/indian-express-malayalam/media/media_files/2025/03/30/KKP8xbzCeCuUFhISqnZo.jpg)
MS Dhoni: (IPL, Instagram)
ഐപിഎല്‍ മത്സരങ്ങളുടെ ആവേശത്തിനൊപ്പം ചേരാൻ ഗ്യാലറിയിലെത്തുന്ന ആരാധകര്‍ക്ക്ഇനി വരുനന സീസൺ മുതൽ ചിലവേറും. ജിഎസ്ടി സ്ലാബുകളിൽ മാറ്റം വന്നതോടെയാണ് ഐപിഎൽ ടിക്കറ്റ് നിരക്കും ഉയരുന്നത്. ഐപിഎല്‍ ടിക്കറ്റ് നിരക്ക് ഉള്‍പ്പടെയുള്ള വിനോദ പരിപാടികള്‍ക്ക് 40 ശതമാനമാണ് ജിഎസ്‌ടി ബാധകമാക്കിയിരിക്കുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ക്കുൾപ്പെടെയുള്ള ലക്ഷ്വറി ടാക്‌സ് സെപ്റ്റംബര്‍ 22 മുതൽ ആണ് പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ 28 ശതമാനമാണ് ഐപിഎൽ മത്സരങ്ങൾക്ക് ജിഎസ്‌ടി ചുമത്തിയിരുന്നത്. പുതിയ ജിഎസ്ടി സ്ലാബ് പ്രകാരം ചെപ്പോക്കിലെ ഐപിഎൽ ടിക്കറ്റിന് നേരത്തെ 7000 രൂപയാണ് നൽകിയിരുന്നത് എങ്കിൽ ഇനിയത് 7656 രൂപയാവും.
Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
ചെപ്പോക്കിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക 1700 ആയിരുന്നത് പുതിയ ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ 1860 രൂപയാവും. മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തിലെ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് 990 രൂപയായിരുന്നു. ഇത് 1080 രൂപയാവും. വാങ്കഡെയിലെ ഏറ്റവും വിലയേറിയ ടിക്കറ്റ് നിരക്കായ 18000 രൂപ എന്നത് 19787 രൂപയുമാവും. ആർസിബി, മുംബൈ, ചെന്നൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ എതിരാളികൾ ആര് എന്ന് നോക്കിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. പഞ്ചാബിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലായിരിക്കും ചെന്നൈക്കും മുംബൈക്കും എതിരെ കളിക്കുമ്പോഴുള്ളത്.
Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ
ഐപിഎല്ലിന് പുറമെ കാസിനോകള്‍, ബെറ്റിംഗ്, ഹോഴ്‌സ് റേസിംഗ്, ലോട്ടറി, ഗാംബ്ലിംഗ് എന്നിവയും പുതുക്കിയ ജിഎസ്ടി സ്ലാബിൽ ഉൾപ്പെടുന്നു. 56-ാം ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ജിഎസ്‌ടി സ്ലാബുകളില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. ബുധനാഴ്‌ച ആയിരുന്നു യോഗം. 12, 28 സ്ലാബുകൾ മാറ്റിയതോടെനിരവധി സാധനങ്ങളുടേയും സേവനങ്ങളുടേയും നിരക്ക് കുറയും എന്നാണ് കണക്കാക്കുന്നത്
Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്
പുതിയ ജിഎസ്ടി സ്ലാബ് പ്രകാരം എല്ലാ മരുന്നുകൾക്കും വില താഴുമെന്നത് ആശ്വാസമാണ്. 33 ജീവൻരക്ഷാ മരുന്നുകളുടെ നികുതി പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അർബുദ രോഗത്തിനും അപൂർവ രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ 5% നികുതി ഒഴിവാക്കി.
Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.