scorecardresearch

ISL Semi Final: ഇഞ്ചുറി ടൈമിൽ രക്ഷകനായി സുനിൽ ഛേത്രി; ബെംഗളൂരു ഫൈനലിൽ

ISL Semi Final: ബെംഗളൂരു എഫ്സി-ഗോവ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എഫ്സി ഗോവ ആഞ്ഞടിച്ചു

ISL Semi Final: ബെംഗളൂരു എഫ്സി-ഗോവ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ എഫ്സി ഗോവ ആഞ്ഞടിച്ചു

author-image
Sports Desk
New Update
Sunil Chhetri Bengaluru

Sunil Chhetri Photograph: (ISL, Instagram)

ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രിയുടെ തോളിലേറി ഐഎസ്എൽ കലാശപ്പോരിലേക്ക് ബെംഗളൂരു എഫ്സി. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി ഗോൾ വല കുലുക്കിയതിന്റെ ബലത്തിൽ ഐഎസ്എൽ ഫൈനലിലെത്തി ബെംഗളുരു എഫ്സി. സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എഫ് സി ഗോവ 2-1ന് ജയിച്ചു. എന്നാൽ 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ ബെംഗളൂരു ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ നടന്ന ആദ്യ പദ സെമിയിൽ 2-0ന് ബെംഗളൂരു എഫ് സി ജയിച്ചിരുന്നു.

Advertisment

ഇന്ന് ഗോവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എഫ് സി ഗോവ വിജയ മാർജിൻ ഉയർത്തുന്നതിനായി ഏറെ ശ്രമിച്ചു. എന്നാൽ ഗോൾ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോർഹ ഹെരേരയുടെ ഗോളിൽ ഗോവ ലീഡ് എടുത്തു. 

49ാം മിനിറ്റിലാണ് ഗോവയുടെ ആദ്യ ഗോൾ വന്നത്. പിന്നാലെ നിശ്ചിത സമയം അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മാത്രം മുൻപാണ് ഗോവ ലീഡ് 2-0 ആയി ഉയർത്തിയത്. 88ാം മിനുറ്റിൽ അർമാണ്ടോയാണ് ഗോവയ്ക്കായി ലീഡ് ഉയർത്തിയത്. ഹെഡറിലൂടെയായിരുന്നു ഗോൾ. 

Advertisment

ഗോവയുടെ രണ്ടാം ഗോളോടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്ന നിലയിലായി. എന്നാൽ സുനിൽ ഛേത്രി ഇഞ്ചുറി ടൈമിൽ വല കുലുക്കി ബെംഗളൂരുവിന്റെ രക്ഷകനായി ഒരിക്കൽ കൂടി അവതരിക്കുകയായിരുന്നു. ഷോട്ടുകളിലും ഓൺ ടാർഗറ്റിലേക്കുള്ള ഷോട്ടുകളിലും എല്ലാം എഫ്സി ഗോവയാണ് ബെംഗളൂരുവിനേക്കാൾ ഏറെ മുൻപിൽ നിന്നത്. 

18 ഷോട്ടുകളാണ് ഗോവയിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് 10 ഷോട്ടുകളും. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും ഗോവയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഐഎസ്എൽ ഫൈനൽ എന്നത് ഗോവയുടെ കൈവെള്ളയിൽ നിന്ന് വഴുതിപ്പോയി. 

Read More

Isl Fc Goa Bengaluru Fc Sunil Chhetri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: