ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ടൈ (ഇരു ടീമുകളുടേയും സ്‌കോറുകള്‍ തുല്യമാകുന്ന നില) ആകുന്ന രണ്ടാമത്തെ മാത്രം മത്സരമായിരുന്നു 2011-ല്‍ മുംബൈയില്‍ നടന്ന ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് മത്സരം. മത്സരത്തിന്റെ അവസാന പന്തില്‍ രവിചന്ദ്ര അശ്വിന്‍ റൗണ്ണൗട്ടായി. റിസ്‌ക് നേരത്തെയെടുത്തക്കേണ്ടതായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ എംഎസ് ധോണി തന്റെ അടുത്ത് വന്ന് പറഞ്ഞുവെന്ന് ആ ചരിത്ര ടെസ്റ്റ് നടന്ന് ഒരു പതിറ്റാണ്ടോളം ആകുന്ന അവസരത്തില്‍ രവിചന്ദ്ര അശ്വിന്‍ ഓര്‍ത്തെടുത്തു.

“തൊട്ടുമുമ്പുള്ള പന്തില്‍ ലഭിച്ച അവസരം നിങ്ങള്‍ മുതലെടുക്കേണ്ടതായിരുന്നു, ഒരു സിംഗിള്‍ ചിലപ്പോള്‍ ലഭിക്കുമായിരുന്നു. വരുണ്‍ ആറോണ്‍ അവസാന പന്ത് നേരിടുമായിരുന്നു. ധോണി എന്നോട് പറഞ്ഞു. അതൊരു പിന്‍ബുദ്ധി ആയിപ്പോയി,” അശ്വിന്‍ മസെര്‍ അര്‍ഷാദുമായുള്ള യൂട്യൂബ് സംഭാഷണത്തില്‍ പറഞ്ഞു.

Read Also: ക്ഷീണിച്ചുവെന്ന് തോന്നുന്നുണ്ടോ? ബെന്‍ സ്റ്റോക്‌സിന്റെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പ്രകടനം ഓര്‍ത്താല്‍ മതി

2011-ലെ പരമ്പരയിലെ അവസാന ദിവസം ആവേശകരമായ കളിയായിരുന്നു നടന്നത്. അശ്വിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു അത്. വിരാട് കോഹ്ലിയും അശ്വിനും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. വിരാട് 63 റണ്‍സിന് പുറത്തായി. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് അവശേഷിക്കേ വിജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം മതിയായിരുന്നു.

“മറുവശത്ത് വരുണ്‍ ആറോണ്‍ ആയിരുന്നു. രണ്ട് റണ്‍സ് കിട്ടാന്‍ രണ്ട് പന്ത് മതിയാകുമെന്ന് ഞാന്‍ കരുതി. രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് കൈയിലുണ്ടായിരുന്നു. കൂറ്റനടിക്ക് മുതിരുകയെന്ന റിസ്‌ക് എടുക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. അപ്പോള്‍ പുതിയ ബാറ്റ്‌സ്മാന്‍ വന്നു. പുറത്തായി. നമ്മള്‍ ആ ടെസ്റ്റ് മത്സരം തോല്‍ക്കുമായിരുന്നു. നമുക്ക് മുന്തൂക്കം ഉണ്ടായിരുന്നതില്‍ നിന്നും 50-50 സാധ്യത പോലുമില്ലാത്ത അവസ്ഥയിലെത്തി. അതിനാല്‍, ഫിഡല്‍ എ്‌ഡ്വേഡ്‌സിന്റെ പന്തിനെ ഞാന്‍ ബ്ലോക്ക് ചെയ്തു. കാരണം സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. 11-ാം നമ്പറുകാരന്‍ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു,” അശ്വിന്‍ പറഞ്ഞു.

അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അശ്വിന്‍ റണ്‍ഔട്ടായി. മത്സരം ആരും വിജയിക്കാത്ത അവസ്ഥയായി. താന്‍ അവസാന ഓവര്‍ മികച്ച രീതിയിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നതെന്ന് അശ്വിന്‍ ട്വിറ്ററില്‍ വാദിച്ചു.

അതായിരുന്നു ശരിയായ തീരുമാനമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു, അശ്വിന്‍ പറഞ്ഞു. ലോങ് ഓണിലേക്ക് ഞാന്‍ പന്തിനെ അടിച്ചപ്പോള്‍ അത് അതിവേഗത്തില്‍ നേരെ ഫീല്‍ഡറുടെ അടുത്തേക്ക് എത്തി. അതിനാല്‍, രണ്ടാമതൊരു റണ്‍സിനുള്ള സാധ്യത അവിടെ ഇല്ലായിരുന്നു,

ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അശ്വിന്‍ ആയിരുന്നു ആ മത്സരത്തിലെ താരം. കൂടാതെ, പരമ്പരയിലെ താരവും അദ്ദേഹമായിരുന്നു.

1996-ല്‍ സിംബാബ്വേയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് ടൈ ആയശേഷം വീണ്ടുമൊരു മത്സരം ടൈ ആയത് ഇന്ത്യയും വിന്‍ഡീസും തമ്മിലേതായിരുന്നു.

Read in English: ‘You could have taken a chance’: Ashwin recalls MS Dhoni’s feedback after 2011 ‘tied’ Test

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook