scorecardresearch

ഇന്ത്യക്ക് ബൗളിങ്; സഞ്ജു സാംസൺ ടീമിൽ, പൊസിഷനിൽ മാറ്റം

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 എന്ന നിലയിൽ ഇന്ത്യ മുന്നിലാണ്, ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 എന്ന നിലയിൽ ഇന്ത്യ മുന്നിലാണ്, ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം

author-image
Sports Desk
New Update
Ind Vs Sl, Sanju Samson, Gautham Gambhir

ചിത്രം: എക്സ്

പല്ലെകേലെ: ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു ടീമിൽ ഇടംപിടിച്ചത്. ഇത്തവണ ഓപ്പണറായാണ് താരം കളിക്കുക.

Advertisment

ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റായുള്ള സുര്യകുമാറിന്റെയും മുഖ്യ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും ആദ്യ പരമ്പരയാണിത്. അതുകൊണ്ടുതന്നെ പരമ്പര നേടുക എന്നതിൽ കുറഞ്ഞൊന്നും ഇന്ത്യൻ സംഘം പ്രതീക്ഷിക്കുന്നില്ല. 

ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഗംഭീര വിജയമാണ് ശ്രീലങ്കയ്ക്കെതിരെ ആദ്യമത്സരത്തിൽ ഇന്ത്യ നേടിയത്. 26 പന്തിൽ 58 റൺസ് നേടിയ സൂര്യകുമാറിന്റെ 74 റൺസിന്റെ ഓപ്പണിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

Advertisment

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 19.2ഓവറിൽ 170 റൺസിന് തളയ്ക്കുകയായിരുന്നു. 15ഓവർ വരെ മികച്ച ബാറ്റിംങ് കാഴ്ചവെച്ച ശ്രീലങ്കൻ താരങ്ങൾ പിന്നീടുള്ള ഓവറുകളിൽ തുടർച്ചയായി പുറത്താകുന്ന സ്ഥിതിയായിരുന്നു. 

ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്കൻ ടീം: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.

Read More

Sanju Samson India Vs Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: