/indian-express-malayalam/media/media_files/2024/11/24/xWfMjxZ6JPh1jZBklqEP.jpg)
Rishabh Pant (File Photo)
LSG vs KKR IPL 2025: നാല് കളിയിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്ത് നിൽക്കുന്ന ടീമുകൾ. അഞ്ചാമത് നിൽക്കുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ആറാം സ്ഥാനത്ത് നിൽക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സും ഇന്ന് നേർക്കുനേർ വരും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ബാറ്റിങ്ങിൽ പല താരങ്ങളും നിരാശപ്പെടുത്തുന്നതാണ് രണ്ട് ടീമിനേയും വലയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ലക്നൗവിന് എതിരെ മികച്ച റെക്കോർഡ് അല്ല എന്നതും രഹാനെയേയും കൂട്ടരേയും ആശങ്കപ്പെടുത്തുന്നുണ്ട്.
ഋഷഭ് പന്തും രവി ബിഷ്നോയിയും ആണ് ലക്നൗ നിരയിൽ ഫോമിലേക്ക് എത്തിയിട്ടില്ലാത്തവർ. നാല് കളിയിൽ നിന്ന് മിച്ചൽ മാർഷ് മൂന്ന് അർധ ശതകം കണ്ടെത്തി. സീസണിലെ റൺവേട്ടയിൽ മുൻപിലാണ് ലക്നൗവിന്റെ നിക്കോളാസ് പൂരൻ. മുംബ ഇന്ത്യൻസിന് എതിരെ പൂരൻ നിരാശപ്പെടുത്തിയപ്പോൾ മർക്രമും ബദോനിയും ഡേവിഡ് മില്ലറും മുൻപോട്ട് കയറി വന്നു. ദിഗ്വേഷിന്റെ ബോളിങ്ങും എടുത്തു പറയേണ്ടതാണ്.
ഹൈദരാബാദിന് എതിരായ ജയത്തിന് ശേഷം കൊൽക്കത്ത നൈറ്റ്റൈഡേഴ്സും പോസിറ്റീവ് ഫലങ്ങളിലേക്ക് എത്തുന്ന സൂചന നൽകുകയാണ്. വെങ്കിടേഷ് അയ്യറും റിങ്കു സിങ്ങും ഇന്നും തിളങ്ങുമെന്നാണ് കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഓപ്പണർമാരിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം കൊൽക്കത്ത ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല റസലും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സാധ്യത ഇലവൻ: ഡികോക്ക്, സുനിൽ നരെയ്ൻ, രഹാനെ, രഘുവൻഷി, വെങ്കടേഷ് അയ്യർ, റിങ്കു സിങ്, റസൽ, രമൻദീപ് സിങ്, മൊയീൻ അലി, ഹർഷിത് റാണ, വൈഭവ് അറോറ
ലക്നൗ സാധ്യത ഇലവൻ: മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ഷാർദുൽ ഠാക്കൂർ, ആവേശ് ഖാൻ, ആകാശ് ദീപ്, ദിഗ്വേഷ്
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം ലൈവായി ടെലിവിഷനിൽ എവിടെ കാണാം?
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് പോര് സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിൽ ലൈവായി കാണാം.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോ ഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
എത്ര മണിക്ക് ആണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം?
ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ആണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം. ടോസ് മൂന്ന് മണിക്ക്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us