/indian-express-malayalam/media/media_files/2024/11/20/zFMZ45LL9eYdLfPt2caq.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. "ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്" എന്ന കുറിപ്പിനൊപ്പമാണ്," മന്ത്രി പോസ്റ്റ് പങ്കുവച്ചത്.
ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. രണ്ട് കളികൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ നടത്താനാണ് പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. നേരത്തെ, പണം അടയ്ക്കാത്തതിനാൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെ സ്‌പോൺസർ പണമടച്ചാൽ അർജന്റീന ടീം കേരളത്തിൽ എത്തുന്നതിന് മറ്റു തടങ്ങളില്ലെന്ന് കായികമന്ത്രി പ്രതികരിച്ചിരുന്നു. നിലവിൽ മെസിയുടെ വരവ് സ്ഥിരീകരിച്ച് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അർജന്റീന, മെസി ആരാധകർ വലിയ ആവേശത്തിലാണ്.
അർജന്റീന ടീം കേരളത്തിലേക്ക് വരും എന്ന് മന്ത്രിയും സ്പോൺസറും പറയുന്നുണ്ടെങ്കിലും അതിന് മുൻപിലുള്ള വെല്ലുവിളികളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടത്താൻ പരിഗണിക്കുന്നത്.
Also Read: പ്രായം 40; 1000 കരിയർ ഗോളിന് തൊട്ടടുത്ത് റൊണാൾഡോ; ചരിത്ര നേട്ടം അകന്ന് പോകുമോ?
വെല്ലുവിളികൾ ഇങ്ങനെ
2017ൽ അണ്ടർ 17 ലോകകപ്പ് നടന്നപ്പോൾ ഫിഫയുടെ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നതിന് വേണ്ടി 29000 കാണികളെ മാത്രമാണ് കലൂരിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഫിഫയുടെ നിയമം അനുസരിച്ച് സ്റ്റേഡിയത്തിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നം ഉണ്ടായാൽ എട്ട് മിനിറ്റിനുള്ളിൽ കാണികളെ സ്റ്റേഡിയത്തിന് പുറത്തിറക്കാൻ സാധിക്കണം. കലൂർ സ്റ്റേഡിയത്തിൽ സംവിധാനങ്ങൾ ഇതിന് പ്രാപ്തമാണോ? പ്രാപ്തമല്ല എന്നതിനാലാണ് കാണികളുടെ എണ്ണം കുറയ്ക്കേണ്ടി വന്നത്. മാത്രമല്ല മെസിയേയും സംഘത്തേയും ഇത്രയും പണം മുടക്കി കൊണ്ടുവരുന്നത് 29000 കാണികൾക്ക് മുൻപിൽ കളിപ്പിക്കാൻ വേണ്ടി മാത്രമാണോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ലൈസൻസ് റദ്ദാക്കിയത് സുരക്ഷ പ്രശ്നങ്ങളെ തുടർന്നാണ്. സ്റ്റേഡിയത്തിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്. ഫിഫയുടെ ചട്ടങ്ങൾ ഇത് അനുവദിക്കുന്നില്ല. അർജന്റീനയെ കൊണ്ടുവന്ന് കലൂരിൽ മത്സരം സംഘടിപ്പിക്കുമ്പോൾ ഈ കടകൾ അടച്ചിട്ടാൽ പോലും മത്സരം സംഘടിപ്പിക്കുക എത്രമാത്രം പ്രായോഗികമാണ്? ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി വേണം മെസിയേയും അർജന്റീനയേയും കേരളത്തിലേക്ക് കൊണ്ടുവരാൻ.
Also Read: Lionel Messi: വമ്പൻ ഫോമിൽ മെസി; ഗോൾ വേട്ടയിൽ ചരിത്ര നേട്ടം; ക്ലബ് ലോകകപ്പിൽ തകർക്കും
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അർജന്റീനയുടെ മത്സരം വെച്ചാൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനാവും. എന്നാൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തിനുള്ള ടർഫ് കൊണ്ടുവരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ സമ്മതിക്കുമോ? കോടികൾ മുടക്കിയാണ് കെസിഎ ഗ്രീൻഫീൽഡിൽ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. മത്രമല്ല, അർജന്റീനയെ കേരളത്തിൽ കൊണ്ടുവന്ന് സൗഹൃദ മത്സരം കളിപ്പിക്കണം എങ്കിൽ റാങ്കിങ്ങിൽ 50നുള്ളിൽ വരുന്ന ടീമിനേയും കൊണ്ടുവരണം. ഇതും സാധ്യമാകുമോ?
Read More: 10 മില്യൺ യൂറോ 3.5 ആയി കുറഞ്ഞു; എന്നിട്ടും മോഡ്രിച്ച് മിലാനിലേക്ക്; കാരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us