scorecardresearch

Kerala Blasters ISL: നിരാശകളുടെ സീസൺ; അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?

നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിയാവട്ടെ നാല് ജയം മാത്രം നേടി സീസണിൽ പന്ത്രണ്ടാം സ്ഥാനത്തും.

നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിയാവട്ടെ നാല് ജയം മാത്രം നേടി സീസണിൽ പന്ത്രണ്ടാം സ്ഥാനത്തും.

author-image
Sports Desk
New Update
blasters

കേരള ബ്ലാസ്റ്റേഴ്സ്(ഫയൽ ഫോട്ടോ)

Kerala Blasters vs Hyderabad FC:  കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് ബുധനാഴ്ച ഇറങ്ങും. ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന എതിരാളി. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സി 12ാം സ്ഥാനത്തും. 

Advertisment

അനസാന ഹോം മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മുംബൈ സിറ്റിയെയാണ് എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന ഹോം മത്സരത്തിൽ പരാജയപ്പെടുത്തിയത്. 

23 കളിയിൽ നിന്ന് സീസണിൽ നാല് ജയം മാത്രമാണ് ഹൈദരാബാദ് എഫ്സിക്ക് നേടാനായത്. കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് എട്ട് കളിയിലും. ഇരു ടീമുകളും ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാവും ഇറങ്ങുക. കഴിഞ്ഞ കളിയിൽ ഹൈദരാബാദ് എഫ്സിയോട് 1-3ന് തോൽവി വഴങ്ങിയാണ് ഹൈദരാബാദ് വരുന്നത്. 

Advertisment

നേർക്കുനേരിൽ മുൻതൂക്കം ആർക്ക്? 

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും 11 വട്ടമാണ് നേർക്കുനേർ വന്നിരിക്കുന്നത്. ആറ് വട്ടം കേരള ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചു. അഞ്ച് ജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഹൈദരാബാദിനുള്ളത്. 

കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി മത്സരം ടിവിയിൽ തത്സമയം എവിടെ കാണാം? 

കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോര് ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ് വർക്കുകളിൽ ഇന്ത്യയിൽ കാണാം. 

കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി മത്സരത്തിന്റെ ലൈവ് സ്ടീം എവിടെ? 

കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാറിലുണ്ടാവും

കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ സ്റ്റാർട്ടിങ് ലൈനപ്പ്

നോവ, എയ്ബൻ, ഡുസൻ, ഡ്രിനിച്ച്, എച്ച്എൻ സിങ്, വിബിൻ മോഹനൻ, കെ സിങ്, ലൂണ, മുഹമ്മദ് എയ്മൻ, പെപ്ര, ഇഷാൻ പണ്ഡിത

Read More

Hyderabad Kerala Blasters Fc Isl adrian luna Noah Sadaoui

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: