/indian-express-malayalam/media/media_files/uploads/2020/09/faf-du-plesis.jpg)
ഐപിഎൽ പതിമൂന്നാം പതിപ്പിന്റെ ഉദ്ഘാടന മത്സരം അടയാളപ്പെടുത്തുക ചെന്നൈയുടെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന്റെ തകർപ്പൻ ഫീൽഡിങ്ങിന്റെ പേരിൽ കൂടിയാകും. മുംബൈ നിരയിൽ ക്വിന്റൻ ഡി കോക്കും സൗരഭ് തിവാരിയും ഹാർദിക് പാണ്ഡ്യയെയുമെല്ലാം തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ ബൗണ്ടറിയിൽ ചോരാത്ത കൈകളുമായി മുംബൈയുടെ നിർണായക വിക്കറ്റുകളിൽ പങ്കാളിയായ ഡു പ്ലെസിസ് കാണികൾക്ക് സമ്മാനിച്ചത് അവിസ്മരണിയ നിമിഷങ്ങളായിരുന്നു.
രവീന്ദ്ര ജഡേജയെറിഞ്ഞ 15-ാം ഓവറിൽ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സൗരഭ് തിവാരി ലോങ് ഓണിലേക്ക് ഒരു സിക്സർ പായിക്കാൻ ശ്രമിച്ചു. എന്നാൽ ബൗണ്ടറി ലൈനിന്റെ അറ്റത്ത് നിലയുറപ്പിച്ച ഫാഫ് ഡു പ്ലെസിസ് പന്ത് വരുന്നതിനായി കാത്തിരുന്ന ശേഷം അളന്ന് മുറിച്ചതുപോലെ ഒരു ചാട്ടം. പന്ത് കൈപിടിയിലൊതുക്കിയ താരം ബൗണ്ടറി കടക്കുമെന്ന് ഉറപ്പായതോടെ വായുവിലേക്ക് എറിഞ്ഞു. പിന്നീട് തിരിച്ചുവന്ന് വീണ്ടും സ്വന്തമാക്കി.
Also Read: 'തിറുമ്പി വന്തിട്ടേണ് സൊല്ല്'; 437 ദിവസങ്ങൾക്ക് ശേഷം 'സിങ്കം' ലുക്കിൽ എം.എസ് ധോണി കളത്തിൽ
അതേ ഓവറിൽ നേരത്തെ തന്നെ അടുപ്പിച്ച് ബൗണ്ടറി കടത്തിയ ഹാർദിക് പാണ്ഡ്യയെയും ജഡേജ പ്രൊട്ടിയാസ് താരത്തിന്റെ കൈകളിൽ എത്തിച്ചു. ഇത്തവണ ലോങ് ഓഫിൽ നിലയുറപ്പിച്ച താരം അനായാസം പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് വന്ന പന്ത് കൈപ്പിടിയിലൊതുക്കി. ഇത്തവണയും ഒരു ചട്ടം.
കൂറ്റൻ സ്കോറിലേക്ക് നീങ്ങുമായിരുന്ന മുംബൈ കുതിപ്പ് നിയന്ത്രിച്ചതും ഈ രണ്ട് വിക്കറ്റുകളാണ്. 42 റൺസെടുത്ത സൗരഭ് തിവാരി അനായാസമാണ് ചെന്നൈ താരങ്ങൾക്കെതിരെ റൺസ് കണ്ടെത്തി കുതിച്ചത്. എന്നാൽ ബൗണ്ടറി ലൈനിലെ തന്റെ മികവുകൊണ്ട് തിവാരിയുടെ ഇന്നിങ്സ് അവസാനിപ്പിക്കാൻ ഫാഫ് ഡു പ്ലെസിസാനായി.
Also Read: IPL 2020: ഐപിഎല്ലിൽ മിന്നാൻ മലയാളി താരങ്ങളും; ഒന്നൊഴികെ എല്ലാ ടീമിലും സാനിധ്യമറിയിച്ച് മല്ലുസ്
മത്സരത്തിൽ ആകെ മൂന്ന് ക്യാച്ചുകളാണ് ഡു പ്ലെസിസ് സ്വന്തമാക്കിയത്. ലുങ്കി എങ്കിഡിയുടെ പന്തിൽ ജെയിംസ് പാറ്റിൻസണിന്റെ ഇന്നിങ്സ് അവസാനിച്ചതും ദക്ഷിണാഫ്രിക്കൻ താരത്തിന്റെ കൈകളിലായിരുന്നു. തിവാരിയുടെ ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് അടിച്ചെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.