/indian-express-malayalam/media/media_files/2025/06/09/aT5t5TqBfFsdBCFP695Q.jpg)
Cristiano Ronaldo With Nations League Trophy and Lionel Messi: (Cristiano Ronaldo, Lionel Messi, Instagram)
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും താനും സുഹൃത്തുക്കളാണ് എന്ന് പറയാനാവില്ലെന്ന് മെസി. എന്നാൽ റൊണാൾഡോയോട് ഒരുപാട് ബഹുമാനം തന്റെ ഉള്ളിലുണ്ടെന്ന് മെസി പറഞ്ഞു. എന്തുകൊണ്ട് തങ്ങൾ സുഹൃത്തുക്കൾ ആണെന്ന് പറയാനാവില്ല എന്ന കാരണവും മെസി വ്യക്തമാക്കുന്നു.
"റൊണാൾഡോയോട് ഒരുപാട് ആരാധനയും ബഹുമാനവും എനിക്കുണ്ട്. അത്രയും മികച്ച കരിയറാണ് റൊണാൾഡോയുടേത്. ഇപ്പോഴും ഉയർന്ന നിലവാരത്തിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു," ഡിസ്പോർട്സിനോട് മെസി പറഞ്ഞു.
Also Read: Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി
"റൊണാൾഡോയുമായുള്ള മത്സരം ഗ്രൗണ്ടിലാണ്. ഞങ്ങൾ രണ്ട് പേരും ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. എന്തായാലും അത് കളിക്കളത്തിനുള്ളിൽ തന്നെ നിൽക്കും. പിച്ചിന് പുറത്ത് ഞങ്ങൾ രണ്ട് സാധാരണ മനുഷ്യരാണ്. ഞങ്ങൾ സുഹൃത്തുക്കളല്ല, കാരണം ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടില്ല. പക്ഷേ ഞങ്ങൾ ഇരുവരും പരസ്പരം ഒരുപാട് ബഹുമാനത്തോടെയാണ് ഇടപഴകിയിട്ടുള്ളത്," മെസി വ്യക്തമാക്കി.
Also Read: ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തും? മുംബൈയും ഡൽഹിയും സന്ദർശിക്കുമെന്നും റിപ്പോർട്ട്
ഏതാനും ആഴ്ച മുൻപ് റൊണാൾഡോയും മെസിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. "ഒരുപാട് നാൾ ഞങ്ങൾ എതിർ ടീമിലാണ് കളിച്ചത് എങ്കിലും എനിക്ക് മെസിയോട് സ്നേഹമുണ്ട്. 15 വർഷത്തോളം ഞങ്ങൾ കളിച്ചു, ഞാൻ പലവട്ടം പല അഭിമുഖങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്. ഗാലയിൽ മെസിക്ക് വേണ്ടി പരിഭാഷപ്പെടുത്തിക്കൊടുത്തത് ഞാനാണ്. എനിക്ക് മെസിയോട് സ്നേഹമുണ്ട് കാരണം മെസി എന്നെ ഒരുപാട് ബഹുമാനിക്കുന്നു," നേഷൻസ് ലീഗിലെ സ്പെയ്നിന് എതിരായ മത്സരത്തിന് മുൻപ് റൊണാൾഡോ പറഞ്ഞു.
Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പ് കളിക്കാനായി ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുമോ എന്ന ചോദ്യം ഉയർന്നു. എന്നാൽ പിന്നാലെ ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ക്ലബ് ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാവില്ലെന്ന് റൊണാൾഡോ വ്യക്തമാക്കുകയും ചെയ്തു.
Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.