scorecardresearch

ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഗോവൻ ഗോൾ കീപ്പർ; ആൽബിനോ ഗോമസ് കേരളത്തിലേക്ക്

2016-2017 സീസണിൽ ഐ -ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്‌സിക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ആൽബിനോ

2016-2017 സീസണിൽ ഐ -ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്‌സിക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ആൽബിനോ

author-image
Sports Desk
New Update
Albino Gomes, ആൽബിനോ ഗോമസ്, Kerala Blasters FC, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, new signing, Goal Keeper, ISL, ഐഎസ്എൽ, IE Malayalam, ഐഇ മലയാളം

കൊച്ചി: വരുന്ന ഐഎസ്എൽ സീസണിന് മുന്നോടിയായി മറ്റൊരു താരത്തെക്കൂടി ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ഒരു ഗോളിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരവറിയിച്ചിരിക്കുന്നത്. ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Advertisment

സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു. ആ സീസണിൽ 8 ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബ്ബിന് കിരീടം ഉയർത്താൻ സഹായിക്കുന്നതായിരുന്നു അൽബിനോയുടെ പ്രകടനം. 2016 ൽ എഎഫ്സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23 ടീമിൽ അംഗമായിരുന്നു ആൽബിനോ.

Also Read: ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി

"വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ് ”, ആൽബിനോ പറയുന്നു.

Advertisment

Also Read: മെസി വിരമിക്കുക ബാഴ്‌സയിൽ തന്നെ: ക്ലബ് പ്രസിഡന്റ്

"ക്ലബ്ബുമായി കരാറൊപ്പിട്ടതിൽ ആൽബിനോയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നു, ആദ്യദിനം മുതൽ തന്റെ പരമാവധി കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട്, വർധിച്ച ആത്മവിശ്വാസത്തോടെ ഞങ്ങളുടെ ടീമിന്റെ ഒരു പ്രധാന ഭാഗമാകാൻ അദ്ദേഹം തയ്യാറാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന് മികച്ച വർഷങ്ങൾ ആശംസിക്കുന്നു,” സ്കിൻകിസ് കൂട്ടിച്ചേർത്തു.

Also Read: യഥാർഥ നായകൻ; ഗാംഗുലിക്ക് ജന്മദിനാശംസകൾ നേർന്ന് ശ്രീശാന്ത്

നേരത്തെ പ്രതിരോധനിരയിലെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ ടീമില്‍ തുടരുമെന്ന് ക്ലബ്ബ് അറിയിച്ചിരുന്നു. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് നീട്ടിയത്. ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. വരാനിരിക്കുന്ന സീസണിലെ കെബിഎഫ് സിപ്രതിരോധനിരയുടെ നെടുംതൂണായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: