ഒടുവിൽ അർഹിച്ച വിജയം. ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് ആദ്യ വിജയം. ഷില്ലോങ് ലജോങ് എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ കൊമ്പന്മാർ പരാജയപ്പെടുത്തിയത്.

ഒപ്പത്തിനൊപ്പം ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങൾ വരെ നിന്ന ശേഷമാണ് ഷില്ലോങ് ആദ്യ ഗോൾ വഴങ്ങിയത്. 43-ാം മിനിറ്റിൽ യുവതാരം ഗാനി നിഗമാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്.

ലീഡ് നേടിയതോടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു ഗോകുലത്തിന്റെത്. 56-ാം മിനിറ്റിൽ സൂപ്പർ താരം അന്റോണിയോ ജർമ്മൻ ഗോകുലത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മലയാളി താരം എസ് രാജേഷ് 66-ാം മിനിറ്റിൽ വീണ്ടും ഷില്ലോങ് വല ചലിപ്പിച്ചതോടെ ഗോകുലം വിജയം ഉറപ്പിച്ചു.

Read Also: ഒളിമ്പിക്‌സ് വേദിയിലേക്ക് ഒരുപടി കൂടി അടുത്ത് ഇന്ത്യൻ വനിത ഫുട്ബോൾ ടീം

ബുവാമിന്റെ വകയായിരുന്നു ഷില്ലോങിന്റെ ആശ്വാസ ഗോൾ. 78-ാം മിനിറ്റിലായിരുന്നു ബുവാമിന്റെ ഗോൾ. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

കഴിഞ്ഞ കളിയിൽ ചുവപ്പ് കിട്ടിയ നായകൻ മുഡെ മൂസയ്ക്ക് പകരം വൈസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദാണ് ടീമിനെ നയിച്ചത്. മൂസയും പനി മൂലം മലയാളി താരം അർജുൻ ജയരാജും ഇന്ന് കളിച്ചിരുന്നില്ല. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ മോഹൻ ബഗാനെയും നെറോക്കയെയും സമനിലയിൽ പിടിച്ച ഗോകുലം കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ