/indian-express-malayalam/media/media_files/uploads/2018/11/Coroinass.jpg)
Kerala Blasters vs Goa Football Live Score: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ എഫ് സി ഗോവയും കേരള ബ്ലാസ്റ്റേർസും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഗോളടി വീരന്മാരായ ഗോവയും പ്രതിരോധ കരുത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ബ്ലാസ്റ്റേർസും ഏറ്റുമുട്ടുമ്പോൾ കലൂർ സ്റ്റേഡിയം ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
കലൂർ സ്റ്റേഡിയത്തിൽ ബെംഗലുരു എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 2 -1 ന് തോറ്റ ക്ഷീണം ബ്ലാസ്റ്റേർസിനുണ്ട്. മഞ്ഞപ്പടയുടെ ആരാധകരെല്ലാം പ്രിയതാരം സികെ വിനീതിന്റെ പെർഫോമൻസിൽ അതൃപ്തരാണ്. ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
Read Also: ഷില്ലോങിനെ പറപറപ്പിച്ച് ഗോകുലം; ഐ ലീഗിൽ കന്നി ജയം
ആറു മത്സരങ്ങളിൽ നിന്നായി നാലു ജയങ്ങളും ഒരു തോൽവിയും ഒരു സമനിലയും ഏറ്റു വാങ്ങി പതിമൂന്നു പോയിന്റുകളോടെ ഗോവ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഗോളടിക്കുന്നതിൽ മാത്രമാണ് ഗോവയുടെ കണ്ണ്. ആറു മത്സരങ്ങളിൽ നിന്നായി പതിനെട്ടു ഗോളുകളാണ് ഗോവ നേടിയിട്ടുള്ളത്.
.@KeralaBlasters' sole goal-scorer of the night Nikola Krcmarevic joined us for a short chat after #KERGOA. Here's what he had to say!#HeroISL#LetsFootball#FanBannaPadegapic.twitter.com/Iq5ry46YxR
— Indian Super League (@IndSuperLeague) November 11, 2018
Read Also: ഒളിമ്പിക്‌സ് വേദിയിലേക്ക് ഒരുപടി കൂടി അടുത്ത് ഇന്ത്യൻ വനിത ഫുട്ബോൾ ടീം
ISL LIVE Score, Kerala Blasters vs Goa Football Live Score Updates: മത്സരം തത്സമയം
90+' ഇഞ്ചുറി ടൈമിൽ ഗോവൻ ഗോൾമുഖത്ത് ബ്ലാസ്റ്റേർസിന്റെ തകർപ്പൻ മുന്നേറ്റങ്ങൾ കണ്ടുവെങ്കിലും കാണികൾ ആശിച്ചതൊന്നും സംഭവിച്ചില്ല. മത്സരം 3-1 ന് ഗോവ സ്വന്തമാക്കി. അഞ്ചാം സീസണിൽ ബ്ലാസ്റ്റേർസിന് രണ്ടാം തോൽവി.
90' ഗോോൾൾൾൾ!!!!! വലതുവിങിൽ നിന്ന് ജിങ്കൻ നൽകിയ ക്രോസിൽ കാൽവച്ച് ഗോൾവലയ്ക്ക് അകത്തേക്ക് തട്ടിയിട്ടത് ക്രമരവിച്ച്.
88' മിഗ്വെൽ പലാൻസയെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേർസ് ഗോൾബോക്സിന് തൊട്ടരികിൽ ക്രോസ് ബാറിന് നേരെ എതിർവശത്തായി ഫ്രി കിക് വഴങ്ങുന്നു. എന്നാൽ ഒന്നും സംഭവിക്കുന്നില്ല. പലാൻസയുടെ കിക്ക് പുറത്തേക്ക് പോയി.
.@FCGoaOfficial യുടെ പിടിയിൽ നിന്ന് അനസിനും രക്ഷിക്കാനായില്ല! രണ്ടാം തോൽവിയിൽ @KeralaBlasters!
വീഡിയോ കാണു: https://t.co/8jtqJIjojH#ISLRecap#HeroISL#KERGOA#LetsFootball#FanBannaPadegapic.twitter.com/1txizN5HJj— Indian Super League (@IndSuperLeague) November 11, 2018
87'ഗോവൻ കോച്ച് സെർജിയോ ലൊബേറോയ്ക്ക് റഫറിയുടെ വാണിംഗ്
86' ഏറെ അപകടം പിടിച്ച കളിയാണ് ബ്ലാസ്റ്റേർസ് താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരുക്കൻ കളിയിൽ പിന്നിലായതോടെ താരങ്ങൾ പരുക്കൻ കളി പുറത്തെടുക്കുകയാണ്.
85' ഇന്നത്തെ മത്സരം കാണാനെത്തിയത് 21,962 പേരാണ്. മുൻ മത്സരങ്ങളിലേതിനേക്കാൾ കാണികൾ ഇന്ന് കുറവായിരുന്നു.
79' തുടർച്ചയായി മുന്നേറുന്നുണ്ടെങ്കിലും ബ്ലാസ്റ്റേർസിന് നല്ലൊരു ഫിനിഷർ ഇപ്പോഴും ഇല്ലെന്ന യാഥാർത്ഥ്യമാണ് ഉൾക്കൊള്ളേണ്ടത്. കാണികൾ അക്ഷമരാണ്.
75' ചാൻസ്!!!!!!!!!!! ഇടതുവിങിലൂടെ പാഞ്ഞ്കയറിയ ഡങ്കൽ ക്രോസ് ബാറിന് തൊട്ട് അടുത്ത് വച്ച് പന്ത് വിനീതിന് കൈമാറുന്നു. എന്നാൽ വിനീതിന്റെ ഷോട്ട് നവാസിന്റെ കാലിൽ തട്ടി പുറത്തേക്ക് പോകുന്ന കാഴ്ച... സ്റ്റേഡിയം നിരാശയുടെ നെടുവീർപ്പിൽ മുങ്ങുന്നു.
71' ഗോവയ്ക്ക് വേണ്ടി കൊച്ചി സ്റ്റേഡിയത്തിൽ ആർപ്പുവിളികൾ ഉയരുന്നു....
70' കെ പ്രശാന്തിനെ പിൻവലിച്ച് സികെ വിനീതിനെ അറ്റാക്കിങ് മിഡ്ഫീൽഡറായി ബ്ലാസ്റ്റേർസ് രംഗത്തിറക്കുന്നു. മൂന്ന് ഗോളുകൾക്ക് പിന്നിലാണ് ബ്ലാസ്റ്റേർസ് ഇപ്പോൾ. 20 മിനിറ്റിൽ നാല് ഗോൾ തിരിച്ചടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ബ്ലാസ്റ്റേർസിന് മുന്നിലുളളത്.
69' ഗോവൻ ഗോൾമുഖത്തേക്ക് തീയുണ്ട പോലൊരു ഷോട്ടുതിർത്ത് ബ്ലാസ്റ്റേർസിന്റെ യുവതാരം ഡങ്കൽ. പക്ഷെ നവാസ് ആ ശ്രമവും തട്ടിയകറ്റുന്നു.
67' ഗോോൾൾൾൾ!!!!! 3-0.... ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേർസ് നിഷ്‌പ്രഭരാകുന്ന കാഴ്ച. പകരക്കാരനായി ഇറങ്ങിയ മൻവീർ സിങാണ് ഗോവയുടെ മൂന്നാം ഗോൾ നേടിയത്. അനുകൂലമായി ലഭിച്ച കോർണർ കിക്കിനെ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു..
5⃣7⃣th minute: Substitution
6⃣7⃣th minute: Scores
Manvir Singh surely had a good time on the pitch for @FCGoaOfficial! #LetsFootball#FanBannaPadega#KERGOA#HeroISLpic.twitter.com/ToiNtRemYk— Indian Super League (@IndSuperLeague) November 11, 2018
66' കോറോയുടെ കൗണ്ടർ അറ്റാക്ക്. പിന്നാലെ ഓടിയെത്തുന്നു മൻവീർ സിങും എന്നാൽ പന്ത് അനസ് തട്ടിയകറ്റുന്നു...
62' ബ്ലാസ്റ്റേർസിന്റെ ഗോൾ ബോക്സിൽ പന്തുമായി കോറോ. ഇടതുവിങിൽ നിന്ന് റോഡ്രിഗസ് നൽകിയ മികച്ച പാസ് കൃത്യമായി കോറോയുടെ കാലിൽ. എന്നാൽ അനസും ജിങ്കനും കഠിനാധ്വാനത്തിലൂടെ ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്നു. ഇവരെ മറികടന്ന് കോറോ നീട്ടിയടിച്ചെങ്കിലും നവീൻ കുമാർ പന്ത് തട്ടിയകറ്റി ഗോൾ തടയുന്നു.
61' ഗോവൻ പടയുടെ ക്യാപ്റ്റൻ എഡു ബെദിയയെ പരിക്കിനെ തുടർന്ന് പിൻവലിച്ചു. അദ്നാൻ ബോമോസ് ആമ് പകരം ഇറങ്ങിയത്.
57' രണ്ടാം പകുതിയിൽ കേരളത്തിന്റെ മുന്നേറ്റം കുറേക്കൂടി ശക്തമായതിന്റെ കാഴ്ച കാണാം. ഒരു ഗോളാരവത്തിന് കാത്താണ് മഞ്ഞക്കടൽ അക്ഷമരായി നിൽക്കുന്നത്. പന്ത് കൈമാറുന്നതിലടക്കം ബ്ലാസ്റ്റേർസ് താരങ്ങളുടെ ഭാഗത്ത് ഒത്തിണക്കത്തിന്റെ വലിയ പാളിച്ചയുണ്ട്.
52' ബ്ലാസ്റ്റേർസിന് വേണ്ടി കിക്ക് എടുത്തത് ഡങ്കൽ. ഉയർത്തിയടിക്കാതെ നീട്ടിയുളള ഷോട്ടായിരുന്നു യുവതാരത്തിന്റേത്. എന്നാൽ ഷോട്ട് ഫലപ്രദമായി തടയുന്നതിൽ ഗോവൻ കീപ്പർ നവാസ് വിജയിച്ചു.
.@Seiminlen_9's powerful free-kick goes through the defensive wall but it is saved brilliantly by Mohammad Nawaz!
Watch it LIVE on @hotstartweets: https://t.co/8IiXflaXE4
JioTV users can watch it LIVE on the app. #HeroISL#ISLMoments#LetsFootball#KERGOA#FanBannaPadegapic.twitter.com/OnHOnZfLSW— Indian Super League (@IndSuperLeague) November 11, 2018
51' ഗോവൻ ക്യാപ്റ്റൻ എഡ്വാർഡോ ബെദിയ എന്ന എഡു ബെദിയക്ക് റഫറി മഞ്ഞ കാർഡ് നൽകി. ബ്ലാസ്റ്റേർസിന് അനുകൂലമായി ഫ്രീ കിക്
47' റാകിപിനെ പിൻവലിച്ച് ബ്ലാസ്റ്റേർസ് സിറിൽ കാലിക്ക് അവസരം നൽകി.
47' മുന്നേറ്റത്തിൽ ആദ്യപകുതിയിലേതിനേക്കാൾ ഒത്തിണക്കം കാണിക്കുന്നുണ്ട് ബ്ലാസ്റ്റേർസ്.
46' രണ്ടാം പകുതിയിൽ കളിയാരംഭിച്ചു.
45' ഗോോൾൾ.... മഞ്ഞക്കടലിൽ വീണ്ടും ഫെറാൻ കൊറോമിനാസിന്റെ ജൈത്രയാത്ര.. ഗോവ 2-0 ന് മുന്നിൽ.
Want to know how it feels to be the league's current top-scorer?
Have a look
Watch it LIVE on @hotstartweets: https://t.co/8IiXflaXE4
JioTV users can watch it LIVE on the app. #HeroISL#ISLMoments#LetsFootball#KERGOA#FanBannaPadegapic.twitter.com/PJj7DdP0HD— Indian Super League (@IndSuperLeague) November 11, 2018
44' ഗോളി നവീൻ കുമാറിനെയും ജിങ്കനെയും മറികടന്ന് ബ്രണ്ടൻ ഫെർണാണ്ടസിന്റെ മുന്നേറ്റം. എന്നാൽ തലനാരിഴയ്ക്ക് പന്ത് പുറത്തേക്ക്.
42' സ്റ്റൊജനോവിച്ചിന് പരിക്ക്. ഇതേ തുടർന്ന് അദ്ദേഹത്തെ തിരികെ വിളിച്ച് പകരം സീമൻ ഡങ്കലിനെ ബ്ലാസ്റ്റേർസ് മൈതാനത്തിറക്കി. കളിയുടെ ഫോർമേഷനിലും ബ്ലാസ്റ്റേർസ് മാറ്റം വരുത്തി. പ്രതിരോധത്തിൽ ഇപ്പോൾ അഞ്ച് പേരുണ്ട്. മധ്യനിരയിൽ നാല് പേരാണ് ഉളളത്. പോപ്ലാറ്റ്നിക് ആണ് മുന്നേറ്റം.
39' ബ്ലാസ്റ്റേർസിന്റെ മധ്യനിരക്ക് ഈ മത്സരത്തിൽ എടുത്തുപറയാവുന്ന ഒരു നേട്ടംപോലുമില്ല...
34' കൂട്ടിയിടികൾ മാത്രം നടക്കുന്ന മൈതാനം. കളി ഫൗളുകൾ നിറഞ്ഞതാകുന്നു. ഗോവൻ താരം മുഹമ്മദ് അലിക്കെതിരെയും റഫറിയുടെ ഫൗൾ വിളി...
32' ക്യാപ്റ്റന് മഞ്ഞ... ഗോവൻ താരം അഹമ്മദ് ജോഹൂവിനെ ഇടിച്ചിട്ടതിന് ബ്ലാസ്റ്റേർസിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കന് റഫറി മഞ്ഞ കാർഡ് വിധിക്കുന്നു.
Ferran Corominas showed his class yet again, as his first-half brace and constant threat in the opponent box was enough to unnerve @KeralaBlasters. He is the Hero of the Match.#LetsFootball#FanBannaPadega#KERGOA#HeroISLpic.twitter.com/mIEVLAvHUA
— Indian Super League (@IndSuperLeague) November 11, 2018
28' ലെന്നി റോഡ്രിഗസ് ഷോട്ട്... അതും ഗോൾവല കാണാതെ പുറത്തേക്ക്... ബ്ലാസ്റ്റേർസിന് വീണ്ടും ആശ്വാസം...
26' വിരസമായ കളി... ബ്ലാസ്റ്റേർസിന്റെ ആരാധകർ തീർത്തും നിശബ്ദരായിരിക്കുന്നു. മഞ്ഞക്കുപ്പായക്കാരെ പന്ത് തൊടാൻ പോലും സമ്മതിക്കാതെയാണ് ഗോവ കളിക്കുന്നത്. കാർലോസ് പേന ഇതിനിടെ ബ്ലാസ്റ്റേർസിന്റെ ബോക്സിന് പുറത്ത് നിന്ന് ഗോൾ വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് കേരള താരങ്ങൾക്ക് ആശ്വാസമായി.
21' പന്ത് കൈവശം വയ്ക്കുന്നതിൽ ബ്ലാസ്റ്റേർസ് അതിഭീകര പരാജയമാകുന്ന കാഴ്ച. സ്റ്റേഡിയം ഗോവയുടെ കളിയാധിപത്യത്തിൽ മനം നൊന്ത് കൂകിവിളിക്കാൻ തുടങ്ങി...
19' ഒറ്റ മിനിറ്റിൽ രണ്ട് തവണയാണ് തുടർച്ചയായി ഗോവൻ പടയുടെ മുന്നേറ്റം ജിങ്കൻ പണിപ്പെട്ട് തട്ടിയകറ്റിയത്.
16' മുൻ മത്സരങ്ങളിലേത് പോലെയല്ല ബ്ലാസ്റ്റേർസിന്റെ ഇന്നത്തെ കളി. കഴിഞ്ഞ മത്സരങ്ങളിൽ മുന്നേറ്റത്തിൽ സ്ട്രൈക്കർമാർക്കാണ് പിഴച്ചതെങ്കിൽ അറ്റാക്കിങ് മിഡ്‌ഫീൽഡർമാരാണ് ഇത്തവണ പിഴവ് വരുത്തുന്നത്. പന്തടക്കത്തിലും കൈമാറുന്നതിലും ബ്ലാസ്റ്റേർസ് താരങ്ങൾ പിന്നാക്കം പോകുന്ന കാഴ്ചയാണ്.
11' ഗോോൾൾൾൾ......!!!!! ബ്ലാസ്റ്റേർസിന്റെ ആരാധക ഹൃദയങ്ങളെ സ്തംബ്ധരാക്കി അതാ വീണ്ടും കോോറോോ എന്ന മായാജാലക്കാരൻ. ജോഹൂ നൽകിയ ക്രോസിനെ കൃത്യമായി വലയിലേക്ക് പതിപ്പിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാകാനുളള കുിപ്പിലാണയാൾ.
5' ഗോവയുടെ ബോക്സിന് അകത്ത് ഗോളെന്ന് തോന്നിച്ച നീക്കങ്ങൾ. സ്റ്റൊജനോവിച് ജോഹൂവിൽ നിന്ന് പന്ത് കൈവശപ്പെടുത്തി കിസിത്തോയ്ക്ക് നൽകുന്നു. കിസിത്തോ മുഹമ്മദ് അലിയെ മറികടക്കാൻ പന്ത് മുന്നോട്ട് തട്ടിയിടുന്നു. പക്ഷെ അലിയെ മറികടന്ന് പന്ത് കൈക്കലാക്കുന്നതിൽ സ്റ്റൊജനോവിചും കിസിത്തോയും പരാജയപ്പെടുന്നു. ഗോവൻ തീരത്ത് ആശ്വാസം.
4' സ്റ്റോജനോവിച്ച് മൈതാനമധ്യത്തിൽ പിന്നിൽ നിന്നും അഹമ്മദ് ജോഹൂ വലിച്ചിട്ടതിന് ഗോവ ഫ്രീ കിക് വഴങ്ങി.
2' കേരള ബ്ലാസ്റ്റേർസ് 4-4-2 ഫോർമേഷനിലാണ് കളിക്കുന്നത്. പോപ്ലാറ്റ്നികും സ്റ്റൊജനോവിചും മുന്നേറ്റത്തിൽ.
00.00 കളി തുടങ്ങി...
7.20 pm: മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി. താരങ്ങൾ പരിശീലനം മതിയാക്കി ഡ്രസിങ് റൂമിലേക്ക് തിരികെ പോയി.
7.00 pm: ഇരു ടീമുകളുടെയും താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തിക്കൊണ്ട് ഇരിക്കുകയാണ്.
6.50 pm: മുഹമ്മദ് നവാസാണ് ഗോവയുടെ ഗോൾകീപ്പർ. അഹമ്മദ് ജാഹു, കോറോ, ഫെർണാണ്ടസ്, ജാക്കിചാന്ത്, കാർലോസ് പേന, സെറിടൺ ഫെർണാണ്ടസ്, എഡു ബെദിയ, റോഡ്രിഗസ്, മൂർതാദ ഫാൾ, മുഹമ്മദ് അലി എന്നിവരാണ് ഗോവയുടെ ആദ്യ ഇലവൻ.
6.40 pm: സികെ വിനീതിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കി ബ്ലാസ്റ്റേർസ്. നർസാരിയാണ് പകരം ആദ്യ ഇലവനിൽ. സിറിൽ കാലിയെ ഒഴിവാക്കി സെന്റർ ബാക്ക് പൊസിഷനിൽ അനസിനെ ഉൾപ്പെടുത്തി. പോപ്ലാറ്റ്നികും സ്റ്റൊജനോവിചും മുന്നേറ്റത്തിലുണ്ട്.
6.10 pm: മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ കളിക്കുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
6.00 pm: കഴിഞ്ഞ മത്സരത്തിൽ ബെംഗലുരു എഫ് സിയോട് 2-1 നാണ് കേരള ബ്ലാസ്റ്റേർസ് തോറ്റത്. അതേസമയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവ, ഡൽഹിയെ പരാജയപ്പെടുത്തി.
5.30 pm: എഫ് സി ഗോവയുടെ താരങ്ങൾ മൈതാനത്ത് എത്തിച്ചേർന്നിരിക്കുന്നു.
5.15 pm: കഴിഞ്ഞ മത്സരത്തിൽ ബെംഗലുരുവിനെതിരെ സെൽഫ് ഗോൾ വഴങ്ങിയ നിക്കോളാസ് ക്രമരവിച്ചിനെ ബ്ലാസ്റ്റേർസ് കളിപ്പിക്കുമോയെന്ന് വ്യക്തമല്ല. മലയാളി താരം അനസ് എടത്തൊടികയെ കളിപ്പിച്ചില്ലെങ്കിൽ അതും കടുത്ത പ്രതിഷേധം ഉയർത്തും.
5.00 pm: ബ്ലാസ്റ്റേർസ് താരങ്ങൾ കൊച്ചി സ്റ്റേഡിയത്തിലെത്തി. ഇവർ ഡ്രെസിങ് റൂമിലേക്ക് പോകുന്നു.
അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരായ ഒറ്റ ജയമാണ് ബ്ലാസ്റ്റേർസിന് എടുത്തു പറയാനുളളത്. രണ്ടാം ജയം പിന്നിട്ട നാല് മത്സരങ്ങളിലും നേടാനായില്ല. മൂന്ന് മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഒന്ന് തോറ്റു. നിർഭാഗ്യം മൂലം വഴങ്ങേണ്ടി വന്ന സെൽഫ് ഗോളാണ് ബെംഗലുരുവിനെതിരെ തോൽവിയിലേക്ക് നയിച്ചത്. ഈ കളിയും ജയിച്ചില്ലെങ്കിൽ പോയിന്റ് പട്ടികയിൽ താഴെ പോകുമെന്ന് മാത്രമല്ല, ആരാധകരുടെ ഭാഗത്ത് നിന്ന് ഉയർന്നേക്കാവുന്ന കടുത്ത പ്രതിഷേധവും ബ്ലാസ്റ്റേർസിന് വെല്ലുവിളിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us