2020ൽ ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സിന് പന്ത് തട്ടാൻ ഒരുങ്ങി ഇന്ത്യൻ വനിത ഫുട്ബോൾ ടീം. മ്യാൻമറിൽ നടക്കുന്ന എഷ്യൻ രാജ്യങ്ങളുടെ യോഗ്യത മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി.

Read Also: ധോണിക്കും കോഹ്‍ലിക്കും കഴിയാത്ത നേട്ടത്തിനരികെ രോഹിത്

നാല് ഗോൾ നേടിയ ബാല ദേവിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച കമല ദേവി ഇന്ത്യയെ മുന്നിലെത്തിച്ചു. 22, 23 മിനിറ്റുകളിലെ ബാലദേവിയുടെ ഗോളുകളിലൂടെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയെ 3-0ന് മുന്നിലെത്തിച്ചു.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

രണ്ടാം പകുതിയിലും ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത് കമല ദേവി തന്നെയായിരുന്നു. 53-ാം മിനിറ്റിലായിരുന്നു കമലയുടെ രണ്ടാം ഗോൾ. പിന്നാലെ 62, 75 മിനിറ്റുകളിൽ വീണ്ടും ബാല ദേവിയുടെ കാലുകൾ ഇന്ത്യയ്ക്കായി ഗോൾ കണ്ടെത്തി. സഞ്ജുവാണ് മറ്റൊരു ഗോൾ സ്കോറർ. കൃഷ്ണ റാണിയാണ് ബംഗ്ലാദേശിന്റെ ആശ്വാസ ഗോൾ നേടിയത്.

Read Also: ഇന്ത്യൻ പേസർമാർ ഐപിഎല്ലിൽ വേണ്ട; കോഹ്‍ലിയുടെ പുതിയ നിർദ്ദേശം

നേരത്തെ ആദ്യ മത്സരത്തിൽ നേപ്പാളിനെ സമനിലയിൽ തളയ്ക്കാൻ ഇന്ത്യയ്ക്കായിരുന്നു. നവംബർ 13ന് മ്യാന്മറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. രണ്ടാം റൗണ്ടിൽ ശക്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. 2019 എപ്രിൽ മാസത്തിലാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook