scorecardresearch

എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

ഇന്നിങ്സ് ഡിക്ലെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രീസിലുണ്ടായിരുന്ന ജഡേജയും ഡ്രെസിങ് റൂമിലിരുന്ന് നായകൻ വിരാട് കോഹ്‌ലിയും നടത്തിയ ആശയവിനിമയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്

ഇന്നിങ്സ് ഡിക്ലെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രീസിലുണ്ടായിരുന്ന ജഡേജയും ഡ്രെസിങ് റൂമിലിരുന്ന് നായകൻ വിരാട് കോഹ്‌ലിയും നടത്തിയ ആശയവിനിമയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്

author-image
Sports Desk
New Update
indian cricket team, ravindra jadeja, രവീന്ദ്ര ജഡേജ, virat kohli, വിരാട് കോഹ്‌ലി, funny cricket, ind vs sa, ഇന്ത്യ-ദക്ഷിണാഫ്രിക്ക,india , south africa, ie malayalam, ഐഇ മലയാളം

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആതിഥേയർ കൂറ്റൻ സ്കോറാണ് പ്രൊട്ടിയാസുകൾക്ക് മുന്നിൽ ഉയർത്തിയത്. ഏഴ് വിക്കറ്റിന് 502 റൺസെന്ന നിലയിൽ നിൽക്കെ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. രോഹിത്തിന്റെ സെഞ്ചുറി പ്രകടനവും മായങ്കിന്റെ ഇരട്ട സെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇരട്ടസെഞ്ചുറിക്ക് പിന്നാലെ മായങ്ക് പുറത്തായതോടെ ഇന്ത്യ അധികനേരം ബാറ്റ് ചെയ്തില്ല. ഇന്നിങ്സ് ഡിക്ലെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രീസിലുണ്ടായിരുന്ന ജഡേജയും ഡ്രെസിങ് റൂമിലിരുന്ന് നായകൻ വിരാട് കോഹ്‌ലിയും നടത്തിയ ആശയവിനിമയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴി വച്ചത്.

Advertisment

View this post on Instagram

Alpha to Delta Jadeja to dressing room Try & Decode this if you can #TeamIndia #INDvSA @paytm

A post shared by Team India (@indiancricketteam) on

ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടമായി നിൽക്കുമ്പോൾ ക്രീസിലുണ്ടായിരുന്നതു രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയുമാണ്. വെള്ളം കുടിക്കുന്നതിനുള്ള ഇടവേളയിൽ ക്രീസിൽ നിന്ന ജഡേജ നായകനോട് ഇനിയും എത്ര നേരം ബാറ്റ് ചെയ്യണമെന്ന് ആക്ഷനിലൂടെ ചോദിക്കുന്നു. ഇന്ത്യൻ നായകന്റെ മറുപടി കൈകൾ കൊണ്ടുള്ള ആക്ഷനിലൂടെയായിരുന്നു.

തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഒപ്പം ആരാധകർക്ക് ഒരു ടാസ്ക്കും. ഇന്ത്യൻ താരങ്ങളുടെ സംസാരം ഡീക്കോഡ് ചെയ്യുക.

Advertisment

Also Read:'മായങ്കജാലം'; കന്നി സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മായങ്ക്, ചരിത്രം വഴി മാറി

ഇന്ത്യൻ ആരാധകരിൽ പലരും പല തരത്തിലാണ് സംഭവം മനസിലാക്കിയത്. ഒമ്പത് റൺസ് ശരാശരിയിൽ ബാറ്റ് ചെയ്യാനാണ് ഇന്ത്യൻ നായകൻ പറഞ്ഞതെന്നായിരുന്നു ചിലരുടെ കമന്റ്. മറ്റു ചിലരാകട്ടെ 900 റൺസ് അടിക്കാനാണ് പറഞ്ഞതെന്ന് കുറിച്ചു. എന്നാൽ 136മത്തെ ഓവറിൽ ഇന്ത്യ ഡിക്ലയർ ചെയ്തപ്പോഴാണ് 127-ാം ഓവറിൽ കോഹ്‍‌ലി പറഞ്ഞത് എന്താണെന്ന് പലർക്കും മനസിലായത്. ഒമ്പത് ഓവർ കൂടി ബാറ്റ് ചെയ്ത ശേഷം ഇന്നിങ്സ് അവസാനിപ്പിക്കാമെന്നാണ് കോഹ്‌ലി ജഡേജയോട് പറഞ്ഞത്.

വിക്കറ്റ് നഷ്ടപ്പെടാതെ 202 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി ഓപ്പണർമാർ വെടിക്കെട്ട് തുടർന്നു. ഒന്നാം വിക്കറ്റിൽ 317 റൺസിന്റെ കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാൾ-രോഹിത് ശർമ്മ സഖ്യം പൊളിച്ചതു കേശവ് മഹാരാജാണ്. 244 പന്തിൽ 176 റൺസാണ് ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ രോഹിത് ശർമ സ്വന്തമാക്കിയത്. 23 ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 23 ഫോറും ആറ് സിക്സും ഉൾപ്പടെ 371 പന്തിൽ 215 റൺസാണു മായങ്ക് സ്വന്തമാക്കിയത്.

Read Here: 'വന്ന് രണ്ട് പന്തെറിഞ്ഞിട്ട് പോകൂ'; കളിക്കിടെ ഹര്‍ഭജനെ പന്തെറിയാന്‍ വിളിച്ച് രോഹിത്

Virat Kohli Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: