ഇന്നത്തെ മുംബൈ ഇന്ത്യൻസിന് എതിരായ പോര്.

രോഹിത് ശർമയ ഫോമിലേക്ക് വരാത്തത് മുംബൈ ഇന്ത്യൻസിന് തലവേദനയാണ്. ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തും കളിച്ച മൂന്ന് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയമായിരുന്നു. ലക്നൗവിന്റെ ബാറ്റിങ് പ്രധാനമായും ആശ്രയിക്കുന്നത് നിക്കോളാസ് പൂരനിലും മിച്ചൽ മാർഷിലും ആണ്. 

ആവേശ് ഖാൻ, ആകാശ് ദീപ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ എന്നിവർക്ക് പരുക്കേറ്റത് ലക്നൗവിന് സീസണിൽ വലിയ തിരിച്ചടി ആവുകയാണ്. താര ലേലത്തിന് മുൻപ് ലക്നൗ ടീമിൽ നിലനിർത്തിയ ആയുഷ് ബദോനി മൂന്ന് കളിയിൽ നിന്ന് നേടിയത് 51 റൺസ് ആണ്. ഋഷഭ് പന്ത് മൂന്ന് ഇന്നിങ്സിൽ നിന്ന് കണ്ടെത്തിയത് 17 റൺസും. മർക്രമിന്റെ ഫോമും ലക്നൗവിന്റെ ആശങ് കൂട്ടുന്നു. 

Advertisment

ആദ്യ രണ്ട് കളിയിലും തോറ്റെങ്കിലും സീസണിലെ ബോളിങ് പ്രകടനത്തിൽ മുംബൈ മികവ് കാണിക്കുന്നുണ്ട്, ബുമ്രയുടെ അഭാവത്തിൽ പോലും ഇതിന് മുംബൈക്ക് സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. വിക്കറ്റ് വീഴ്ത്തിയതിലും, ശരാശരിയിലും ഇക്കണോമി റേറ്റിലും സീസണിൽ മുംബൈ ഇന്ത്യൻസ് രണ്ടാമത് നിൽക്കുന്നു. 

ലക്നൗ സൂപ്പർ ജയന്റ്സ് സാധ്യത ഇലവൻ: മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ഷാർദുൽ താക്കൂർ, ദിഘ്വേശ് രതി, ആകാശ് ദീപ്, രവി ബിഷ്ണോയ്

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ, വിഘ്നേഷ് പുത്തൂർ

മുംബൈ ഇന്ത്യൻസ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം ലൈവായി ടിവിയിൽ എവിടെ കാണാം?

മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്റ്സ് പോര് സ്റ്റാർ സ്പോർട്സ് നെറ്റ്ർക്കുകളിൽ ലൈവായി കാണാം.

മുംബൈ ഇന്ത്യൻസ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?

മുംബൈ ഇന്ത്യൻസ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.  

Read More

Mumbai Indians IPL 2025 Lucknow Super Giants Rishabh Pant Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: