IPL 2020: പന്ത് എവിടെ? പടുകൂറ്റൻ സിക്സർ പായിച്ച് ധോണി, ഞെട്ടൽ മാറാതെ മുരളി വിജയ്

ധോണിയുടെ ബാറ്റിൽനിന്നും പോയ പന്ത് ബൗണ്ടറിയും ഗ്രൗണ്ടും കടന്ന് അടുത്തുള്ള കെട്ടിടത്തിലാണ് പതിച്ചത്

IP 2020,ഐപിഎല്‍ 2020, MS Dhoni,എംഎസ് ധോണി, MS Dhoni IPL 2020, എംഎസ് ധോണി ഐപിഎല്‍ 2020, Dhoni returns, ധോണിയുടെ തിരിച്ചുവരവ്‌, CSK 2020, സിഎസ്‌കെ 2020, CSK CEO viswanathan, സിഎസ്‌കെ സിഇഒ വിശ്വനാഥന്‍

ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഉദ്ഘാടന മത്സരത്തിൽ മുംബൈയെ നേരിടാനൊരുങ്ങുകയാണ്. കോവിഡും താരങ്ങളുടെ പിന്മാറ്റവുമെല്ലാം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് കിരീടത്തിലേക്ക് തന്നെ നടത്താനാണ് ചെന്നൈ ശ്രമിക്കുന്നത്. കോവിഡ് പരിശോധന ഫലം നെഗറ്റീവായ ദീപക് ചാഹറും മടങ്ങിയെത്തിയതോടെ ടീം പൂർണ സജ്ജമായി എന്ന് പറയാം. പരിചയസമ്പന്നരായ ഒരുപിടി മികച്ച താരങ്ങൾ ടീമിനൊപ്പമുണ്ടെങ്കിലും പരിശീലനത്തിലും തലയെടുപ്പോടെ നിൽക്കുന്നത് നായകൻ ധോണിയാണ്.

ഇന്നലെ രണ്ട് ടീമുകളായി പിരിഞ്ഞ് നടത്തിയ പരിശീലന മത്സരത്തിലാണ് ധോണി സഹതാരങ്ങളെയും ആരാധകരെയും ഒരിക്കൽകൂടി ഞെട്ടിച്ചത്. മത്സരത്തിനിടെ ധോണിയുടെ ബാറ്റിൽനിന്നും പോയ പന്ത് ബൗണ്ടറിയും ഗ്രൗണ്ടും കടന്ന് അടുത്തുള്ള കെട്ടിടത്തിലാണ് പതിച്ചത്. ലോങ് ഓൺ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുരളി വിജയ്‌ ആ കാഴ്ച കണ്ട് സ്തപ്തനായി പോയി.

Also Read: IPL 2020: ചെന്നൈ നിരയിൽ റെയ്നയുടെ പകരക്കാരനെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ

“ഇത് പവറാണോ? അതോ ടൈമിങ്ങോ? ഇത് മനോഹരമായ ടൈമിങ്ങാണ്, ബാറ്റിന്റെ വേഗത, സ്വിങ്, അനുഗ്രഹീതം. കൂടുതലൊന്നും ചെയ്യാനില്ല. ബോളർമാരെ, നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു,” മുരളി വിജയ് പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെത്തിയ വീഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം ഐപിഎൽ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ധോണിപ്പടയ്ക്ക് സുരേഷ് റെയ്നയുടെയും ഹർഭജൻ സിങ്ങിന്റെയും അഭാവം വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരു താരങ്ങളും ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ താരവും സ്‌പിൻ ഡിപ്പാർട്മെന്റിലെ ഏറ്റവും പരിചയസമ്പന്നനുമായ താരവുമില്ലാതെയാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നത് ശരിക്കും കഠിനമായിരിക്കുമെന്നാണ് ടീമിലെ മുതിർന്ന ഓസിസ് താരം ഷെയ്ൻ വാട്സൺ പറയുന്നത്.

റെയ്‌നയുടെ അഭാവം മുരളി വിജയ്‌ക്ക് അവസരം നൽകുമെന്നും പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിൽ സി‌എസ്‌കെക്ക് വേണ്ടി വെറും മൂന്ന് മത്സരങ്ങൾ കളിച്ച വിജയ് 76 റൺസ് നേടിയിരുന്നു. ഇത്തവണ റെയ്നയുടെ അഭാവം മുരളി വിജയ്‌യ്ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.

Also Read: ഹിറ്റ്‌മാന്റെ സിക്‌സ്; ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകർത്തു, വീഡിയോ

“അദ്ദേഹം [റെയ്‌ന] ഒരു വലിയ നഷ്ടമാണെന്നതിൽ സംശയമില്ല, പക്ഷേ മുരളി വിജയ്‌യെപ്പോലെയുള്ള ഒരാളെ ഞങ്ങൾക്ക് ഒപ്പമുണ്ട്. ടി20 ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല, പക്ഷേ അദ്ദേഹം വളരെ നല്ല ബാറ്റ്സ്മാനാണ്. കഴിഞ്ഞ വർഷം അദ്ദേഹം ബെഞ്ചിലായിരുന്നു, ഈ വർഷം കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം,” വാട്സൺ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni hits massive six in csk practice match

Next Story
IPL 2020: ചെന്നൈ നിരയിൽ റെയ്നയുടെ പകരക്കാരനെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺsuresh raina out of ipl 2020, ipl 2020 suresh raina, suresh raina out of ipl 2020, raina out of ipl
The moderation of comments is automated and not cleared manually by malayalam.indianexpress.com