scorecardresearch

IPL 2019: ഫൈനലുകൾ പതിവാക്കിയ ചെന്നൈ

IPL 2019: രണ്ട് സീസണുകൾ പുറത്തിരിക്കേണ്ടി വന്ന ചെന്നൈ ബാക്കി പത്ത് സീസണിലും പ്ലേ ഓഫ് കളിച്ചു എന്നതും പ്രത്യേകതയാണ്

IPL 2019: രണ്ട് സീസണുകൾ പുറത്തിരിക്കേണ്ടി വന്ന ചെന്നൈ ബാക്കി പത്ത് സീസണിലും പ്ലേ ഓഫ് കളിച്ചു എന്നതും പ്രത്യേകതയാണ്

author-image
Joshy K John
New Update
IPL 2020: അരയും 'തല'യും മുറുക്കി എംഎസ് ധോണി; ചെന്നൈ നായകൻ റാഞ്ചിയിൽ പരിശീലനം ആരംഭിച്ചു

IPL 2019, chennai super kings into their 8th final

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ മുതൽ സ്ഥിരതയാർന്ന പ്രകടനത്തോടെ മുന്നേറുന്ന ടീമാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. അതുകൊണ്ട് തന്നെ പത്ത് സീസണിലും പ്ലേ ഓഫ് യോഗ്യത നേടാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. എട്ട് തവണ ഫൈനൽ കളിക്കാനും ചെന്നൈ യോഗ്യത നേടി. രണ്ട് സീസണുകൾ പുറത്തിരിക്കേണ്ടി വന്ന ചെന്നൈ ബാക്കി പത്ത് സീസണിലും പ്ലേ ഓഫ് കളിച്ചു എന്നതും പ്രത്യേകതയാണ്.

Advertisment

നടപ്പ് സീസണിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച് ടീം ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നെങ്കലും അവസാന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായണ് ചെന്നൈ ഫിനിഷ് ചെയ്തത്. ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

Advertisment

രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ആദ്യ ഇന്നിങ്സിലെ കൃത്യതയാർന്ന ബോളിങ്ങും മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനവുമാണ് ചെന്നൈ ജയം അനായാസമാക്കിയത്.

രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ആദ്യ ഇന്നിങ്സിലെ കൃത്യതയാർന്ന ബോളിങ്ങും മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനവുമാണ് ചെന്നൈ ജയം അനായാസമാക്കിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നൂറാം ജയം കൂടിയാണ് ധോണിയും സംഘവും വിശാഖപട്ടണത്ത് കുറിച്ചത്.

IPL Final 2008 : രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ കളിച്ചിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായി സെമിഫൈനൽ യോഗ്യത നേടിയ ചെന്നൈ കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടത്തി ഫൈനലിലും എത്തി. എന്നാൽ ഫൈനലിൽ ചെന്നൈയ്ക്ക് അടിതെറ്റി. കരുത്തരായ രാജസ്ഥാൻ കന്നി കിരീടം സ്വന്തമാക്കുകയും ചെയ്തു. ഷെയ്ൻ വോണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാൻ മൂന്ന് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.

Also Read: IPL 2019, Qualifier 2-CSKvsDC: ഡൽഹിയെ വീഴ്ത്തി ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനലിന്; തലയുയർത്തി മടങ്ങി ക്യാപിറ്റൽസ്

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പതിപ്പിൽ ചെന്നൈയുടെ കുതിപ്പ് സെമിഫൈനലിൽ അവസാനിച്ചു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി എത്തിയ ചെന്നൈ സൂപ്പർ കിങ്സ് സെമിഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെടുകയായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈക്ക് എതിരെ ബാംഗ്ലൂരിന്റെ വിജയം.

IPL Final 2010 : മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്സ്

എന്നാൽ മൂന്നാം സീസണിൽ രണ്ടും കൽപ്പിച്ചിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് കിരീടം ഉയർത്തുകയായിരുന്നു. ടൂർണമെന്റിൽ കളിച്ച 14 മത്സരങ്ങളിൽ ഏഴ് ജയവും ഏഴ് തോൽവിയുമായാണ് ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചത്. സെമിഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ചെന്നൈ കലാശപോരട്ടത്തിലും മുംബൈയെയും വീഴ്ത്തി. 22 റൺസിനായിരുന്നു ചെന്നൈയുടെ ജയം.

Also Read: IPL 2019: 'കിങ് സിങ് @ 150'; വിക്കറ്റ് വേട്ടയിൽ റെക്കോർഡ് നേട്ടവുമായി ഹർഭജൻ സിങ്

IPL Final 2011 : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs ചെന്നൈ സൂപ്പർ കിങ്സ്

തുർച്ചയായി രണ്ടാം തവണ ഐപിഎൽ കിരീടം ഉയർത്തുന്ന ടീമായി ചെന്നൈ മാറിയ സീസണായിരുന്നു 2011ലേത്. ക്വാളിഫയർ എലിമിനേറ്റർ മത്സരങ്ങൾ അവതരിപ്പിച്ച സീസണിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ചെന്നൈ ആദ്യ സ്ഥാനക്കാരായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആദ്യ ക്വാളിഫയറിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. എന്നാൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ ഫൈനലിൽ എത്തിയെങ്കിലും കിരീടം ചെന്നൈ സൂപ്പർ കിങ്സ് തന്നെ ഉയർത്തുകയായിരുന്നു. മുരളി വിജയിയുടെയും മൈക്ക് ഹസ്സിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ 206 റൺസിന്റെ വിജയലക്ഷ്യമാണ് അന്ന് ചെന്നൈ ബാംഗ്ലൂരിന് മുന്നിൽ ഉയർത്തിയത്. ബാംഗ്ലൂർ ഇന്നിങ്സ് 147 റൺസിൽ അവസാനിക്കുകയായിരുന്നു.

IPL Final 2012 : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs ചെന്നൈ സൂപ്പർ കിങ്സ്

തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യം വച്ച് 2012 ഫൈനൽ കളിച്ച ചെന്നൈക്ക് എന്നാൽ പരാജയമായിരുന്നു ഫലം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈയെ ഫൈനലിൽ തോൽപ്പിച്ചത്. നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിൽ പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ എലമിനേറ്റർ പോരാട്ടത്തിലും രണ്ടാം ക്വാളിഫയറിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിൽ എത്തിയത്. ആവേശകരമായി ഫൈനലിൽ ചെന്നൈ ഉയർത്തിയ 191 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ കൊൽക്കത്ത മറികടന്നു.

IPL Final 2013 : മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്സ്

അടുത്ത സീസണിലും ചെന്നൈ കുതിപ്പ് ആവർത്തിച്ചു. പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനക്കാരായി തന്നെയായിരുന്നു ചെന്നൈ പ്ലേ ഓഫിന് യേഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ തന്നെ ഫൈനലിൽ എത്തുകയും ചെയ്തു. എന്നാൽ ഫൈനലിൽ മുംബൈയുടെ ബോളിങ് നിരക്ക് മുന്നിൽ ചെന്നൈ തകർന്നടിഞ്ഞതോടെ തുടർച്ചയായ രണ്ടാം കിരീട നഷ്ടം. 149 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഇന്നിങ്സ് 125 റൺസിൽ അവസാനിച്ചതോടെയാണ് വീണ്ടും ചെന്നൈ കിരീടം കൈവിട്ടത്.

അടുത്ത സീസണിൽ എന്നാൽ ചെന്നൈയ്ക്ക് ഫൈനലിൽ കടക്കാനായില്ല. മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ സൂപ്പർ കിങ്സ് എലിമിനേറ്റർ മത്സരം ജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനക്കാരായി ടൂർണമെന്റ് അവസാനിപ്പിച്ചു.

IPL Final 2015 : മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്സ്

ഒരു വർഷത്തെ ഇടവേളക്ക് ശേഷം മറ്റൊരു മുംബൈ - ചെന്നൈ ഫൈനലിനാണ് കൊൽക്കത്ത വേദിയായത്. എന്നാൽ ഒരിക്കൽ കൂടി ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ കിരീടമുയർത്തുകയായിരുന്നു. ആദ്യ സ്ഥാനക്കാരായി തന്നെ പോയിന്റ് പട്ടിക പൂർത്തിയാക്കിയ ചെന്നൈ ക്വാളിഫയറും ജയിച്ചെങ്കിലും കലാശ പോരാട്ടത്തിൽ 41 റൺസിന് ചെന്നൈ പരാജയപ്പെട്ടു.

ഒത്തുകളി വിവാദത്തോടെ തുടർന്ന് അടുത്ത രണ്ട് സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സ് വിലക്ക് നേരിടേണ്ടി വന്നു. 2018ലാണ് ചെന്നൈ വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നത്.

IPL Final 2018 : സൺറൈസേഴ്സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പർ കിങ്സ്

മടങ്ങി വരവ് ചെന്നൈയുടെ വയസൻ പട കിരീടം ഉയർത്തി തന്നെ ആഘോഷിച്ചു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി എത്തിയ ചെന്നൈ ആദ്യ ക്വാളിഫയറിലും ഫൈനലിലും സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കിരീടം ഉയർത്തുകയായിരുന്നു.

വീണ്ടും മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പമാകുമെന്നറിയാൻ കാത്തിരിക്കുകയാണ് രണ്ട് വലിയ ആരാധക കൂട്ടായ്മകൾ.

Chennai Super Kings Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: