scorecardresearch

ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

പൂനെയിൽ ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടയിലാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ആദ്യ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിനിടെയാണ് ഇന്ത്യൻ ഓൾറൌണ്ടറുടെ ഇടത് കണങ്കാലിന് പരുക്കേറ്റത്.

പൂനെയിൽ ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടയിലാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ആദ്യ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിനിടെയാണ് ഇന്ത്യൻ ഓൾറൌണ്ടറുടെ ഇടത് കണങ്കാലിന് പരുക്കേറ്റത്.

author-image
Sports Desk
New Update
Hardhik pandya | Injury

Photo: X/ BCCI

ഹാർദ്ദിക് പാണ്ഡ്യ ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ബിസിസിഐ നേതൃത്വം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെയിൽ ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടയിലാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.

Advertisment

ആദ്യ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിനിടെയാണ് ഇന്ത്യൻ ഓൾറൌണ്ടറുടെ ഇടത് കണങ്കാലിന് പരുക്കേറ്റത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഹാഫ് വോളിയിൽ ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസ് ഒരു മനോഹരമായ സ്‌ട്രെയിറ്റ് ഡ്രൈവ് കളിച്ചിരുന്നു. ഇന്ത്യൻ ഓൾറൗണ്ടർ വലത് കാലുകൊണ്ട് പന്ത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ ഇടത് കാലിന്റെ ആങ്കിളിൽ പരുക്കേൽക്കുകയായിരുന്നു. മുടന്തിയാണ് താരം കളംവിട്ടത്. 

ഇതേ തുടർന്ന് ആഴ്ചകളോളമായി താരം കളത്തിന് പുറത്താണ്. അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ ജനുവരിയിൽ കളിക്കാനിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ തന്നെയാണ് പാണ്ഡ്യയുടെ തിരിച്ചുവരവിനെ കുറിച്ച് സൂചന നൽകുന്നത്.

Advertisment

ബാറ്റ് കൊണ്ടും ബോളു കൊണ്ടും കളിയിൽ നിർണായക വഴിത്തിരിവുകൾ സൃഷ്ടിക്കാൻ മിടുക്കനായ താരമാണ് ഹാർദ്ദിക്. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലാണ് ഗുജറാത്ത് ആദ്യ സീസണിൽ തന്നെ ഐപിഎൽ ജേതാക്കളായത്.

Read More Sports Stories Here

Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: