scorecardresearch

ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ

333 താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശ താരങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസ് ഉൾപ്പെടെ ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം.

333 താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശ താരങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസ് ഉൾപ്പെടെ ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം.

author-image
Sports Desk
New Update
IPL 2024 | Trophy | TATA IPL

ഫോട്ടോ: എക്സ്/ ഐസിസി

2024 സീസണിലേക്കുള്ള ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി. ഇതിന് മുന്നോടിയായി 333 താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശ താരങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസ് ഉൾപ്പെടെ ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം.

Advertisment

പുതിയ ലിസ്റ്റിൽ വമ്പൻ താരങ്ങളുടെ പേരുകളും വരുന്നുണ്ടെന്നത് ഇത്തവണയും വാശിയേറിയ ലേലത്തിന് വഴിയൊരുക്കും. പാറ്റ് കമ്മിൻസിന് പുറമെ മിച്ചെൽ സ്റ്റാർക്ക്, ഹസരങ്ക, രചിൻ രവീന്ദ്ര, കോട്സീ, ഡാരിൽ മിച്ചെൽ, ഒമെറാസി, ഹർഷൽ, ക്രിസ് വോക്സ്, ട്രാവിഡ്  ഹെഡ് എന്നിങ്ങനെ ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന താരമാരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഐപിഎൽ ആരാധകർ.

Advertisment

അതേസമയം, ഐപിഎൽ 2024ൽ ഡൽഹി ക്യാപ്പിറ്റലിനെ നയിക്കാൻ റിഷഭ് പന്ത് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ശ്രേയസ് അയ്യരിൽ നിന്നും ക്യാപ്റ്റൻസി തിരിച്ചെടുക്കുമെന്നാണ് സൂചന. ടീമിൽ തിരിച്ചെത്താനും ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് തിരിച്ചുപിടിക്കാനുമായി അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിന പരിശീലനത്തിലാണ്. ബിസിസിഐ അനുമതി നൽകിയാൽ മാത്രമേ അദ്ദേഹം കീപ്പിംഗ് ചുമതല ഏറ്റെടുക്കൂ. അല്ലെങ്കിൽ ഐപിഎല്ലിൽ ബാറ്റിംഗിലും ഫീൽഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കും.

Read More Sports Stories Here

IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: