/indian-express-malayalam/media/media_files/2025/04/01/8lbsutsfUr7nuKzlyGps.jpg)
ഷാർദുൽ ഠാക്കൂർ, മാക്സ്വെൽ Photograph: (ഇൻസ്റ്റഗ്രാം)
PBKS vs LSG IPL 2025: ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മുൻപിൽ കൂറ്റൻ സ്കോർ ഉയർത്തി ജയം പിടിച്ച് എത്തുന്ന പഞ്ചാബ് കിങ്സ്. ആദ്യ മത്സരത്തിൽ അശുതോഷിന്റെ ബാറ്റിങ് വെടിക്കെട്ടിന് മുൻപിൽ വീണ് ഡൽഹിയോട് തോൽവി സമ്മതിച്ചും രണ്ടാമത്തെ കളിയിൽ ഹൈദരാബാദിനെ പിടിച്ചുകെട്ടി ജയം പിടിച്ചും എത്തുന്ന ലക്നൗ സൂപ്പർ ജയന്റ്സും. ഋഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സും ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്സും ഇന്ന് ഏറ്റുമുട്ടുമ്പോൾ ആര് ജയം പിടിക്കും?
ലക്നൗവിന്റെ സീസണിലെ ആദ്യ ഹോം മത്സരമാണ് ഇന്നത്തേത്. നിക്കോളാസ് പൂരൻ, മിച്ചൽ മാർഷ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് ആണ് ലകനൗവിന്റെ പ്രധാന കരുത്ത്. പരിചയസമ്പത്ത് കുറഞ്ഞ ബോളിങ് നിര എന്ന വിമർശനം നേരിട്ടിട്ടും അപകടകാരികളായ സൺറൈസേഴ്സ് ബാറ്റർമാരെ അവരുടെ മണ്ണിൽ 200ൽ താഴെ സ്കോറിൽ തളയ്ക്കാനായത് ലക്നൗവിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്.
പിച്ച് റിപ്പോർട്ട്
ലക്നൗവിലെ എകന സ്റ്റേഡിയം സ്പിന്നർമാരെ തുണയ്ക്കുന്നതാണ് കണ്ടിട്ടുള്ളത്. സ്ലോ വിക്കറ്റാണ് ഇവിടുത്തേത്. സ്ലോ ബോളുകൾക്ക് പിച്ചിൽ ടേൺ കണ്ടത്താൻ സാധിക്കും. ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളെ വെച്ച് നോക്കുമ്പോൾ നീണ്ട ബൗണ്ടറികളാണ് എകന സ്റ്റേഡിയത്തിലേത്. വേരിയേഷനുകളിലൂടെ പേസർമാർക്കും ബാറ്റേഴ്സിനെ കുഴയ്ക്കാൻ സാധിക്കും. മധ്യഓവറുകളിൽ സ്ട്രൈക്ക് കൈമാറി കളിക്കാൻ ബാറ്റർമാർക്ക് എത്രമാത്രം സാധിക്കും എന്നത് നിർണായകമാവും.
നേർക്കുനേർ കണക്ക്
പഞ്ചാബ് കിങ്സും ലക്നൗ സൂപ്പർ ജയന്റ്സും ഐപിഎല്ലിൽ നാല് വട്ടമാണ് ഏറ്റുമുട്ടിയത്. മൂന്ന് വട്ടവും ജയം പിടിച്ചത് ലക്നൗ. പഞ്ചാബ് കിങ്സിന് ജയിക്കാനായത് ഒരിക്കൽ മാത്രം.
പഞ്ചാബ് കിങ്സ് ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം?
പഞ്ചാബ് കിങ്സ് ലക്നൗ സൂപ്പർ ജയന്റ്സ് പോര് സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിൽ ലൈവായി കാണാം.
പഞ്ചാബ് കിങ്സ് ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
പഞ്ചാബ് കിങ്സ് ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
പഞ്ചാബ് കിങ്സ് സാധ്യത ഇലവൻ: പ്രിയൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ശ്രേയസ് അയ്യർ, ശശാങ്ക സിങ്, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, സൂര്യാൻഷ് ഷെഡ്ജെ, അസ്മതുള്ള ഒമർസായി, മാർകോ ജാൻസെൻ, അർഷ്ദീപ് സിങ്, ചഹൽ
ലക്നൗ സാധ്യത പ്ലേയിങ് ഇലവൻ: മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, ഷഹ്ബാസ് അഹ്മദ്, ഷാർദുൽ ഠാക്കൂർ, രവി ബിഷ്നോയി, ആവേശ് ഖാൻ, പ്രിൻസ് യാദവ്
Read More
- MI vs KKR: കൊൽക്കത്ത ചാരമായി; ആദ്യ ജയം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- Ashwani Kumar IPL: ഉച്ചഭക്ഷണം കഴിച്ചില്ല; സമ്മർദമായിരുന്നു; വിക്കറ്റ് വേട്ടയെ കുറിച്ച് അശ്വനി
- MI vs KKR: മുംബൈയുടെ മറ്റൊരു കണ്ടുപിടുത്തം; കൊൽക്കത്തയുടെ തലയറുത്തു; ആരാണ് അശ്വനി കുമാർ?
- IPL 2025: ഗ്രൗണ്ട് സ്റ്റാഫിന്റെ ഫോൺ എറിഞ്ഞ് റിയാൻ പരാഗ്; അഹങ്കാരി എന്ന് വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us