ക്രിക്കറ്റ് ആരാധകർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിനായി കാത്തിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എം.എസ് ധോണിയെന്ന പേരാണ്. 2019 ജൂലൈ 9ന് ന്യൂസലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ധോണി ഒരു വർഷത്തിന് ശേഷം ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇതോടെ വൈകിയാണെങ്കിലും ധോണിയെ ഇനി ഐപിഎല്ലിൽ മാത്രമേ കാണാൻ സാധിക്കുവെന്ന യാഥാർത്ഥ്യം ആരാധകർ ഉൾകൊണ്ടത്.

Also Read: അതിർത്തി കാക്കുന്ന കാവൽക്കാരൻ; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്

ഇന്ത്യക്ക് ഐസിസിയുടെ മൂന്ന് കിരീടങ്ങളും സമ്മാനിച്ച ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ധോണി വീണ്ടും പാഡണിഞ്ഞിരിക്കുന്നു. 437 ദിവസങ്ങൾക്ക് ശേഷമാണ് ധോണി വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തുന്നത്. ലുക്കിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ധോണി ഇത്തവണയും കലക്കൻ ലുക്കിലാണ് എത്തിയിരിക്കുന്നത്.

സൂര്യയുടെ സിങ്കം സിനിമയിലെ താടിയുമാണ് ധോണി ഇത്തവണ ആരാധകരെ ഞെട്ടിച്ചത്. ധോണിയുടെ നീളൻ മുടിയും മൊട്ടയുമെല്ലാം ഏറ്റെടുത്ത ആരാധകർ പുതിയ ലുക്കും സ്വീകരിച്ചിരിക്കുകയാണ്.

Also Read: IPL 2020, MIvsCSK Live Updates: വെടിക്കെട്ട് തുടക്കവുമായി മുംബൈ ഇന്ത്യൻസ്; ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് രോഹിത്

അതേസമയം ഐപിഎൽ പതിമൂന്നാം പതിപ്പിലേക്ക് എത്തുമ്പോൾ പ്ലെയിങ് ഇലവനിൽ തന്റെ വിശ്വസ്തൻ സുരേഷ് റെയ്നയില്ലാതെയാണ് ധോണിയിറങ്ങുന്നത്. ചെന്നൈ ആരാധകർ സ്നഹത്തോടെ തലയെന്നും ചിന്നത്തലയെന്നും വിളിക്കുന്ന താരമാണ് ധോണിയും റെയ്നയും. ധോണിക്കൊപ്പം സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു.

ഓഗസ്റ്റ് 15നാണ് ഇരു താരങ്ങളും രാജ്യാന്തര ഇന്നിങ്സ് അവസാനിപ്പിച്ചത്. സുരേഷ് റെയ്നയ്ക്കൊപ്പം ഹർഭജൻ സിങ്ങിന്റെ അഭാവവും ധോണിയുടെ ചെന്നൈയ്ക്ക് തിരിച്ചടിയാണ്. എന്നാൽ ധോണിയുടെ നേതൃത്വത്തിൽ ഒരിക്കൽകൂടി കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.

Also Read: IPL 2020: ഐപിഎല്ലിൽ മിന്നാൻ മലയാളി താരങ്ങളും; ഒന്നൊഴികെ എല്ലാ ടീമിലും സാനിധ്യമറിയിച്ച് മല്ലുസ്

2007ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിയത് ധോണിയുടെ നായകത്വത്തിലാണ്. മറ്റുഫോർമാറ്റുകളെപ്പോലെ കുട്ടിക്രിക്കറ്റിലും ധോണി തിളങ്ങി. 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസ് നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നിരവധി തവണ ഫൈനലിൽ എത്തിച്ച

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook