scorecardresearch

Abhishek Sharma: അഭിഷേകിൽ യുവരാജ് പരീക്ഷിച്ച തന്ത്രങ്ങൾ ഇങ്ങനെ; തുണച്ച് ലാറയുടെ ബുദ്ധി

അഭിഷേകിന്റെ ബാറ്റിങ് സ്വിങ് മെച്ചപ്പെടുത്താൻ സഹായിച്ചത് ലാറയുടെ ബുദ്ധിയായിരുന്നു. ക്രിക്കറ്റ് മൈതാനത്ത് നിന്ന് മറ്റൊരിടത്തേക്കാണ് ലാറ അഭിഷേകിനെ ഇതിനായി കൊണ്ടുപോയത്

അഭിഷേകിന്റെ ബാറ്റിങ് സ്വിങ് മെച്ചപ്പെടുത്താൻ സഹായിച്ചത് ലാറയുടെ ബുദ്ധിയായിരുന്നു. ക്രിക്കറ്റ് മൈതാനത്ത് നിന്ന് മറ്റൊരിടത്തേക്കാണ് ലാറ അഭിഷേകിനെ ഇതിനായി കൊണ്ടുപോയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Abhishek Sharma, Yuvraj Singh

അഭിഷേക് ശർമ, യുവരാജ് സിങ്: (ഇൻസ്റ്റഗ്രാം)

സെപ്തംബർ നാലിനാണ് ഇന്ത്യൻ യുവതാരം അഭിഷേക് ശർമയുടെ ജന്മദിനം. കഴിഞ്ഞ വർഷം അഭിഷേകിന്റെ ജന്മദിനത്തിൽ ഇന്ത്യൻ മുൻ താരം യുവരാജ് സിങ് ഒരു വിഡിയോ പങ്കുവെച്ചു, ഒരു സിംഗിൾ എങ്കിലും എടുക്കൂ എന്ന് അഭിഷേകിനോട് അപേക്ഷിക്കുകയാണ് ഇവിടെ യുവി. വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി കണ്ടെത്തിയ അഭിഷേകിൽ നിന്ന് വന്നത് 17 സിഗിംളുകൾ മാത്രം..

Advertisment

54 പന്തിൽ നിന്ന് 135 റൺസ് ആണ് വാങ്കഡെയിൽ അഭിഷേക് അടിച്ചെടുത്തത്. 17 സിംഗിളും, അഞ്ച് ഡബിൾസും, 13 സിക്സും ഉൾപ്പെടുന്നു. ഇംഗ്ലണ്ടിന്റെ ക്വാളിറ്റി ബോളിങ് നിരയ്ക്ക് എതിരേയും അഭിഷേക് ഭയമേതുമില്ലാതെ കൂറ്റൻ ഷോട്ടുകൾക്ക് മാത്രം ശ്രമിച്ചുകൊണ്ടിരുന്നു. ഭയരഹിതമായ ഈ ബാറ്റിങ്ങിന് പിന്നിൽ യുവരാജ് സിങ്ങിന്റേയും ബ്രയാൻ ലാറയുടേയും കരങ്ങളുമുണ്ട്. 

"സിംഗിളുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് യുവരാജ് ഒരുപാട് നേരം അഭിഷേകിനോട് സംസാരിക്കാറുണ്ട്. എന്നാൽ യുവിയോട് അഭിഷേക് പറയുന്നത് പന്തുകാണുമ്പോൾ തനിക്കത് സിക്സ് പറത്താൻ സാധിക്കും എന്ന തോന്നൽ വരുന്നു എന്നാണ്. സിക്സ് പറത്താൻ എനിക്ക് സാധിക്കുമ്പോൾ എന്തിനാണ് സിംഗിളിനായി ഓടുന്നതിനെ കുറിച്ച് ആകുലപ്പെടുന്നത് എന്നും യുവിയോട് അഭിഷേക് ചോദിക്കാറുണ്ട്," അഭിഷേക് ശർമയുടെ പിതാവ് രാജ് കുമാർ ശർമ പറയുന്നു.

Advertisment

എന്നാൽ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കണം എങ്കിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറി കളിക്കണം എന്ന് നിരന്തരം അഭിഷേകിനോട് യുവി പറഞ്ഞുകൊണ്ടിരുന്നതായും അഭിഷേകിന്റെ പിതാവ് വെളിപ്പെടുത്തുന്നു. "ഇന്ത്യക്കായി മത്സരങ്ങൾ ജയിക്കാനാവും എന്ന ആത്മവിശ്വാസം അഭിഷേകിന് നൽകിയത് യുവരാജ് ആണ്. യുവരാജ് നിർദേശിച്ച ഷെഡ്യൂൾ ആണ് ഇപ്പോഴും ജീവിതത്തിൽ അഭിഷേക് പിന്തുടരുന്നത്. പുലർച്ചെ നാല് മണിക്ക് ഉണരും. യോഗ ചെയ്താണ് ദിവസം തുടങ്ങുന്നത്. പിന്നാലെ നീന്തൽ, ജിമ്മിൽ വ്യായാമം, അതിന് ശേഷം ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പരിശീലനം," അഭിഷേക് ശർമയുടെ പിതാവ് പറയുന്നു.

ബാറ്റിങ് ഗ്രിപ്പിൽ മാറ്റം 

"യുവി അഭിഷേകുമായി എല്ലാ ദിവസവും രാത്രി ഒരു മണിക്കൂർ എങ്കിലും സംസാരിക്കും. ഒരു നല്ല ക്രിക്കറ്റ് താരമാവാൻ മാത്രമല്ല, നല്ല വ്യക്തിയാവാനും യുവി അഭിഷേകിനെ പ്രാപ്തനാക്കുന്നു. അഭിഷേകിന്റെ ആശയ വിനിമയം മെച്ചപ്പെടുത്താൻ സഹായിച്ചത് യുവിയാണ്. അഭിഷേകിനെ ഡ്രൈവിങ് പഠിപ്പിച്ചതും യുവിയാണ്. ഗോൾഫ് കളിക്കാനും അഭിഷേകിനെ യുവി കൊണ്ടുപോകും."

കഴിഞ്ഞ ഏതാനും വർഷത്തിന് ഇടയിൽ അഭിഷേക് തന്റെ ബാറ്റിങ് ഗ്രിപ്പിൽ മാറ്റം കൊണ്ടുവന്നിരുന്നു. ഓപ്പൺ ഷോൾഡർ സ്റ്റാൻസിലും മാറ്റം പരീക്ഷിച്ചു. ഇത് ലെഗ് സൈഡിൽ കൂടുതൽ ആധിപത്യം പുലർത്തി കളിക്കാൻ അഭിഷേകിനെ സഹായിച്ചു. ഗോൾഫ് കളിക്കാൻ ആരംഭിച്ചത് മുതലാണ് ബാറ്റ് സ്വിങ്ങിൽ വലിയ മാറ്റം കണ്ടുതുടങ്ങിയത്. 

അഭിഷേകിന്റെ ബാറ്റ് സ്വിങ്ങിനെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പോലും അഭിനന്ദിച്ചിരുന്നു."അനായാസമാണ് അഭിഷേകിന്റെ ബാറ്റ് സ്വിങ് വരുന്നത്. എല്ലാ ഷോട്ടും അഭിഷേകിന്റെ കയ്യിലുണ്ട്. ശാരീരികമായി വലിപ്പമുള്ള കളിക്കാരനല്ല അഭിഷേക്. എന്നാൽ അഭിഷേകിൽ നിന്ന് വരുന്ന പവർ അതിശയിപ്പിക്കുന്നതാണ്. മനോഹരമായ ടൈമിങ്ങുമാണ് അഭിഷേകിനുള്ളത്. അഭിഷേകിന്റെ ബാറ്റിങ് കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നു," സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. 

ലാറയുടെ സ്വാധീനം

"ലാറ പറയുന്ന ഓരോ കാര്യവും ഒന്നും വിടാതെ ശ്രദ്ധിക്കണം എന്നാണ് അഭിഷേകിന് യുവി കർശന നിർദേശം നൽകിയിരുന്നത്. സിക്സ് പറത്താനുള്ള അഭിഷേകിന്റെ താത്പര്യം കണ്ട് ഗോൾഫ് കളിക്കാനായി അഭിഷേകിനെ കൊണ്ടുപോയത് ലാറയാണ്. ഗോൾഫ് കളിക്കുന്നതിലൂടെ ബാറ്റ് സ്വിങ് മെച്ചപ്പെടുത്താൻ സാധിക്കും എന്ന് അഭിഷേകിനോട് ലാറ പറഞ്ഞു. അന്ന് മുതലാണ് യുവിക്കൊപ്പവും അഭിഷേക് ഗോൾഫ് കളിക്കാൻ ആരംഭിച്ചത്." അഭിഷേകിന്റെ പിതാവ് പറഞ്ഞു. 

"നീ ലോകം ഭരിക്കും എന്നാണ് അഭിഷേകിനോട് ലാറ പറഞ്ഞത്. ആളുകൾ നീ കളിക്കുന്നത് കാണാനായി എത്തും. സ്റ്റേഡിയം നിറയ്ക്കാനുള്ള കഴിവ് നിനക്കുണ്ട് എന്നും ലാറ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുൻപ് യുവരാജ് അഭിഷേകിനെ ഗുർഗാവോണിലേക്ക് വിളിപ്പിച്ചു. അവിടെ ശിഖർ ധവാനൊപ്പം അഭിഷേക് പരിശീലനം നടത്തി. നിലംപറ്റിയുള്ള കവർ ഡ്രൈവുകളും സ്ക്വയർ ഡ്രൈവുകളും മികച്ച രീതിയിൽ കളിക്കാനാണ് ശിഖർ ധവാനൊപ്പം നിന്ന് അഭിഷേക് പരിശീലിച്ചത്", അഭിഷേക് ശർമയുടെ പിതാവ് പറഞ്ഞു. 

Read More

Indian Cricket Team Indian Cricket Players Yuvraj Singh Abhishek Sharma indian cricket Shikhar Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: