scorecardresearch

63കാരനെ കളിപ്പിക്കാം, എന്നാലും റാഷ്ഫോഡിനെ ടീമിലെടുക്കില്ല;തുറന്നടിച്ച് അമോറിം

പരിശീലകന് തന്നിൽ താത്പര്യം ഇല്ലെന്ന് വ്യക്തമായെങ്കിലും പുതിയ ക്ലബ് കണ്ടുപിടിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇംഗ്ലണ്ട് മുന്നേറ്റ നിര താരം റാഷ്ഫോഡിന് സാധിച്ചിട്ടില്ല.

പരിശീലകന് തന്നിൽ താത്പര്യം ഇല്ലെന്ന് വ്യക്തമായെങ്കിലും പുതിയ ക്ലബ് കണ്ടുപിടിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇംഗ്ലണ്ട് മുന്നേറ്റ നിര താരം റാഷ്ഫോഡിന് സാധിച്ചിട്ടില്ല.

author-image
Sports Desk
New Update
marcus-rashford

റാഷ്ഫോർഡ്: (ഫയൽ ഫോട്ടോ)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം റാഷ്ഫോർഡിനെ അധിക്ഷേപിച്ച് യുനൈറ്റഡ് പരിശീലകൻ റുബൻ അമോറിം. റാഷ്ഫോർഡിന് പകരം തങ്ങളുടെ 63 വയസുകാരൻ ഗോൾകീപ്പർ കോച്ചിനെ ടീമിൽ കളിപ്പിക്കാനാണ് താൻ താത്പര്യപ്പെടുന്നത് എന്നാണ് അമോറിം തുറന്നടിച്ചത്. 

Advertisment

മാഞ്ചസ്റ്റർ യുനൈറ്റഡിലെ റാഷ്ഫോർഡിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങൾക്ക് കഴിഞ്ഞ ദിവസം വ്യക്തത നൽകാൻ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലണ്ട് താരത്തിന് എതിരെ അതൃപ്തി പരസ്യമാക്കി കൊണ്ട് പരിശീലകന്റെ പ്രതികരണം വരുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽപ്പിച്ചതിന് പിന്നാലെയാണ് റാഷ്ഫോർഡിന് നേരെ തുറന്നടിച്ചുള്ള കോച്ചിന്റെ വാക്കുകൾ. 

ഫുൾഹാമിന് എതിരെ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മുൻപോട്ട് കയറിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇപ്പോൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 12ാം സ്ഥാനത്താണ്. 

ഫുൾഹാമിന് എതിരേയും റാഷ്ഫോഡിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് കളിപ്പിച്ചിരുന്നില്ല. ഇത് തുടരെ 11ാം മത്സരത്തിലാണ് റാഷ്ഫോർഡിനെ അമോറിം കളിപ്പിക്കാതിരിക്കുന്നത്. ഓൾഡ് ട്രഫോർഡിന് പുറത്ത് പുതിയ വെല്ലുവിളികൾക്കായി താൻ കാത്തിരിക്കുകയാണ് എന്ന് കഴിഞ്ഞ മാസം റാഷ്ഫോർഡ് പ്രതികരിച്ചിരുന്നു. 

Advertisment

പുതിയ ക്ലബ് കണ്ടെത്താനാവാതെ റാഷ്ഫോർഡ്

എസി മിലാൻ, ബാഴ്സലോണ, ബോറൂസിയ ഡോർട്ടമുണ്ട്, ചെൽസി എന്നീ ക്ലബുകളുമായി ബന്ധപ്പെട്ട് റാഷ്ഫോർഡിന്റെ പേര് പറയപ്പെട്ടെങ്കിലും പുതിയ ക്ലബ് കണ്ടെത്താൻ താരത്തിനായില്ല. മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ട്രൈക്കർമാരായ റാസ്മസിനും ജോഷ്വയ്ക്കും ഡിസംബർ മുതലുള്ള കളികളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് കണ്ടെത്താനായത്. എന്നിട്ടും റാഷ്ഫോർഡിന് അവസരം നൽകാൻ അമോറിം തയ്യാറായില്ല. ആറ്റിറ്റ്യൂഡ് മാറ്റാതെ റാഷ്ഫോർഡിനെ കളിപ്പിക്കാൻ താൻ ഉദ്ധേശിക്കുന്നില്ലെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു. 

2024-25 സീസണിൽ 15 മത്സരങ്ങളാണ് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി കളിച്ചത്. നേടിയത് നാല് ഗോളും ഒരു അസിസ്റ്റും. കഴിഞ്ഞ സീസണിൽ യുനൈറ്റഡിനായി പ്രീമിയർ ലീഗിൽ 33 മത്സരങ്ങൾ റാഷ്ഫോർഡ് കളിച്ചെങ്കിലും ഏഴ് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. ഈ സീസണിലെ യൂറോപ്പ ലീഗിൽ ആറ് കളിയിൽ നിന്ന് റാഷ്ഫോർഡ് സ്കോർ ചെയ്തത് ഒരു ഗോളും. 

Read More

Marcus Rashford Ruben Amorim Manchester United English Premier League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: