ഐപിഎല്‍ 12-ാം പതിപ്പിന്റെ ആദ്യ ഞായറാഴ്ച ബാറ്റ്‌സ്മാന്മാരുടേതായി മാറുകയാണ്. ആദ്യം ഡേവിഡ് വാര്‍ണര്‍, പിന്നെ നിതീഷ് റാണ, അതു കഴിഞ്ഞ് ആന്ദ്ര റസലും ഷുബ്മാന്‍ ഗില്ലും. എന്നാല്‍ യഥാര്‍ത്ഥ വെടിക്കെട്ട് നടന്നത് മുംബൈയിലായിരുന്നു. നടത്തിയത് ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, ധോണിയുടെ പിന്‍ഗാമി എന്നൊക്കെ പറയുന്ന ഋഷഭ് പന്ത്.

എന്നാല്‍ തന്നെ ധോണിയുടെ പിന്‍ഗാമിയായിട്ടല്ല ഋഷഭ് പന്ത് ആണ്, ആദ്യത്തേയും അവസാനത്തേയും ഋഷഭ് പന്ത് ആയിട്ടാണ് അറിയപ്പെടാന്‍ പോകുന്നതെന്ന് പന്ത് ഇന്ന് അടിവരയിട്ടു പറഞ്ഞു. ഏഴ് സിക്‌സും ഏഴ് ബൗണ്ടറിയും അടക്കം 27 പന്തില്‍ 78 റണ്‍സുമായി മുംബൈ ബോളര്‍മാര്‍ക്ക് ദുസ്വപ്‌നമായി മാറുകയായിരുന്നു ഋഷഭ്. ഡെത്ത് ഓവറുകളുടെ രാജാവായ ജസ്പ്രീത് ബുംറയെ വരെ പന്ത് തലങ്ങും വിലങ്ങും തല്ലി ഓടിച്ചു.

പന്തിന്റെ മാസ്മരിക പ്രകടനത്തെ ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല ഇതിഹാസങ്ങള്‍ വരെ പ്രശംസിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ