scorecardresearch

ലോക കായിക മാമാങ്കം; ഒളിമ്പിക്‌സിന് കൊടിയേറ്റം

140 കോടി ജനതയുടെ സ്വപ്നം സിരകളിൽ നിറച്ച് 117 അംഗ ഇന്ത്യൻ സംഘമാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്

140 കോടി ജനതയുടെ സ്വപ്നം സിരകളിൽ നിറച്ച് 117 അംഗ ഇന്ത്യൻ സംഘമാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്

author-image
Sports Desk
New Update
Paris Olympics Opening Ceremony

ചിത്രം: എക്സ്/ ക്രിസ്റ്റ്യൻ ക്ലോ

പാരീസ്: കായിക പ്രേമികളുടെ നാലു വർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിനാണ് പാരീസിൽ കൊടിയേറുന്നത്. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഫ്രാൻസിലേക്കെത്തുന്നത്. ചരിത്രം ഇന്നേവരെ കാണാത്ത വർണ്ണക്കാഴ്ചയൊരുക്കിയാണ് പാരീസ് ഒളിമ്പിക്സിനെ വരവേൽക്കുന്നത്.

Advertisment

മത്സര വേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകള്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈഫല്‍ ടവറിന് സമീപത്തുകൂടി ഒഴുകുന്ന സെയ്ന്‍ നദിയിലൂടെയാണ് താരങ്ങളുടെ മാർച്ച് പാസ്റ്റ്. ബോട്ടുകളിലും ബാർജുകളിലുമായി നടത്തുന്ന മാർച്ച് പാസ്റ്റ് കായിക ചരിത്രത്തിലെ വിസ്മയ കാഴ്ചകളിലൊന്നാകും.

നാലായിരത്തോളം നർത്തകരും മൂവായിരത്തിലധികം കലാകാരൻമാരും ഉദ്ഘാടന ചടങ്ങിന് മാറ്റേകും. അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗ, ഫ്രഞ്ച് സംഗീതജ്ഞ അയ നക്കാമുറ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ.

Advertisment

140 കോടി ജനതയുടെ സ്വപ്നം സിരകളിൽ നിറച്ച് 117 അംഗ ഇന്ത്യൻ സംഘമാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ പതാകയേന്തി ടേബിൾ ടെന്നീസ് താരം അചന്ത ശരത്കമലും പി.വി സിന്ധുവുമാകും മുന്നിലുണ്ടാകും. 45 മിനിറ്റ് മാത്രമാകും ഇന്ത്യൻ സംഘം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സെൻ നദിയിൽ ബോട്ടിൽ ചെലവഴിക്കുക.

ഒളിമ്പിക്സ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ജിയോ സിനിമയിലൂടെ ജൂലൈ 26 മുതൽ സൗജന്യമായി കാണാം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സ്ട്രീമിങ് ലഭ്യമാകും. സ്പോർസ് 18 ചാനലുകളും ഒളിമ്പിക്സ് തൽസമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകൾ. 

Read More

Paris Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: