scorecardresearch

India Vs England ODI: ഇന്ത്യയുടെ മണ്ടത്തരം; ഫോർത്ത് ഗിയറിലേക്ക് മാറി ഇംഗ്ലണ്ട് ബാറ്റിങ്

മുഹമ്മദ് ഷമിയും ഹർഷിത് റാണയും റൺസ് വഴങ്ങുന്നത് കണ്ട് ഹർദിക്കിനെ കൊണ്ടുവന്നായിരുന്നില്ല രോഹിത് ബോളിങ് ചെയിഞ്ച് നടത്തേണ്ടിയിരുന്നത് എന്ന വാദമാണ് ശക്തം.

മുഹമ്മദ് ഷമിയും ഹർഷിത് റാണയും റൺസ് വഴങ്ങുന്നത് കണ്ട് ഹർദിക്കിനെ കൊണ്ടുവന്നായിരുന്നില്ല രോഹിത് ബോളിങ് ചെയിഞ്ച് നടത്തേണ്ടിയിരുന്നത് എന്ന വാദമാണ് ശക്തം.

author-image
Sports Desk
New Update
hardik pandya-england

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹർദിക് പാണ്ഡ്യ: (ഇൻസ്റ്റഗ്രാം)

ട്വന്റി20 പരമ്പരയിൽ നാണംകെട്ടത് പോലെ ഏകദിനത്തിൽ കൂപ്പുകുത്തരുത്..ഈ ലക്ഷ്യവും മുൻപിൽ വെച്ചാണ് ഇംഗ്ലണ്ട് കട്ടക്കിൽ രണ്ടാം ഏകദിനത്തിൽ ഇറങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 75 റൺസിലേക്ക് എത്താനായി. എന്നാൽ ആദ്യ ഓവറുകളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന ബോളിങ് ചെയിഞ്ച് ഉൾപ്പെടെയുള്ള പിഴവുകൾ ഇംഗ്ലണ്ടിന് കച്ചിത്തുരുമ്പായി. 

Advertisment

ഇന്ത്യയുടെ പ്രധാന പേസർമാർക്ക് ഇംഗ്ലണ്ട് ഓപ്പണർമാരെ കുഴയ്ക്കാനാവുന്നില്ല എന്ന് കണ്ടതോടെയാണ് രോഹിത് ശർമ ഹർദിക് പാണ്ഡ്യയുടെ കൈകളിലേക്ക് പന്ത് നൽകിയത്. എന്നാൽ രോഹിത്തിന്റെ ആ തീരുമാനം മണ്ടത്തരമായി പോയി എന്ന് വ്യക്തമാക്കിയായിരുന്നു ലക്ഷ്യബോധമില്ലാതെയുള്ള ഹർദിക്കിന്റെ ബോളിങ്. ഹർദിക്കിന്റെ ആദ്യ ഓവറിൽ നിന്ന് ഇംഗ്ലണ്ടിന് ലഭിച്ചത് ഒൻപത് റൺസ്. ആ ഓവറിൽ ഹർദിക്കിന് എതിരെ ഒരു ബൌണ്ടറിയും ബെൻ ഡക്കറ്റ് നേടി. 

ഹർദിക്കിനെ കൊണ്ടുവന്ന് ബോളിങ് ചെയിഞ്ച് നടത്തിയിട്ടും ഫോർത്ത് ഗിയറിലേക്ക് മാറി ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ ബാറ്റ് ചെയ്തത്. തന്റെ രണ്ടാമത്തെ ഓവറിലും ഇംഗ്ലണ്ട് ബാറ്റർമാരെ അലോസരപ്പെടുത്താൻ ഹർദിക്കിന് സാധിച്ചില്ല. ഈ ഓവറിലും ഹർദിക്കിന്റെ മോശം ഡെലിവറിയിൽ നിന്ന് ബെൻ ഡക്കറ്റ് ബൌണ്ടറി കണ്ടെത്തി. 

ഹർദിക്കിന്റെ ഷോർട്ട് ആൻഡ് വൈഡ് ആയി എത്തിയ ഡെലിവറിയിൽ ബാക്ക് വേർഡ് പോയിന്റിലേക്ക് കട്ട് ഷോട്ട് കളിച്ചായിരുന്നു ഹർദിക്കിനെതിരെ ബെൻ ഡക്കറ്റ് ബൌണ്ടറി കണ്ടെത്തിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ പത്താം ഓവറിൽ ഹർദിക്കിനെ ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സോൾട്ട് സിക്സ് പറത്തി. ഹർദിക്കിന്റെ ലെങ്ത് ഡെലിവറിയിൽ ലോങ് ഓണിലൂടെ സോൾട്ട് പന്ത് ബൌണ്ടറി ലൈൻ തൊടീക്കാതെ പായിക്കുകയായിരുന്നു. ഇതോടെ ഹർദിക്കിനെ മാറ്റി ഹർഷിത് റാണയെ രോഹിത് ബോളിങ്ങിലേക്ക് തിരികെ കൊണ്ടുവന്നു. 

Advertisment

മൂന്ന് ഓവറിൽ 26 റൺസ് ആണ് ഹർദിത്  വഴങ്ങിയത്. ഇക്കണോമി 8.67. വരുൺ ചക്രവർത്തിയെ കൊണ്ടുവന്നതോടെയാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യത്തെ പൊളിക്കാൻ ഇന്ത്യക്കായത്. വരുണിന്റെ കന്നി ഏകദിന വിക്കറ്റാണ് ഇത്. ഫുൾ ലെങ്തിൽ ഓഫ് സ്റ്റംപിന് നേരെ എത്തിയ പന്തിൽ സ്ലോഗ് സ്വീപ്പിനാണ് ഫിൽ സോൾട്ട് ശ്രമിച്ചത്. ലെഗ് സൈഡിലേക്ക് കളിക്കാനാണ് സോൾട്ട് ശ്രമിച്ചത് എങ്കിലും പന്ത് ടോപ് എഡ്ജ് ആയി മിഡ് ഓണിലേക്ക്. തന്റ ഇടത്തേക്ക് ഓടി രവീന്ദ്ര ജഡേജ പന്ത് കൈക്കലാക്കിയതോടെ ഇന്ത്യക്ക് ആദ്യ ബ്രേക്ക്.

ഇംഗ്ലണ്ട് സ്കോർ 81ൽ നിൽക്കുമ്പോഴാണ് സന്ദർശകരുടെ ആദ്യ വിക്കറ്റ് വീഴുന്നത്. മടങ്ങുമ്പോൾ 29 പന്തിൽ നിന്ന് സോൾട്ട് നേടിയത് 26 റൺസ്. രണ്ട് ഫോറും ഒരു സിക്സുമാണ് ഫിൽ സോൾട്ടിന്റെ ബാറ്റിൽ നിന്ന് വന്നത്. എന്നാൽ മറുവശത്ത് ബെൻ ഡക്കറ്റ് അർധ ശതകവും പിന്നിട്ട് കൂസലില്ലാതെ ബാറ്റിങ് തുടർന്നു. 

Read More

Indian Cricket Team Rohit Sharma Indian Cricket Players india vs england indian cricket Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: