/indian-express-malayalam/media/media_files/ofZfl1gW6aBTLUPVBr92.jpg)
ഫൊട്ടോ: എക്സ് / Johns.
നെതർലൻഡ്സിനെതിരായ ശേഷിക്കുന്ന ഏക ലീഗ് മാച്ച് കളിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് രോഹിത്തും സംഘവും. ഞായറാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ലഭിച്ച അവസരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
— Kapil Pratap Singh (@kapil9994) November 11, 2023
ഭാര്യയ്ക്കും മകൾക്കുമൊപ്പം പൈജാമയും കുർത്തയും അണിഞ്ഞാണ് രോഹിത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോകളും എക്സിൽ ഉൾപ്പടെ പ്രചരിക്കുന്നുണ്ട്.
Rohit Sharma & his family during Diwali celebration.
— Johns. (@CricCrazyJohns) November 11, 2023
- Cutest video of the day. 👌pic.twitter.com/gT6HUgD5dp
അനുഷ്ക ശർമ്മയ്ക്കൊപ്പമാണ് വിരാട് കോഹ്ലി ദീപാവലി ആഘോഷിക്കാനെത്തിയത്. ഇതിന്റെ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
— Kapil Pratap Singh (@kapil9994) November 11, 2023
ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് രവിചന്ദ്രൻ അശ്വിൻ ആഘോഷങ്ങൾക്കെത്തിയത്. ജീൻസിനൊപ്പം കുർത്തയണിഞ്ഞാണ് അശ്വിൻ എത്തിയത്.
Ravi Ashwin with his family celebrating Diwali. pic.twitter.com/cjdAErIMcJ
— Jago India (@JagoIndia_) November 11, 2023
ഇന്ത്യൻ ടീമംഗങ്ങളുടെ ദീപാവലി സെലിബ്രേഷന്റെ ഗ്രൂപ്പ് ഫോട്ടോയും സോഷ്യൽ മീഡിയ ആഘോഷമായി കഴിഞ്ഞു. ചുരുക്കം ചില താരങ്ങൾ ഒഴികെ ബാക്കിയെല്ലാവരും കുർത്തയും പൈജാമയും അണിഞ്ഞാണ് പരിപാടിക്കെത്തിയത്. രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിങ്ങ് സ്റ്റാഫും ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്.
Team India celebrating Diwali.
— Johns. (@CricCrazyJohns) November 11, 2023
Picture of the day. 🏆 pic.twitter.com/MDjUiE9WNK
ഇന്ത്യൻ പേസ് ബൌളിങ്ങ് ത്രയങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ചേർന്ന് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂവരും സ്റ്റൈലിഷ് ലുക്കിലാണ് കാണപ്പെടുന്നത്.
GOATs pic.twitter.com/dEzvmhw26z
— 𝙰𝚊𝚖𝚒𝚛 ✨ (@AamirsABD) November 11, 2023
Read More Sports News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us