/indian-express-malayalam/media/media_files/2025/03/01/lpLpYiBpK4VKDMcFP3Ds.jpg)
ഹെസ്യൂസ് ഹിമനെ Photograph: (ഹെസ്യൂസ് ഹിമനെ, ഇൻസ്റ്റഗ്രാം)
Kerala Blasters Vs Jamshedpur FC: ജംഷഡ്പൂരിന് എതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്കാരൻ ഹെസ്യൂസ് ഹിമനെയ്ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവര ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് സീസണിൽ ബാക്കിയുള്ളത്. ജംഷഡ്പൂരിന് എതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ടീമിൽ ഹിമനെ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. 18 മത്സരങ്ങളാണ് ഹിമനെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ കളിച്ചത്. നേടിയത് 11 ഗോളും ഒരു അസിസ്റ്റും.
ഹിമനെയ്ക്ക് പരുക്കിനെ തുടർന്ന് കഴിക്കാൻ സാധിക്കാതെ വന്നാൽ ജംഷഡ്പൂരിന് എതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. ഇതിനൊപ്പം നോവ സദൂയി ജംഷഡ്പൂരിന് എതിരെ ഇറങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
നോവ ജംഷഡ്പൂരിന് എതിരെ കളിക്കും എന്ന് ഉറപ്പ് പറയാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് താത്കാലിക പരിശീലകൻ ടിജി പുരുഷോത്തമൻ പ്രതികരിച്ചത്. കാൽമുട്ടിനേറ്റ പരുക്കാണ് നോവയ്ക്ക് തിരിച്ചടിയായത്. ഇതേ തുടർന്ന് മോഹൻ ബഹാനും എഫ്സി ഗോവയ്ക്കും എതിരായ മത്സരങ്ങൾ നോവയ്ക്ക് നഷ്ടമായിരുന്നു.
നിലവിൽ നോവ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമാവും നോവ ജംഷഡ്പൂരിന് എതിരെ കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ നിലവിൽ അകന്ന് കഴിഞ്ഞു. അതിനാൽ ഇനിയുള്ള മത്സര ഫലങ്ങൾ ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ല.
എന്നാൽ അവസാന മൂന്ന് മത്സരങ്ങളും ജയത്തോടെ അവസാനിപ്പിക്കാനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. എന്നാൽ നോവയുടേയും ഹിമനെയുടേയും പരുക്ക് ഈ ശ്രമങ്ങൾക്കും തിരിച്ചടിയാവുന്നു. പോയിന്റ് പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
21 കളിയിൽ നിന്ന് നേടിയത് ഏഴ് ജയവും മൂന്ന് സമനിലയും. 11 കളിയിൽ ബ്ലാസ്റ്റേഴ്സ് തോൽവിയിലേക്ക് വീണു. ജംഷഡ്പൂരിനെതിരായ മത്സരം കഴിഞ്ഞാൽ മുംബൈ സിറ്റിയേയും ഹൈദരാബാദിനേയുമാണ് കേരള ബ്ലാസ്റ്റേഴ്സ് പിന്നെ നേരിടുന്നത്.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.