scorecardresearch

ഒരുക്കിയെടുത്താൽ ഇവൻ കലക്കും; പന്തിനെ പ്രശംസിച്ച് യുവരാജ് സിങ്

ടെസ്റ്റ് ക്രിക്കറ്റിലും രണ്ട് സെഞ്ചുറികളടക്കം സ്വന്തമാക്കി ഈ ചെറിയ പ്രായത്തിൽ തന്നെ പന്ത് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു

ടെസ്റ്റ് ക്രിക്കറ്റിലും രണ്ട് സെഞ്ചുറികളടക്കം സ്വന്തമാക്കി ഈ ചെറിയ പ്രായത്തിൽ തന്നെ പന്ത് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു

author-image
Sports Desk
New Update
rishabh pant

ആദ്യ മത്സരത്തിൽ വാർണറുടെയും റസലിന്റെയും റാണയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷമാണ് രണ്ടാം മത്സരത്തിന് വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചത്. മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ താരങ്ങളായ പൃഥ്വി ഷായും ശ്രേയസ് അയ്യരും മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തായിരുന്നു പിന്നീട് ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയത്. മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് പന്ത് അതിവേഗം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.

Advertisment

Also Read: 'ചേര്‍ത്തു പിടിക്കണം, വിട്ടുകൊടുക്കരുത് ഇവനെ'; ധോണിയുടെ പിന്‍ഗാമിയല്ല, ഋഷഭ് പന്താണ്

മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്. അസാമാന്യ കഴിവുള്ള താരമാണ് പന്തെന്ന് യുവരാജ് പറയുന്നു. ഒരുക്കിയെടുത്താൽ ഇന്ത്യയുടെ അടുത്ത ഏറ്റവും മികച്ച കണ്ടെത്തലാകും പന്തെന്ന് യുവരാജ് കൂട്ടിച്ചേർത്തു.

Also Read: ‘തല’സ്ഥാനത്തിൽ പന്ത്; മുംബൈയ്‌ക്കെതിരെ ഡൽഹിയ്ക്ക് തകർപ്പൻ ജയം

Advertisment

"ലോകകപ്പ് സെലക്ഷനെ കുറിച്ച് പറയാൻ ഞാനാളല്ല. എന്നാൽ പന്ത് മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. മികച്ച ഫോമിലാണ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലും രണ്ട് സെഞ്ചുറികളടക്കം സ്വന്തമാക്കി ഈ ചെറിയ പ്രായത്തിൽ തന്നെ പന്ത് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഒരുക്കിയെടുത്താൽ ഇന്ത്യയുടെ അടുത്ത ഏറ്റവും മികച്ച കണ്ടെത്തലാകും പന്ത്," യുവരാജ് പറഞ്ഞു.

18 പന്തിലാണ് ഋഷഭ് പന്ത് അർധശതകം തികച്ചത്. മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും കുറവ് പന്തിൽ അർധസെഞ്ചുറി തികച്ച താരം എന്ന റെക്കോർഡും പന്ത് സ്വന്തം പേരിൽ കുറിച്ചു. 27 പന്തിൽ 78 റൺസ് നേടിയ പന്തിന്റെ മികവിൽ 213 റൺസാണ് ർൽഹി അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്നിങ്സ് 176 റൺസിൽ അവസാനിക്കുകയും ചെയ്തു. ഇതോടെ 2013ന് ശേഷം ഡൽഹി ആദ്യമായി ഒരു സീസൺ ജയത്തോടെ ആരംഭിച്ചു.

Rishabh Pant Yuvraj Singh Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: