scorecardresearch

മൊഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ തിരിച്ചുവരവ്

കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ തിരിച്ചുവരവ്

കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ തിരിച്ചുവരവ്

author-image
Sports Desk
New Update
Kerala Blasters, KBFC

ചിത്രം: ഇൻസ്റ്റഗ്രാം/ കെബിഎഫ്സി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്.

Advertisment

ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 62-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളാണ് കേരളത്തെ മുന്നിലെത്തിച്ചത്. തുടർന്ന് 80-ാം മിനിറ്റിൽ നോവയും 90-ാം മിനിറ്റിൽ അലെക്സാണ്ടർ കോഫും മൊഹമ്മദൻസിന്റെ വലകുലുക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലെക്ക് തിരികെയെത്തുന്നത്..

താത്കാലിക പരിശീലകൻ ടി.ജി പുരുഷോത്തമനു കീഴിലാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഇറങ്ങിയത്. കോച്ച് മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ബ്ലാസ്റ്റേഴ്സിനിത്. അതേസമയം, തുടർച്ചയായ തോൽവികളെ തുടർന്ന് മാനേജ്‌മെന്റിനെതിരെ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകക്കൂട്ടായ്മ പ്രതിഷേധിച്ചു.

Advertisment

Read More

Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: