scorecardresearch

"മഴ പെയ്തു തീര്‍ന്നാല്‍ പിന്നെ കുട ബാധ്യത"; ഒളിയമ്പുമായി മുന്‍ മുംബൈ താരം

"മഴ പെയ്തു തീര്‍ന്നാല്‍ പിന്നെ കുട ബാധ്യതയാണ്. ഗുണമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല," എന്നാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. നേരത്തെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ബുംറയും സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

"മഴ പെയ്തു തീര്‍ന്നാല്‍ പിന്നെ കുട ബാധ്യതയാണ്. ഗുണമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല," എന്നാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. നേരത്തെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ബുംറയും സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

author-image
Sports Desk
New Update
'പൊളളാർഡിനോട് ഞാൻ പറഞ്ഞു, നിങ്ങൾ അടുത്തുളളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല': ഹാർദിക് പാണ്ഡ്യ

ഫയൽ ചിത്രം

രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയതിനെതിരെ ഒളിയമ്പുമായി മുന്‍ താരം ടീമിന്‍റെ ബാറ്റിംഗ് പരിശീലകനുമായ കീറണ്‍ പൊള്ളാര്‍ഡ്. പൊള്ളാർഡിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരെ ഞെട്ടിച്ചത്. 

Advertisment

"മഴ പെയ്തു തീര്‍ന്നാല്‍ പിന്നെ കുട എല്ലാവര്‍ക്കും ബാധ്യതയാണ്. ഗുണമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല," എന്നാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇത് രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് തീരുമാനത്തെ വിമർശിച്ചാണെന്നാണ് മുംബൈ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം, തന്‍റെ പോസ്റ്റിനെക്കുറിച്ച് കൂടുതലൊന്നും പൊള്ളാര്‍ഡ് പ്രതികരിച്ചിട്ടില്ല.

ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ജസ്പ്രീത് ബുംറയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവില്‍ ബുംറയ്ക്കും സൂര്യകുമാര്‍ യാദവിനും ടീമിലെ മറ്റു ചില താരങ്ങള്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

Advertisment

കോടികൾ വാരിയെറിഞ്ഞ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന പാണ്ഡ്യയെ ട്രേഡിലൂടെ ടീമിലെത്തിച്ചത്. നൂറ് കോടിയോളം രൂപ നൽകിയാണെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കൃത്യമായ തുകയും മുംബൈ മാനേജ്മെന്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഗുജറാത്തിന് കോളടിച്ചിട്ടുണ്ടെന്നാണ് താരലേലത്തിന് മുന്നോടിയായി കേട്ട സൂചനകൾ.

Read More

Rohit Sharma Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: