/indian-express-malayalam/media/media_files/2025/09/07/kcl-final-2025-09-07-13-07-03.jpg)
ചിത്രം: കെസിഎ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) 2025 സീസൺ ചാംപ്യന്മാരെ ഇന്നറിയാം. നിലവിലെ കിരീടജേതാക്കളായ കൊല്ലം സെയ്‌ലേഴ്‌സും കന്നി കിരീട ലക്ഷ്യവുമായി ഇറങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ വൈകിട്ട് 6.45 മുതലാണ് മത്സരം.
തൃശൂർ ടൈറ്റൻസിനെ പത്ത് വിക്കറ്റിനു തകർത്താണ് കൊല്ലം സെയിലേഴ്സ് കലാശപ്പോരിലേക്ക് പ്രവേശനം നേടിയത്. തുടരെ രണ്ടാം തവണയാണ് കൈല്ലം ഫൈനലിലെത്തുന്നത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തോല്പിച്ചാണ് ബ്ലൂ ടൈഗേഴ്സ് ഫൈനലിലെത്തിയത്.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
പത്തു മത്സരങ്ങളില്‍ അഞ്ചു ജയത്തോടെ മൂന്നാം സ്ഥാനക്കാരായാണ് കൊല്ലം സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ തൃശൂരിനെ നിഷ്പ്രഭരാക്കി ആധികാരിക വിജയമായിരുന്നു ടീം സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള ബൗളിങ് നിരയും നായകൻ സച്ചിന്‍ ബേബിയുടെ തന്ത്രങ്ങളും മുൻ മത്സരങ്ങളിൽ കൊല്ലം സെയ്‌ലേഴ്സിന്റെ വിജയങ്ങളിൽ നിര്‍ണ്ണായകമായി.
View this post on InstagramA post shared by Kerala Cricket League (@kcl_t20)
അതേസമയം, പത്തു മത്സരങ്ങളില്‍ എട്ടിലും ജയിച്ച്, ഓള്‍റൗണ്ട് മികവുമായാണ് കൊച്ചി ബ്ലൂടൈഗേഴ്‌സ് കന്നി കിരീടം തേടിയിറങ്ങുന്നത്. സഞ്ജു സാംസന്റെ സഹോദരൻ സാലി സാംസണാണ് ക്യാപ്റ്റൻ. സഞ്ജു സാംസണിന്റെ അഭാവത്തിൽ സീനിയർ താരമായ വിനൂപ് മനോഹരനാണ് ബാറ്റിങ് നിരയെ നയിക്കുന്നത്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന യുവ ഓൾ റൗണ്ടർ മുഹമ്മദ് ആഷിഖാണ് ഇപ്പോൾ ആരാധകരുടെ ഒന്നടങ്കം ശ്രദ്ധാകേന്ദ്രം. രണ്ടാം സീസണിൽ മിന്നും പ്രകടനമാണ് ആഷിഖ് കാഴ്ചവെച്ചത്. സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 137 റൺസും, 14 വിക്കറ്റുകളും നേടിയ ആഷിഖ് തന്റെ സമ്പൂർണ ഓൾറൗണ്ടർ മികവ് തെളിയിച്ചു. മുഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തിലും സാലി സാംസണും ഉൾപ്പെടെയുള്ള മധ്യനിരയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
Also Read:എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി
സച്ചിൻ ബേബിയും വിഷ്ണു വിനോദുമാണ് ബാറ്റിങ്ങിലെ കൊല്ലത്തിന്റെ കരുത്ത്. ഫൈനലിൽ ഇരുവരും തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭരത് സൂര്യയും വത്സൽ ഗോവിന്ദും കൂടി ചേരുമ്പോൾ കൊല്ലത്തിന്റെ ബാറ്റിങ് നിര ശക്തമാണ്.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.