/indian-express-malayalam/media/media_files/2025/03/01/lOlLkzckUiJ25G9B8Uv7.jpg)
കേരളത്തിനെതിരെ വിദർഭയുടെ ബാറ്റിങ് Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
രഞ്ജി ട്രോഫിയിൽ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് കരുത്ത് കാണിച്ച് വിദർഭ. ഒന്നാം ഇന്നിങ്സിലേത് പോലെ രണ്ടാം ഇന്നിങ്സിലും കരുൺ നായർ-മലേവാർ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് വിദർഭയെ ശക്തമായ നിലയിലേക്ക് എത്തിക്കുന്നത്. 54 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിലാണ് വിദർഭ. ലീഡ് 212 റൺസ് പിന്നിട്ടു.
കരുൺ നായർ- ഡാനിഷ് കൂട്ടുകെട്ട് 160 റൺസ് പിന്നിട്ടു. ഒന്നാം ഇന്നിങ്സിൽ നഷ്ടപ്പെട്ട സെഞ്ചുറി രണ്ടാം ഇന്നിങ്സിൽ പിടിച്ചെടുക്കാൻ ഉറച്ചാണ് കരുൺ നായരുടെ ബാറ്റിങ്. ഡാനിഷ് മലേവാറും അർധ ശതകം പിന്നിട്ടു. കരുൺ ആണ് കൂടുതൽ വേഗത്തിൽ സ്കോർ കണ്ടെത്തിയത്.
വിദർഭയെ തുടക്കത്തിൽ വിറപ്പിച്ച് കേരളം
നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിദർഭയെ കേരളം വിറപ്പിച്ചാണ് തുടങ്ങിയത്. രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ രേഖഡെയെ ജലജ് സക്സേന ബൗൾഡാക്കി. വിദർഭ സ്കോർ ഏഴിലേക്ക് എത്തിയപ്പോഴേക്കും ധ്രുവ് ഷോറെയെയും അവർക്ക് നഷ്ടമായി. അഞ്ച് റൺസ് എടുത്ത ധ്രുവിനെ നിധീഷ് മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിൽ എത്തിച്ചു.
വിദർഭ ഓപ്പണർമാരെ ആദ്യ സെഷനിൽ തന്നെ മടക്കി കേരളം പ്രതീക്ഷ നൽകിയെങ്കിലും കരുണും ഡാനിഷും ചേർന്ന് കേരളത്തിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തു. ഒന്നാം ഇന്നിങ്സിൽ കേരളം 342ന് ഓൾഔട്ടായതോടെ 37 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് വിദർഭയ്ക്ക് ലഭിച്ചത്. ഇതോടെ കളി സമനിലയിലേക്ക് എത്തിച്ചാൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി ചാംപ്യന്മാരാവാം.
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.