കളിക്കിടെ രസകരമായ സംഭവങ്ങള്‍ ഉണ്ടാകാറ് പതിവാണ്. പ്രത്യേകിച്ചും ടെസ്റ്റാണെങ്കില്‍. ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇടയ്‌ക്കൊക്കെ തമാശ കണ്ടെത്താന്‍ താരങ്ങള്‍ തന്നെ മുന്നിട്ടിറങ്ങാറുണ്ട്. ഇത്തരം തമാശകള്‍ക്ക് പ്രശസ്തനാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ.

കളിക്കിടെ മൈതാനത്തില്ലാത്ത ഹര്‍ഭന്‍ സിങ്ങിനോട് പന്തെറിയാന്‍ വരാന്‍ പറയുന്ന രോഹിത് ശര്‍മ്മ ചിരി പടര്‍ത്തുകയാണ്. സ്റ്റംപ് മൈക്കാണ് രോഹിത്തിന്റെ രസകരമായ വാക്കുകള്‍ ഒപ്പിയെടുത്തത്. അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചപ്പോഴായിരുന്നു സംഭവം.

ജഡേജയും അശ്വിനും ഇരുവശങ്ങളിലുമായി പന്തെറിയുന്നു. ഈ സമയം രോഹിത് ശര്‍മ്മ ഹര്‍ഭജനുമായി ‘ആശയവിനിമയം’ നടത്താന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം ഹര്‍ഭജന്‍ മത്സരത്തിന്റെ ഹിന്ദി കമന്ററിയിലുണ്ടായിരുന്നു.

”വരു ഭാജി വരൂ, നിങ്ങള്‍ക്കായി പിച്ച് തയ്യാറായിട്ടുണ്ട്. ഇവിടെ വന്ന് കുറച്ച് പന്തെറിഞ്ഞിട്ടു പോകൂ” എന്നായിരുന്നു രോഹിത് പറഞ്ഞത്. രസകരമായ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook