scorecardresearch

Sanju Samson: കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരം; ടീമിൽ സഞ്ജു ഉണ്ടാവുമോ? സ്ഥാനം തെറിക്കാൻ സാധ്യത

Sanju Samson Twenty20: ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു സാംസണിന് സാധിക്കുമോ എന്ന ചോദ്യവും ഇതിനിടയിൽ ആശങ്കയായി ഉയരുന്നുണ്ട്

Sanju Samson Twenty20: ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു സാംസണിന് സാധിക്കുമോ എന്ന ചോദ്യവും ഇതിനിടയിൽ ആശങ്കയായി ഉയരുന്നുണ്ട്

author-image
Sports Desk
New Update
sanju samson might not find place in indias champions trophy squad

സഞ്ജു സാംസൺ, ഗംഭീർ: (ഫയൽ ഫോട്ടോ)

അടുത്ത വർഷം ജനുവരിയിൽ ന്യൂസിലൻഡ് ടീം വൈറ്റ് ബോൾ പര്യടനത്തിനായി ഇന്ത്യയിലേക്ക് എത്തുമ്പോൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ക്രിക്കറ്റ് ആരവും ഉയരും. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20 മത്സരത്തിന് കാര്യവട്ടം വേദിയവും എന്നാണ് ബിസിസിഐ ഷെഡ്യൂൾ വ്യക്തമാക്കുന്നത്. ഇതോടെ സഞ്ജു സാംസണിന് സ്വന്തം കാണികൾക്ക് മുൻപിൽ ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ അവസരം ഉയരുന്നു. 

Advertisment

എന്നാൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജുവിന് സാധിക്കുമോ എന്ന ചോദ്യവും ഇതിനിടയിൽ ആശങ്കയായി ഉയരുന്നുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ച് മത്സരത്തിലും തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. തുടരെ ഷോർട്ട് പിച്ച് ബോളിൽ സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. 

Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര

ഇതിന് ശേഷം ഐപിഎല്ലിൽ പരുക്കിനെ തുടർന്ന് അഞ്ച് മത്സരങ്ങളോളം സഞ്ജുവിന് നഷ്ടമായി. ഒൻപത് ഐപിഎൽ മത്സരങ്ങളിൽ നിന്ന് 285 റൺസ് ആണ് സഞ്ജു സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 35. 66 ആണ് സീസണിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. 

സഞ്ജുവിന് മേൽ സമ്മർദം

Advertisment

ട്വന്റി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ശർമ വിരമിച്ചതോടെയാണ് ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിന് വിളിയെത്തിയത്. തുടരെ സെഞ്ചുറിയുമായി സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരെ ഇന്ത്യ ട്വന്റി20 ഓപ്പണിങ് സ്പോട്ടിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് മേലുള്ള സമ്മർദം ഇപ്പോൾ കൂടുതലാണ്. ഇഷാൻ കിഷനും സഞ്ജുവിന് കടുത്ത എതിരാളിയാവുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ഐപിഎൽ സീസണിൽ പ്രാഭ്സിമ്രാൻ സിങ്, പ്രിയാൻഷ്, സായ് എന്നിവർ ഓപ്പണിങ്ങിൽ മികവ് കാണിച്ച് സെലക്ടർമാരുടെ ശ്രദ്ധ പിടിക്കുകയും ചെയ്യുന്നുണ്ട്. 

Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും

ഇനി ഓഗസ്റ്റിൽ ആണ് ഇന്ത്യയുടെ ട്വന്റി20 പരമ്പര വരുന്നത്. ബംഗ്ലാദേശിന് എതിരെയാണ് ഇത്. അതിന് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അഞ്ച് ട്വന്റി20 മത്സരം കളിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് പിന്നെ ഈ വർഷത്തെ ഇന്ത്യയുടെ അവസാന വൈറ്റ് ബോൾ പരമ്പര. ഈ ട്വന്റി20 മത്സരങ്ങളിൽ സഞ്ജുവിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായില്ല എങ്കിൽ 2026ൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ കാര്യവട്ടത്ത് കളിക്കുമ്പോൾ സഞ്ജുവിന് സ്ക്വാഡിൽ ഇടം കണ്ടെത്താൻ പ്രയാസമാവും. 

Also Read: ക്രിക്കറ്റിനേക്കാൾ വലുതല്ല കോഹ്ലി; ഇംഗ്ലണ്ടിൽ കോഹ്ലിയുടെ അഭാവം വിഷയമാവില്ല: ആർ അശ്വിൻ

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20  2026 ജനുവരി 21ന് നാഗ്പൂരിലാണ്. ജനുവരി 31ന് ആണ് അഞ്ചാം ട്വന്റി20ക്ക് കാര്യവട്ടം വേദിയാവുന്നത്. മാത്രമല്ല 2026ലെ ട്വന്റി20 ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയുമാവും ഇത്. 2023ൽ ആണ് കാര്യവട്ടത്ത് അവസാനമായി രാജ്യാന്തര മത്സരം നടന്നത്. ഇവിടെ ഓസ്ട്രേലിയയെ ഇന്ത്യ 44 റൺസിന് പരാജയപ്പെടുത്തി. 

Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ

Indian Cricket Players Karyavattam Stadium Sanju Samson Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: