scorecardresearch

വിൻഡീസിനെതിരായ മൂന്നാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ആർച്ചറും; സ്റ്റോക്സ് പന്തെറിയില്ല

ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഓൾഡ് ട്രഫോഡിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമാണ്

ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഓൾഡ് ട്രഫോഡിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമാണ്

author-image
Sports Desk
New Update
england squad, england cricket team, england 3rd test, england vs west indies 3rd test, 3rd test teams, joe root, jofra archer, ben stokes

വെസ്റ്റ് ഇൻഡീസിന്റെ ഇംഗ്ലീഷ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ പേസർ ജോഫ്ര ആർച്ചർ കളിക്കുമെന്ന് നായകൻ ജോ റൂട്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പി ബെൻ സ്റ്റോക്സ് മത്സരത്തിൽ പന്തെറിയുന്ന കാര്യം സംശയമാണ്. പരുക്കാണ് താരത്തിന്റെ പ്രകടനത്തിന് വെല്ലുവിളി ഉയർത്തുന്ന കാര്യം.

Advertisment

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നടക്കുന്ന മത്സരത്തിൽ ബയോ സെക്യൂർ ബബിൾ ലംഘിച്ചതിനെ തുടർന്ന് രണ്ടാം മത്സരത്തിനുള്ള ടീമിൽ നിന്ന് ആർച്ചറിനെ പുറത്താക്കിയിരുന്നു. ക്വാറന്റൈൻ ഉൾപ്പടെയുള്ളവ നടത്തിയ ശേഷമാണ് താരം വീണ്ടും ടീമിനൊപ്പം ചേർന്നത്. മൂന്നാം മത്സരത്തിൽ താരം കളിക്കുമെന്ന് നായകൻ ഉറപ്പ് നൽകി.

Also Read: നായകൻ അല്ല, ഗാംഗുലിയെ ഉപനായകനാക്കുന്നതിനെതിരെ വരെ എതിർപ്പുകളുണ്ടായി: മുൻ സെലക്ടർ

അതേസമയം പരുക്ക് വലയ്ക്കുന്ന ബെൻ സ്റ്റോക്സ് മൂന്നാം മത്സരത്തിൽ കളിച്ചേക്കും. എന്നാൽ പന്തെറിയുന്ന കാര്യം സംശയമാണ്. ബോളിങ്ങിൽ കാര്യമായ സംഭവന അദ്ദേഹത്തിന് നൽകാൻ സാധിക്കുമോയെന്ന കാര്യം സംശയമാണെന്ന് റൂട്ട് തന്നെ പറയുന്നു. എന്നാൽ പ്ലെയിങ് ഇലവനിൽ നിന്ന് താരത്തെ ഒഴിവാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

Also Read: അശ്വിന്‍ ആ റിസ്‌ക് എടുത്തിരുന്നുവെങ്കില്‍ 2011-ലെ ടൈ ടെസ്റ്റിന്റെ തലവര മാറുമായിരുന്നു

ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമുകൾക്കും ഓൾഡ് ട്രഫോഡിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ വിൻഡീസ് അനായാസം ആതിഥേയരെ കീഴ്പ്പെടുത്തിയപ്പോൾ മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയമൊരുക്കിയത്.

England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: