scorecardresearch

IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

IPL 2020, Chennai Super Kings Squad and Schedule: നാലാം കിരീടം ലക്ഷ്യവയ്ക്കുന്ന ധോണിപ്പടയ്ക്ക് അത്ര ശുഭകരമായ സൂചനകളല്ല തുടക്കത്തിൽ ലഭിക്കുന്നത്

IPL 2020, Chennai Super Kings Squad and Schedule: നാലാം കിരീടം ലക്ഷ്യവയ്ക്കുന്ന ധോണിപ്പടയ്ക്ക് അത്ര ശുഭകരമായ സൂചനകളല്ല തുടക്കത്തിൽ ലഭിക്കുന്നത്

author-image
Sports Desk
New Update
IPL 2020, CSK, Chennai Super Kings, ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ്, IPL News, Cricket News, Chennai Super KIngs Squad, Chennai Super KIngs Schedule, IE Malayalam, ഐഇ മലയാളം

IPL 2020, Chennai Super Kings Squad and Schedule: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ഓഫ് ഫീൽഡിൽ നിറഞ്ഞ നിന്ന ശേഷമാണ് ചെന്നൈ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. കോവിഡ് വ്യാപനവും താരങ്ങളുടെ പിന്മാറ്റവുമെല്ലാം ചെന്നൈ സൂപ്പർ കിങ്സിനെ സീസണിന് മുമ്പ് തന്നെ വാർത്തകളിൽ നിറച്ചിരുന്നു. നാലാം കിരീടം ലക്ഷ്യവയ്ക്കുന്ന ധോണിപ്പടയ്ക്ക് അത്ര ശുഭകരമായ സൂചനകളല്ല തുടക്കത്തിൽ ലഭിക്കുന്നത്.

Advertisment

എന്നാൽ എന്തിനും തയ്യാറായിട്ടുള്ള 'വയസൻപ്പട'യാണ് ചെന്നൈയുടേത്. പരിചയസമ്പത്തിനൊപ്പം യുവനിരയുടെ കരുത്തുകൂടെ ഒത്തുചേരുന്നതോടെ ചെന്നൈയെ പിടിച്ചുകെട്ടുക എതിരാളികൾക്ക് എത്ര എളുപ്പമായിരിക്കില്ല.

IPL 2020, Chennai Super Kings: ധോണി വീണ്ടും പാഡണിയുമ്പോൾ

ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ മാസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമായിരുന്നു ധോണിയുടെ സുപ്രധാന അറിയിപ്പ്. ഒന്നര വർഷത്തിലധികം ഏഴാം നമ്പർ ജേഴ്സി അത്രത്തോളം മിസ് ചെയ്ത ആരാധകർക്കുള്ള സമ്മാനമാണ് അഥവ ആശ്വാസമാണ് ഐപിഎൽ.

Also Read: IPL 2020: പന്ത് എവിടെ? പടുകൂറ്റൻ സിക്സർ പായിച്ച് ധോണി, ഞെട്ടൽ മാറാതെ മുരളി വിജയ്

Advertisment

ചെന്നൈയുടെ 'തല' ധോണി തന്നെയായിരിക്കും തെക്കൻ ടീമിന്റെ ശ്രദ്ധാകേന്ദ്രം. മൂന്ന് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകൻ ഇനി രാജ്യാന്തര ക്രിക്കറ്റിലില്ല എന്ന സത്യത്തെ മനസിലാക്കി ഐപിഎല്ലിൽ അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയ്ക്കൊപ്പം അദ്ദേഹത്തിൽ നിന്ന് ഇനിയും കിരീടങ്ങളും നേട്ടങ്ങളും ആരാധകർ പ്രതീക്ഷിക്കുന്നു, ക്ലബ്ബും.

IPL 2020, Chennai Super Kings: കരുത്തുകാട്ടാൻ വയസൻപ്പട

ഇന്ത്യൻ പ്രീമിയർ ലീഗിലെ വയസൻപ്പടയെന്നാണ് ചെന്നൈ അറിയപ്പെടുന്നത്. എന്നാൽ ആ പേരിനൊപ്പം അനുഭവസമ്പത്തും പരിചയമികവും ചേർത്തുവായിക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴും ചെന്നൈയുടെ ആധിപത്യത്തിന് ഒരു കുറവും വയസന്മാരുടെ വീര്യത്തിന് ഒരു ഭംഗവും വന്നട്ടില്ലെന്ന് അവർ തെളിയിച്ചതാണ്. രണ്ടാം വരവിന് ശേഷം നടന്ന രണ്ട് സീസണുകളിലും ഫൈനലിലെത്തുകയും ഒരു കിരീടം നേടുകയും ചെയ്ത ചെന്നൈ ഇത്തവണയും മികവ് ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Also Read: IPL 2020: ചെന്നൈ നിരയിൽ റെയ്നയുടെ പകരക്കാരനെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ

ഇന്ത്യൻ നായകൻ എംഎസ് ധോണിക്കൊപ്പം മുൻ ഓസിസ് നായകൻ ഷെയ്ൻ വാട്സൺ, ദക്ഷിണാഫ്രിക്കൻ ഏകദിന നായകൻ ഫാഫ് ഡു പ്ലെസിസ്, മുൻ വിൻഡീസ് നായകൻ ഡ്വെയ്ൻ ബ്രാവോ എന്നിവർ അണിനിരക്കുന്ന നായകന്മാരുടെ നിരകൂടിയാണ് ചെന്നൈ. ഒപ്പം ഇന്ത്യയുടെ ലോകകപ്പ് താരം പിയൂഷ് ചൗളയും ഇത്തവണ ടീമിനൊപ്പം ചേരുന്നു. ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറാണ് ടീമിലെ മറ്റൊരു മുതിർന്ന താരം.

IPL 2020, Chennai Super Kings: ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡ്

എംഎസ് ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ഡ്വെയ്ൻ ബ്രാവോ, സാം കറൺ, കരൻ ശർമ, ഷെയ്ൻ വാട്സൺ, ഷാർദുൽ ഠാക്കൂർ, അമ്പാട്ടി റയ്ഡു, മുരളി വിജയ്, ജോഷ് ഹെയ്സൽവുഡ്, ഫാഫ് ഡു പ്ലെസിസ്, ഇമ്രാൻ താഹിർ, ദീപക് ചാഹർ, ലുങ്കി എങ്കിഡി, മിച്ചൽ സാന്റനർ, കെഎം ആസിഫ്, നാരയൺ ജഗദീഷൻ, മോനു കുമാർ, റുതുരാജ് ഗൊയ്ക്വാദ്, സായ് കിഷോർ.

IPL 2020, Chennai Super Kings: ഭാജിയും ചിന്നത്തലയുമില്ലാത്ത ചെന്നൈ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ഏറ്റവും നഷ്ടം ആർക്കെന്ന ചോദ്യത്തിന് ചെന്നൈ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല. പ്ലെയിങ് ഇലവനിലെ സ്ഥിരസാനിധ്യങ്ങളായിരുന്ന രണ്ട് താരങ്ങളെയാണ് അവർക്ക് ഇത്തവണ നഷ്ടമാകുന്നത്. സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും. ബാറ്റിങ്ങിൽ സുരേഷ് റെയ്നയും ബോളിങ്ങിൽ ഹർഭജൻ സിങ്ങും അവർക്ക് പകരം വയ്ക്കാനില്ലാത്ത ഒഴിവുകൾ തന്നെയാണ്.

എന്നാൽ ഈ പ്രതിസന്ധിയെ ചെന്നൈയ്ക്ക് മറികടന്നെ സാധിക്കുകയുള്ളു. അതിനുള്ള താരങ്ങൾ ടീമിലുണ്ട്. റെയ്നയുടെ അഭാവത്തിൽ മുരളി വിജയ് പ്ലെയിങ് ഇലവനിൽ സ്ഥിരസാനിധ്യമായേക്കാം. ഷെയ്ൻ വാട്സണൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ചുമതലയായിരിക്കും മുരളിക്ക് ലഭിക്കുക. ഡു പ്ലെസിസും കേദാർ ജാദവും മധ്യനിരയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നായകൻ എംഎസ് ധോണി ഫിനിഷറുടെ റോളിൽ തന്നെയെത്തും.

Also Read: ജയസൂര്യയുടെ സെഞ്ചുറി മുതൽ ചോരവാർന്ന് വാട്സൺ നേടിയ 80 വരെ; ആരാധകരെ എന്നും ത്രസിപ്പിച്ചിട്ടുള്ള മുംബൈ-ചെന്നൈ പോരാട്ടങ്ങൾ

കരുത്തരുടെ ഓൾറൗണ്ടർ പാനലാണ് ചെന്നൈയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ രവീന്ദ്ര ജഡേജയും വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയ്ക്കുമൊപ്പം ഇംഗ്ലീഷ് താരം സാം കറനും എത്തുന്നതോടെ സുശക്തം. കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ശേഷമാണ് ബ്രാവോ ടീമിലെത്തുന്നത്.

പരിചയസമ്പന്നരുടെ സ്‌പിൻ സംഘവും യുവ പേസ് നിരയും ഒന്നിക്കുന്നതാണ് ചെന്നൈയുടെ ബോളിങ് ഡിപ്പാർട്മെന്റ്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന പിയൂഷ് ചൗളയ്ക്കായിരിക്കും ഭാജിയുടെ അഭാവത്തിൽ സ്‌പിന്നിന്റെ ഉത്തരവാദിത്വം. ഒപ്പം ഇമ്രാൻ താഹിറും മിച്ചൽ സാന്റനറും ചേരുന്നതോടെ ആശങ്കകൾ ബാക്കിയാകും. ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യാന്തര വേദികളിൽ തിളങ്ങിയ ദാപക് ചാഹറും ഷാർദുൽ ഠാക്കുറുമാണ് പേസ് അക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. ഒപ്പം മലയാളിയായ കെഎം ആസിഫും ദക്ഷിണാഫ്രക്കൻ താരം ലുങ്കി എങ്കിഡിയും.

IPL 2020, Chennai Super Kings: ഉദ്ഘാടന മത്സരം

കളിഞ്ഞ വർഷം ഫൈനൽ പോരാട്ടത്തിൽ ഷെയ്ൻ വാട്സണിന്റെ ചോരവാർന്നുള്ള വെടിക്കെട്ട് പ്രകടനത്തിനും രക്ഷിക്കാൻ കഴിയാതെ പോയ മത്സരം ഒരു റൺസിന് മുംബൈയോട് അടിയറവ് വെച്ച ചെന്നൈ ഇത്തവണ അവർക്കെതിരെ തന്നെ ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബർ 19ന് നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയാണ് ചെന്നൈയുടെ എതിരാളികൾ. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.

2010, 2011, 2018 വർഷങ്ങളിലെ കിരീടനേട്ടം തന്നെയാണ് ചെന്നൈയെ ഇത്തവണയും മുമ്പോട്ട് നയിക്കുന്നത്. ഏറ്റവും കൂടുതൽ തവണ ഫൈനൽ കളിച്ച ടീമിനൊപ്പം അവിടെവച്ച് ഏറ്റവും കൂടുതൽ തവണ കിരീടം നഷ്ടമാക്കിയെന്ന നാണക്കേടിന്റെ റെക്കോർഡും ചെന്നൈയുടെ അക്കൗണ്ടിലുണ്ട്. അത് തിരുത്താനും ചിരവൈരികളായ മുംബൈയ്ക്കൊപ്പം കിരീടനേട്ടത്തിൽ ഒന്നാമതെത്താനും ചെന്നൈയ്ക്ക് ഇത്തവണ കിരീടം നേടിയെ പറ്റൂ.

Chennai Super Kings Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: